Celebrities

‘സങ്കടം വരാറുണ്ട്, കരയാറുണ്ട്’: തനിക്കത് ചെയ്യാതിരിക്കാന്‍ പറ്റില്ലെന്ന് ആസിഫ് അലി-Asif Ali

സ്വന്തമായ നിലപാട് കൊണ്ടും വ്യക്തിത്വം കൊണ്ടും അഭിനയ രീതികള്‍ കൊണ്ടും മലയാള സിനിമയില്‍ വേറിട്ട് നില്‍ക്കുന്ന ഒരു താരമാണ് ആസിഫ് അലി. യുവ നടന്മാരുടെ ഇടയില്‍ പലരും മാതൃകയാക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ കൂടിയാണ് ആസിഫ്. ഇപ്പോള്‍ ഇതാ താന്‍ വളരെ എക്‌സ്പ്രസീവ് ആയിട്ടുള്ള ഒരാള്‍ ആണെന്നും തന്റെ മനസ്സിലുള്ളത് മുഖത്ത് വരും എന്നും പറയുകയാണ് നടന്‍. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു താരത്തിന്റെ പ്രതികരണം.

‘ഞാന്‍ ഭയങ്കര എക്‌സ്പ്രസീവാണ്. എനിക്കത് ചെയ്യാതിരിക്കാന്‍ പറ്റില്ല. എന്റെ മുഖത്ത് ദേഷ്യം വന്നാല്‍ നെറ്റിയില്‍ എഴുതി വരും. അത് പക്ഷേ മുന്‍ശുണ്ടി അല്ല. ദേഷ്യം വന്നാലും സങ്കടം വന്നാലും സന്തോഷം വന്നാലും അത് ഞാന്‍ എക്‌സ്പ്രസ് ചെയ്യുന്ന ഒരാളാണ്. ഇപ്പോള്‍ സിനിമകളാണ് എങ്കിലും ഒരു സിനിമ നന്നായാല്‍ ഭയങ്കരമായിട്ട് സന്തോഷിക്കുകയും ചെയ്യും.’

‘സിനിമ മോശമായാല്‍ എനിക്കത് ഭയങ്കര വിഷമം വരും. അഞ്ചോ ആറോ ദിവസങ്ങള്‍ എടുക്കും അതില്‍ നിന്നും പുറത്തേക്ക് വരാന്‍. അപ്പോള്‍ എപ്പോഴും ഭയങ്കര ഇമോഷണല്‍ ആയിട്ടുള്ള ഒരാളാണ് ഞാന്‍. സങ്കടം വരാറുണ്ട്.. കരയാറുണ്ട്. ദേഷ്യം ഒക്കെയാണ് വരുന്നതെങ്കില്‍ അതങ്ങ് പറഞ്ഞു കഴിയുമ്പോള്‍ അതങ്ങ് മാറും. പിന്നെ എനിക്ക് വിഷമം ആകും, അങ്ങനെ പറയണ്ടായിരുന്നു എന്നൊക്കെ തോന്നുകയും ചെയ്യും. പിന്നെ മനസ്സില്‍ കൊണ്ടുനടക്കുന്നതൊന്നും എനിക്കിഷ്ടമല്ല.’, ആസിഫ് അലി വ്യക്തമാക്കി.

STORY HIGHLIGHTS: Asif Ali about her personal life