Celebrities

‘പൈസയുള്ള വീട്ടില്‍ നിന്നും പെണ്ണ് കെട്ടില്ല എന്ന് ഞാന്‍ തീരുമാനിച്ചതാണ്’: ഹരിശ്രീ അശോകന്‍-Harisree Ashokan

9 പേരാണ് നിരന്നു കിടക്കുന്നത്

സിനിമയില്‍ അഭിനയിച്ച കാലം മുതല്‍ തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരുടെ മനസ്സു കീഴടക്കിയ നടനാണ് ഹരിശ്രീ അശോകന്‍. താരത്തിന്റെ മകന്‍ അര്‍ജുന്‍ അശോകനും ഇപ്പോള്‍ മലയാള സിനിമയില്‍ സജീവമാണ്. ഇപ്പോള്‍ ഇതാ ആനീസ് കിച്ചന്‍ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ താന്‍ എങ്ങനെയാണ് ഭാര്യയെ പെണ്ണുകാണാന്‍ പോയതെന്ന് പറയുകയാണ് ഹരിശ്രീ അശോകന്‍.

‘പൈസയുള്ള വീട്ടില്‍ നിന്നും പെണ്ണ് കെട്ടില്ല എന്ന് ഞാന്‍ തീരുമാനിച്ചതാണ്. കാരണം ഇവളെ കാണുന്നതിനു മുന്‍പ് ഞാന്‍ രണ്ട് പെണ്‍കുട്ടികളെ പോയി കണ്ടിരുന്നു. രണ്ടും വലിയ റിച്ചായിട്ടുള്ള ആള്‍ക്കാരായിരുന്നു. ഒരാളുടെ ഫാമിലി മൊത്തം റിച്ച്. മറ്റൊരാള്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥയായിരുന്നു. ഞാനാണെങ്കില്‍ അന്ന് ടെലികോമില്‍ ആണ് വര്‍ക്ക് ചെയ്തുകൊണ്ടിരുന്നത്. ഞാന്‍ പോയി അവരെ പെണ്ണുകണ്ടു വീട്ടിലെത്തിയതിനു ശേഷം രണ്ടു വീട്ടുകാരുടെ ഭാഗത്തുനിന്നും നല്ല രീതിയില്‍ ആളുകളെ വിടുന്നുണ്ടായിരുന്നു. അവര്‍ക്ക് താല്‍പര്യമാണെന്ന് പറഞ്ഞ്. എന്റെ കൂടെ വന്നവര്‍ക്കും ഇഷ്ടമായിരുന്നു. എനിക്ക് മാത്രം ഇഷ്ടമായില്ല. കാരണം എന്റെ വീട്ടില്‍ ആകെ രണ്ടു മുറിയെ ഉള്ളൂ. 9 പേരാണ് നിരന്നു കിടക്കുന്നത്. അടുക്കള എന്ന് പറയുന്നത് ഒരു ചായ്പ്പാണ്.’

‘ഒരു കള്ളന്‍ കയറ് കെട്ടിയിറങ്ങിയാല്‍ പോലും കാലുകുത്താന്‍ സ്ഥലമില്ല. കാരണം 9 പേര് നിരന്നു കിടക്കുകയല്ലേ, ഗ്യാപ്പില്ല. അങ്ങനെയുള്ള വീട് ആണ് എന്റെത്. അവിടേക്ക് ഞാന്‍ ഈ വരുന്നവരെ എവിടെ കൊണ്ട് കിടത്തും. അതായിരുന്നു പ്രശ്‌നം. അങ്ങനെ ഞാന്‍ എന്റെ ചേട്ടനും ഒപ്പം ഇവളെ കാണാന്‍ പോയി. അവരുടെ വീട്ടില്‍ ചെന്നപ്പോള്‍ ഇവള്‍ അവിടെ മീന്‍ വെട്ടി കൊണ്ടിരിക്കുകയായിരുന്നു. എനിക്ക് ഇവളാണ് പെണ്ണെന്ന് പോലും മനസ്സിലായില്ല. തിരിച്ചു പോന്നപ്പോള്‍ ചേട്ടന്‍ എന്നോട് ചോദിച്ചു നിനക്ക് പെണ്ണിനെ ഇഷ്ടപ്പെട്ടോ എന്ന്. അപ്പോള്‍ എനിക്ക് രണ്ട് മനസ്സായിരുന്നു കാരണം ഞാന്‍ പെണ്ണിനെ കണ്ടില്ലായിരുന്നു. പിന്നെ എന്റെ വീട്ടുകാര് വന്നു കണ്ടു. അവളെ ഇഷ്ടപ്പെടുകയും ചെയ്തു.’, ഹരിശ്രീ അശോകന്‍ പറഞ്ഞു.

story highlights: Harisree Ashokan about her partner