Celebrities

കാഞ്ചീപുരം പട്ടിൽ അതീവസുന്ദരിയായി അഹാന; വധുവിനെ പോലെ തോന്നിയെന്ന് സോഷ്യൽമീഡിയ ahaana-krishna

60,000 രൂപയാണ് അഹാനയുടെ സാരിയുടെ വില

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളും ആയ ദിയ കൃഷ്ണയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. അശ്വിൻ ഗണേഷ് ആണ് വരൻ. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹ തീയതി താരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. വിവാഹ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് അവരുടെ വിവാഹവാർത്ത ആരാധകരും അറിഞ്ഞത്. വളരെ മനോഹരിയായാണ് ദിയ വിവാഹത്തിന് എത്തിയത്. വളരെ ലളിതമായ ചടങ്ങ്. ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത പരിപാടിയായിരുന്നു.

ഈ വിവാഹത്തിന് ദിയ കൃഷ്ണയുടെ സഹോദരിയും നടിയുമായ അഹാനയുടെ ലുക്ക് എങ്ങനെയായിരിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കിയത്. കണക്കുകൂട്ടലുകൾ തെറ്റിയില്ല. ആരാധകരെ നിരാശരാക്കാതെ കാഞ്ചീപുരം പട്ടിൽ അതിസുന്ദരിയായാണ് അഹാന എത്തിയത്. അഹാനയാണ് ശരിക്കും വധുവിനെ പോലെ ഒരുങ്ങിയിരിക്കുന്നതെന്നാണ് ചിത്രങ്ങൾക്കു താഴെ വന്ന ഒരു കമന്റ്. ഒരു ചേച്ചിയുടെ റോൾ അഹാന ഭംഗിയായി ചെയ്തു. ഈ സാരിയിലും മേക്കപ്പിലും അഹാന ദേവതയെ പോലെയുണ്ട് എന്നിങ്ങനെയുള്ള കമന്റുകളും എത്തി.

60,000 രൂപയാണ് അഹാനയുടെ സാരിയുടെ വില. പീച്ച് ഷെയ്ഡിലുള്ള കാഞ്ചീപുരം സിൽക്ക് സാരിയാണ് അഹാനയുടേത്. പേസ്റ്റൽ ബ്ലൂ ഷെയ്ഡിലുള്ള ദിയയുടെ സാരിയില്‍ പീച്ച്–പിങ്ക് ഷെയ്ഡിലുള്ള ബേർഡി മോട്ടിവ്സ് ഉണ്ട്. ഇതിന് അനുയോജ്യമായാണ് അഹാനയടക്കം കുടുംബത്തിലെ എല്ലാവരുടെയും ഔട്ട്ഫിറ്റ് ഒരുക്കിയിരിക്കുന്നത്.

സ്റ്റോൺ വർക്കുള്ളതാണ് ബ്ലൗസ്. സാരിക്ക് അനുയോജ്യമായ രീതിയിൽ സ്വർണാഭരണങ്ങളായിരുന്നു അഹാനയുടെ ആക്സസറീസ്. കല്ലുകൾ പതിച്ച നെക്‌ലസും മാങ്ങാമാലയുമായിരുന്നു അഹാന അണിഞ്ഞത്. ഇതിനോട് ഇണങ്ങുന്ന രീതിയിലുള്ള കല്ലുവച്ച വളകളും ജിമിക്കിയും നെറ്റിച്ചുട്ടിയും ഹിപ് ചെയിനും സ്റ്റൈൽ ചെയ്തിരിക്കുന്നു

നോർമൽ മേക്കപ്പാണ്. മെറുൺ ഷെയ്ഡ് ലിപ്സ്റ്റിക്. മുടിപിന്നി മുല്ലപ്പൂ വച്ചിരിക്കുന്നു. പിങ്ക് കളർ ഹാഫ് സാരിയിലാണ് ഇഷാനിയും ഹൻസികയും എത്തിയത്.

content highlight: ahaana-krishna-diya-krishna-wedding-saree