2002ല്‍ മേനെ ദില്‍ തുജ്കോ ദിയ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സമീറ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. ഡര്ന മാനാ ഹെ, അശോക്, റെയ്സ്, മുസാഫിര്‍ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. വാരണം ആയിരത്തിലൂടെയാണ് ദക്ഷിണേന്ത്യന്‍ ആരാധകരുടെ പ്രിയതാരമായി മാറിയത്. സംരംഭകനായ അക്ഷയ് വര്‍ദെയാണ് ഭര്‍ത്താവ്.
ദുബായ് മാളിൽ ഒരു ദിവസം 23 ലക്ഷം രൂപ ചെലവഴിച്ച് തെന്നിന്ത്യൻ താരം സമീറ റെഡ്ഡി. ഒരു ദിവസം ചെലവഴിച്ച ഏറ്റവും ഉയര്‍ന്ന തുക എത്രയാണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടി. onepercentclub -നു നല്കിയ അഭിമുഖത്തിനിടെയാണ് സമീറ ഇക്കാര്യം വ്യക്തമാക്കിയത്.
ദുബായ് മാളില്‍ താൻ ഒരു ദിവസം 23 ലക്ഷം ചെലവഴിച്ചതായി സമീറ പറയുന്നു. ഷോപ്പിങ്ങ് മാളുകളിലെ സ്റ്റോറുകളില്‍ സാധനങ്ങള്‍ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന പേഴ്സണല്‍ ഷോപ്പറാണ് ഈ ഭിമൻ തുക ചെലവഴിക്കാൻ കാരണമായതെന്നും സമീറ പറയുന്നു. അവരവിടെ നില്‍ക്കുന്നത് കൃതമായ ഉദ്ദേശത്തോടെയാണെന്നും ഇപ്പോള്‍ അത്തരക്കാരില്‍ നിന്നും മാറി നില്‍ക്കാറുണ്ടെന്നും താരം പറയുന്നുണ്ട്.
സാമ്പത്തിക ഉപദേശങ്ങള്‍ നല്കുന്ന ചാനലിന് നല്കിയ അഭിമുഖത്തില്‍ സമ്പത്ത് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നും സമീറ പങ്കെവെക്കുന്നുണ്ട്. നേരത്തെ വിരമിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുള്ള ഉപദേശമെന്താണെന്നുള്ള ചോദ്യത്തിന് എസ്.ഐ.പി ( സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനിങ്) മികച്ച സാധ്യതയാണെന്ന് സമീറ പറയുന്നു.മാസം 500 രൂപ മാത്രമാണെങ്കിലും എസ്. ഐ.പി-യിൽ നിക്ഷേപിക്കുന്നത് ഗുണകരമാണെന്നും താരം പറയുന്നുണ്ട്.
content highlight: sameer-reddy-on-investment-and-financial-spending