കഴിഞ്ഞദിവസം ഉപ്പും മുളകും എന്ന സീരിയലിലൂടെ പ്രശസ്തനായി മാറിയ ഋഷിയുടെ വിവാഹമായിരുന്നു. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നത് ഋഷിയുടെ വിവാഹത്തിന് ഉപ്പും മുളകും പരിപാടിയിലുള്ള എല്ലാവരും എത്തിയപ്പോഴും അടുത്ത സുഹൃത്തായ ജൂഹി എത്താതിരുന്നത് എന്താണ് എന്ന് പലരും തിരക്കിയിരുന്നു. അടുത്ത സുഹൃത്തുക്കൾ ആയിട്ടും എന്തുകൊണ്ടാണ് വിവാഹ ചടങ്ങുകളിൽ ജൂഹിയെ ഒഴിവാക്കിയത് എന്ന തരത്തിൽ ആയിരുന്നു കൂടുതൽ ആളുകളും സംസാരിച്ചിരുന്നത്. ഇപ്പോഴിതാ ഇതിന്റെ കാരണത്തെക്കുറിച്ച് പറയുകയാണ് ശിവാനി..
ഋഷിയ്ക്കൊപ്പം റീലുകളിലും മറ്റും എത്തിയിട്ടുള്ള താരമാണ് ശിവാനി. ഇപ്പോൾ ശിവാനി ഈ കാര്യത്തെ കുറിച്ചാണ് തുറന്നു പറയുന്നത്. ‘ ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു ചേട്ടത്തിയമ്മ വന്നിരിക്കുകയാണ്. അഞ്ചാറു വർഷമായി ഞങ്ങൾക്കൊപ്പമുള്ള ആൾ തന്നെയാണ്. പക്ഷേ ഒഫീഷ്യലായി എത്തിയത് ഇപ്പോഴാണെന്ന് മാത്രം. ഇനിയിപ്പോൾ ഉത്തരവാദിത്തങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. ചേട്ടനും ചേച്ചിയ്ക്കും നല്ലൊരു ജീവിതം തന്നെയാണ് നേരുന്നത്. ലച്ചു വരാതിരുന്നത് എന്തോ ഒരു പരിപാടി ഉള്ളതുകൊണ്ടാണ്. സൂര്യ ടിവിയിലോ മറ്റോ ആണ് എന്തോ പരിപാടി ഉള്ളത് അതിന്റെ തിരക്കിൽ ആയതുകൊണ്ടാണ് വരാതിരുന്നത് എന്നാണ് ശിവാനി പറയുന്നത്. ‘
വളരെയധികം ആളുകൾ ആയിരുന്നു അതേസമയം ലച്ചു വരാതിരുന്നത് എന്താണ് എന്ന് ചോദിച്ചു കൊണ്ട് എത്തിയിരുന്നത്. ഇരുവരും തമ്മിൽ പിണക്കത്തിലാണ് എന്ന തരത്തിൽ വരെ വാർത്തകൾ വന്നിരുന്നു. ഋഷിയും ലച്ചുവും അടുത്ത സുഹൃത്തുക്കൾ ആയതുകൊണ്ട് തന്നെ ലച്ചുവിന്റെ അസാന്നിധ്യവും പലരും ശ്രദ്ധിച്ചിരുന്നു. അത്രത്തോളം വലിയ പരിപാടി ആയതുകൊണ്ട് ആയിരിക്കാം ഒരുപക്ഷേ ലച്ചു വരാതിരുന്നത് എന്നും, ഇല്ലായിരുന്നുവെങ്കിൽ തീർച്ചയായും വരുമായിരുന്നു എന്നും ചിലർ കമന്റുകളിലൂടെ പറയുകയും ചെയ്യുന്നുണ്ടായിരുന്നു. എന്താണെങ്കിലും ഒരു ആശംസയെങ്കിലും സോഷ്യൽ മീഡിയയിലൂടെ നേരാമായിരുന്നു എന്നും എന്നാൽ സോഷ്യൽ മീഡിയയിലൂടെ ഒരു ആശംസ പോലും നൽകിയില്ലല്ലോ എന്ന് ഒക്കെ പലരും കമന്റുകളിലൂടെ പറയുകയും ചെയ്തു.
Story Highlights ; Rishi Marriage