മലയാളത്തില്‍ മാത്രമല്ല മറ്റു ഭാഷകളിലും കഴിവുകള്‍ തെളിയിച്ച പ്രിയ നടിയാണ് അപര്‍ണ ബാലമുരളി. ദേശീയപുരസ്‌കാരം അടക്കമുള്ള നിരവധി പുരസ്‌കാരങ്ങളും അപര്‍ണയ്ക്ക് ലഭിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമേ നടി ഒരു ബിസിനസ് സംരംഭം കൂടി തുടങ്ങിയിട്ടുണ്ട്. ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് അപര്‍ണയുടെ ബിസിനസ്. തനിക്കിഷ്ടപ്പെട്ട കാര്യമാണ് ചെയ്യുന്നതെന്നും അതുകൊണ്ട് പണിയെടുക്കാന്‍ തനിക്ക് ഇഷ്ടമാണെന്നും പറയുകയാണ് അപര്‍ണ ബാലമുരളി. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു അപര്‍ണ ബാലമുരളിയുടെ പ്രതികരണം.
‘എനിക്ക് ഭയങ്കര ഇഷ്ടമാണ് അങ്ങനെ പണിയെടുക്കാന്‍. പിന്നെ ഇവന്റ് ഭയങ്കര ഇഷ്ടമാണ്. ആര്‍ക്കിടെക്ചര്‍ ആണ് പഠിച്ചത്. അപ്പോള്‍ അതിനോട് ബന്ധപ്പെട്ടിട്ട് വീട് പണിയുന്നതിലേക്ക് പോകാതെ ഇത് ചെയ്യാം എന്ന് വിചാരിച്ചു. പക്ഷേ് പേഴ്‌സണലി ഞാന്‍ ഭയങ്കരമായിട്ട് എന്‍ജോയ് ചെയ്ത് ചെയ്യുന്നതുകൊണ്ടാണ് അധികം വര്‍ക്കുകളും എടുക്കാത്തത്. കാരണം ഞാന്‍ ഫ്രീ ആയിരിക്കുമ്പോള്‍ ചെയ്യണം എന്നാണ് എനിക്ക് ആഗ്രഹം. എനിക്ക് ഇത് ചെയ്യുന്നത് ഇഷ്ടമായതുകൊണ്ട് നമുക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ക്ലൈന്റുകള്‍ വരുമ്പോഴാണ് ഞാന്‍ ഇതൊക്കെ ചെയ്യുന്നത്. ഇതില്‍ വലിയ രഹസ്യങ്ങളൊന്നുമില്ല. നല്ല വൃത്തിക്ക് പണിയെടുക്കുക എന്ന് മാത്രമാണ്. ഞാനും കാളിദാസും കുറെ നാളായിട്ടുള്ള ഫ്രണ്ട്‌സ് ആണ്. ജയറാം അങ്കിളും എന്റെ അമ്മയും സുഹൃത്തുക്കളാണ്.’
‘അപ്പോള്‍ നമ്മള്‍ ഫാമിലി ഫ്രണ്ട്‌സ് ആണ്. അപ്പോള്‍ ഞാനും കണ്ണനും ഒരുമിച്ച് വര്‍ക്ക് ചെയ്യുമ്പോള്‍ ആണ് കണ്ണന്റെ എന്‍ഗേജ്‌മെന്റ് തീരുമാനിക്കുന്നത്. അപ്പോള്‍ ഞാന്‍ തന്നെ പറയുവായിരുന്നു അവനോട് ഞാന്‍ ചെയ്യാം എന്ന്. എനിക്ക് ഇങ്ങനെ ഒരു ആഗ്രഹമുണ്ട് എന്ന്. അങ്ങനെ പറഞ്ഞിട്ടാണ് ഒരു കമ്പനി ആയിട്ട് ഞാന്‍ സ്റ്റാര്‍ട്ട് ചെയ്യുന്നത്. പ്രീപ്ലാന്‍ഡ് ആയിട്ടൊന്നുമല്ല കമ്പനി തുടങ്ങിയത്. ഇങ്ങനെ വന്നപ്പോള്‍ അങ്ങനെ ചെയ്തു. പക്ഷേ അത് ഭയങ്കര സക്‌സസ് ആയിരുന്നു. ഞങ്ങള്‍ ഭയങ്കര ക്ലോസ് ആണ്. ഫാമിലിസും ഭയങ്കര ക്ലോസ് ആണ്. അപ്പോള്‍ അങ്ങനത്തെ രണ്ടുപേരുടെ ചെയ്യുമ്പോള്‍ അതൊരു ഫാമിലി ഇവന്റ് പോലെയാണ് തോന്നുന്നത്. അല്ലാതെ ഇങ്ങനെ തുടങ്ങണം എന്ന് വിചാരിച്ചു തുടങ്ങിയത് ഒന്നുമായിരുന്നില്ല.’, അപര്‍ണ പറഞ്ഞു.
STORY HIGHLIGHTS: Aparna Balamurali about her business
















