പതിവുകൾ ഒന്നും തെറ്റാതെ തന്നെ മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാളാഘോഷങ്ങൾ ഇന്നും നടന്നു. എല്ലാ വർഷത്തെയും പോലെ ആരാധകർ അർദ്ധരാത്രി തന്നെ വീടിനു മുന്നിൽ തടിച്ചുകൂടി. വീഡിയോ കോളിലൂടെ സംസാരിച്ചാണ് മമ്മൂട്ടി ആരാധകർക്ക് നന്ദി പറഞ്ഞത്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് മോഹൻലാൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. എല്ലാകാലത്തും മമ്മൂട്ടി മോഹൻലാലും തമ്മിൽ മത്സരമാണെന്ന് വാർത്തകൾ പ്രചരിക്കാറുണ്ട്. ഇതിനുള്ള മറുപടി നൽകുകയാണ് മോഹൻലാൽ.
ഞങ്ങള്‍ ഏകദേശം അമ്പത്തിരണ്ടോ അമ്പത്തിമൂന്നോ സിനിമകള്‍ ചെയ്തു. ഇപ്പോഴും സിനിമകള്‍ ചെയ്യാന്‍ തയ്യാറാണ്. അതല്ലാതെ വേറൊരു പ്രശ്‌നങ്ങളും ഇല്ല. അദ്ദേഹത്തിന്റെ സിനിമകളും എന്റെ സിനിമകളും എല്ലാം വ്യത്യസ്തങ്ങളാണ്. എന്റെ സിനിമ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സിനിമ എനിക്കും ചെയ്യാമെന്ന് ചിന്തിച്ചിട്ടില്ല. അങ്ങനൊരു കാര്യങ്ങളും ഉണ്ടായിട്ടില്ല.
ഞങ്ങള്‍ രണ്ട് പേരും കൂടി ഒരു സിനിമ ചെയ്യുക, അതിന്റെ പ്രൊഡക്ഷന്‍ എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പരസ്പരം മത്സരിക്കേണ്ട കാര്യമൊന്നും അതിലില്ല. ഞങ്ങള്‍ സിനിമയിലേക്ക് വന്നത് ഏറ്റവും നല്ല സമയത്താണ്. ഇപ്പോള്‍ മോശമാണെന്നല്ല പറയുന്നത്. ഒരുപാട് നല്ല താരങ്ങളെ നഷ്ടപ്പെട്ടു. അന്ന് ഒത്തിരി നല്ല സംവിധായകരും കഥകളുമൊക്കെ ഉണ്ടായിരുന്നു. ഒരു സുവര്‍ണകാലമായിരുന്നെന്ന് പറയാം. ആ സമയത്ത് അവരുടെയൊക്കെ അനുഗ്രഹം കൊണ്ട് എത്തിപ്പെട്ടു എന്ന് പറയുന്നതാവും ശരി.
ശിവാജി സാര്‍, അമിതാഭ് ബച്ചന്‍, നാഗേഷ് റാവു സാര്‍, ഇവരുടെയൊക്കെ കൂടെ അഭിനയിച്ചിട്ടുണ്ട്. രാജ് കപൂര്‍ സാറുമായി നല്ല സൗഹൃദമാണ്. എംജിആറായിട്ട് അഭിനയിച്ചിട്ടുണ്ട്. അതുപോലെ പത്മിനിയമ്മ, സുകുമാരിയമ്മ തുടങ്ങിയ നടിമാരുടെ കൂടെയും അഭിനയിച്ചു. ഇവരുടെയൊക്കെ അനുഗ്രഹം എനിക്കുണ്ട്. ഇതുപോലെയുള്ള താരങ്ങളെ നഷ്ടപ്പെട്ടത് കൊണ്ട് പഴയത് പോലുള്ള സിനിമകള്‍ ഉണ്ടാവാന്‍ ബുദ്ധിമുട്ടാണ്.
ഇപ്പോള്‍ അതിനെ കുറിച്ചൊക്കെ പറഞ്ഞാല്‍ സങ്കടം വരും. അതുപോലെയാണ് മമ്മൂട്ടിയും. അവിടെ മത്സരിക്കേണ്ട കാര്യമില്ല. മത്സരിച്ചാല്‍ കുഴപ്പമാവും. അതൊരു ബ്യൂട്ടിഫുള്‍ ഫാമിലി പോലെയാണ്. ഇപ്പോഴും അങ്ങനെയാണ്. എന്നെയും മമ്മൂക്കയെയും വെച്ച് ഇനിയും സിനിമ ചെയ്യാം. അതിന്റെ കോസ്റ്റും പ്രൊഡക്ഷനുമൊക്കെ നോക്കണം.
മമ്മൂട്ടിയെന്ന വ്യക്തിയുമായി ഞാന്‍ വളരെ നല്ല സൗഹൃദത്തിലും സ്‌നേഹത്തിലുമാണ് പോകുന്നത്. എപ്പോഴും വിളിക്കുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. എന്റെ കുട്ടികളും അവരുടെ കുട്ടികളുമൊക്കെ എപ്പോഴും സംസാരിക്കാറുണ്ട്. ഞങ്ങളൊരു ഫാമിലി പോലെയാണ്. ഞങ്ങളാദ്യം മദ്രാസിലായിരുന്നു.
അന്ന് കുട്ടികള്‍ തമ്മിലാണ് ബന്ധം കൂടുതല്‍. അല്ലാതെ എന്നും രാവിലെ എഴുന്നേറ്റ് വിളിക്കുന്ന പതിവൊന്നുമില്ല. എന്തേലും ആവശ്യമുണ്ടെങ്കില്‍ ഞാന്‍ അങ്ങേട്ടും അദ്ദേഹം ഇങ്ങോട്ടും വിളിക്കാറുണ്ട്. പുള്ളി തരുന്ന നിര്‍ദ്ദേശം അനുസരിച്ച് ഞാന്‍ കാര്യങ്ങള്‍ ചെയ്യാറുണ്ട്.
conetnt highlight: mohanlal-opens-up-about-his-relationship-with-mammootty