Celebrities

ജന്മദിനത്തിൽ പുത്തൻ സർപ്രൈസുമായി ഹണി റോസ്; സിനിമയുടെ പുതിയ മേഖലയിൽ കൈവച്ച് താരം | honey rose

ച്ച്ആർവി(ഹണി റോസ് വർ​ഗീസ്) എന്നാണ് കമ്പനിയുടെ പേര്

മലയാളികളുടെ പ്രിയതാരമാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്കെത്തിയ താരം മികച്ച ഒട്ടനവധി വേഷങ്ങളിലാണ് വെള്ളിത്തിരയിലെത്തിയത്. കഴിഞ്ഞ 20 വർഷമായി മലയാള സിനിമയുടെ ഭാ​ഗമായി നിൽക്കുന്ന താരം ഇനി സിനിമാ ലോകത്ത് പുതിയ കുപ്പായമണിയുകയാണ്. സിനിമാ നിർമ്മാണത്തിലേക്ക് കടക്കുകയാണ് താരം. സമൂഹ മാധ്യമങ്ങളിലൂടെ ഹണി റോസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തന്റെ ജന്മദിനത്തിൽ സോഷ്യൽ മീ‍ഡിയ അക്കൗണ്ടിലൂടെയാണ് പ്രൊഡക്ഷൻ കമ്പനിയുടെ ഔദ്യോ​ഗിക പ്രഖ്യാപനം ഹണി റോസ് നടത്തിയത്. എച്ച്ആർവി(ഹണി റോസ് വർ​ഗീസ്) എന്നാണ് കമ്പനിയുടെ പേര്. കമ്പനിയുടെ ലോഗോയും ഹണി പുറത്തുവിട്ടിട്ടുണ്ട്. മികച്ച പ്രതിഭകൾക്ക് അവസരം നൽകുകയും നമ്മുടെ സിനിമയെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയുമാണ് ലക്ഷ്യമെന്ന് ഹണി റോസ് കുറിപ്പിൽ വ്യക്തമാക്കുന്നു.

“ഒരു സ്വപ്നം, ഒരു വിഷൻ, ഒരു സംരംഭം. സിനിമ എന്നത് പലർക്കും ഒരു സ്വപ്നമാണ്. അതൊരു ഫാൻ്റസിയാണ്, ജീവിതാഭിലാഷമാണ്. ഏകദേശം 20 വർഷമായി ഈ ഇൻഡസ്ട്രിയുടെ ഭാഗമാകാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായി ഞാൻ കരുതുകയാണ്. എൻ്റെ ചെറുപ്പം, ജീവിതം, പഠനം, സൗഹൃദങ്ങൾ തുടങ്ങി എല്ലാറ്റിലും സിനിമ വലിയതും അതി മനോഹരവുമായ പങ്ക് വഹിച്ചിട്ടുണ്ട്. ഈ വ്യവസായത്തിൽ വലിയൊരു പങ്ക് വഹിക്കേണ്ടത് എന്റെ കടയും വിധിയും ആണെന്ന് എനിക്ക് തോന്നുകയാണ്. എൻ്റെ ജന്മദിനത്തിൽ (ഒപ്പം അധ്യാപക ദിനത്തിലും) എൻ്റെ പുതിയ സംരംഭമായ ഹണി റോസ് വർഗീസ് (എച്ച്ആർവി) പ്രൊഡക്ഷൻസിൻ്റെ ലോഗോ അനാച്ഛാദനം ചെയ്യുകയാണ്. ഇത്രയും നാൾ സിനിമാസ്വാദകർ നൽകിയ സ്നേഹത്തെ ഞാൻ വിനയത്തോടെ നോക്കിക്കാണുകയാണ്. അതെനിക്ക് അതിശയകരമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരം ഒരുക്കി. ഈ പിന്തുണ തുടർന്നും ഉണ്ടാകണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഈ യാത്രയിൽ സഹായിച്ച എല്ലാവരോടും നന്ദി പറയുകയാണ്. എച്ച്ആർവി പ്രൊഡക്ഷൻസിലൂടെ എൻ്റെ ആഗ്രഹവും പ്രതീക്ഷയും നടക്കുമെന്ന് കരുതുന്നു. മികച്ച പ്രതിഭകൾക്ക് അവസരം നൽകുക, നമ്മുടെ സിനിമയെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുക എന്നതുമാണ് എന്റെ ലക്ഷ്യം”,എന്നാണ് സന്തോഷം പങ്കിട്ട് ഹണി റോസ് കുറിച്ചത്.

അതേസമയം, റേച്ചൽ എന്ന ചിത്രമാണ് ഹണി റോസിൻറേതായി അണിയറയിൽ ഒരുങ്ങുന്നത്. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംവിധായകൻ എബ്രിഡ് ഷൈൻ സഹനിർമ്മാതാവാണ്. മലയാളത്തിനൊപ്പം കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ബാബുരാജ്‌, കലാഭവൻ ഷാജോൺ, റോഷൻ ബഷീർ, ചന്തു സലിംകുമാർ, രാധിക രാധാകൃഷ്ണൻ, ജാഫർ ഇടുക്കി, വിനീത് തട്ടിൽ, ജോജി, ദിനേശ് പ്രഭാകർ, പോളി വത്സൻ, വന്ദിത മനോഹരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

content highlight: actress-honey-rose-announce-her-own-production-company