Movie News

‘നുണക്കുഴി’ ഒടിടിയിലേക്ക്; തീയ്യതിയും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമും പ്രഖ്യാപിച്ചു-Nunakkuzhi OTT Release

ഒരു നുണയെ മറയ്ക്കാന്‍ നുണകളായ നുണകളൊക്കെ പറഞ്ഞ് കുഴിയില്‍ ചാടുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ജീത്തു ജോസഫിന്റെ 'നുണക്കുഴി'

ബേസില്‍ ജോസഫ് നായകനായി എത്തിയ നുണക്കുഴിയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രത്തില്‍ നിഖില വിമലും ഗ്രേസ് ആന്റണിയുമാണ് മറ്റ് രണ്ട് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഓണം റിലീസ് ആയി സെപ്റ്റംബര്‍ 13 ന് ചിത്രം ഒടിടിയില്‍ എത്തും. പ്രമുഖ പ്ലാറ്റ്‌ഫോം ആയ സീ 5 ലൂടെയാണ് ചിത്രം ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നത്. ത്രില്ലര്‍ ചിത്രങ്ങളിലൂടെ മലയാളി സിനിമാപ്രേമികളുടെ മനസില്‍ ഇടം നേടിയ ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഓഗസ്റ്റ് 15ന് ആണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. നുണക്കുഴി നിര്‍മ്മിച്ചിരിക്കുന്നത് സരീഗമയാണ്. ആശിര്‍വാദ് റിലീസാണ് ചിത്രം തീയേറ്ററുകളില്‍ എത്തിച്ചത്. സിനിമയുടെ തിരക്കഥ കെ ആര്‍ കൃഷ്ണകുമാറിന്റേത് ആണ്. ബൈജു സന്തോഷ്, സിദ്ദിഖ്, മനോജ് കെ ജയന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, അല്‍ത്താഫ് സലിം, സ്വാസിക, ശ്യാം മോഹന്‍, ദിനേശ് പ്രഭാകര്‍, ലെന, കലാഭവന്‍ യുസഫ്, രാജേഷ് പറവൂര്‍, റിയാസ് നര്‍മ്മകല, അരുണ്‍ പുനലൂര്‍, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണന്‍, കലാഭവന്‍ ജിന്റോ, സുന്ദര്‍ നായക് എന്നിവരാണ് നുണക്കുഴിയിലെ മറ്റു വേഷങ്ങളില്‍ എത്തുന്നത്.

ഒരു നുണയെ മറയ്ക്കാന്‍ നുണകളായ നുണകളൊക്കെ പറഞ്ഞ് കുഴിയില്‍ ചാടുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ജീത്തു ജോസഫിന്റെ ‘നുണക്കുഴി’ പറയുന്നത്. ബേസില്‍ ജോസഫും ഗ്രേസ് ആന്റണിയും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ഒരു മുഴുനീള കോമഡി പടമാണ്. ചിരിയുടെ മാലപ്പടക്കം തീര്‍ത്തുകൊണ്ടാണ് നുണക്കുഴി മുന്നേറുന്നത്.

‘STORY HIGHLIGHTS: Nunakkuzhi OTT Release