Careers

കേന്ദ്രസർക്കാർ ജോലിയെന്ന സ്വപ്നം ഇനി വിദൂരമല്ല; 39,481 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കൂ | ssc-gd-constable-recruitment

ഓൺലൈനായി ഫീസ് അടക്കാനുള്ള അവസാന തീയതി ഒക്ടോബ‍ർ 15 ആണ്

ന്യൂഡൽഹി: കേന്ദ്ര സർക്കാർ സർവീസിൽ ജോലിയിൽ പ്രവേശിയ്ക്കാനാഗ്രഹിക്കുന്നവർക്കായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന SSC GD Constable Exam 2025 ൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചു. ssc.gov.in എന്ന വെബ്സൈറ്റിലൂടെ ഉദ്യോഗാ‍ർഥികൾക്ക് അപേക്ഷ സമ‍ർപ്പിക്കാം. ഒക്ടോബ‍ർ 14 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. 39,481 ഒഴിവുകളിലേക്കാണ് എസ്എസ്‍സി റിക്രൂട്ട്മെൻ്റ് നടത്തുന്നത്.

ഓൺലൈനായി ഫീസ് അടക്കാനുള്ള അവസാന തീയതി ഒക്ടോബ‍ർ 15 ആണ്. നവംബർ അഞ്ചുമുതൽ ഏഴുവരെ കറക്ഷൻ വിൻഡോ ലഭ്യമാകും. അടുത്ത വർഷം ജനുവരിയിലോ ഫെബ്രുവരിയിലോ ആകും കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷ നടക്കുക.

ബോ‍ർഡർ സെക്യൂരിറ്റി ഫോഴ്സി (ബിഎസ്എഫ്) ലാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ, 15,654. സെൻട്രൽ റിസ‍ർവ് പോലീസ് ഫോഴ്സിൽ (സിആർപിഎഫ്) 11,541 ഒഴിവുകളും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സി (സിഐഎസ്എഫ്) ൽ 7145 ഒഴിവുകളും സശസ്ത്ര സീമ ബല്ലി (എസ്എസ്ബി) ൽ 819 ഒഴിവുകളും ഇൻഡോ – ടിബറ്റൻ ബോ‍ർഡർ പോലീസി (ഐടിബിപി) ൽ 3017 ഒഴിവുകളും അസം റൈഫിൾസിൽ 1248 ഒഴിവുകളും സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്സി (എസ്എസ്എഫ്) ൽ 35 ഒഴിവുകളും നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) യിൽ 22 ഒഴിവകളുമാണ് ഉള്ളത്.

അംഗീകൃത ബോർഡിൽനിന്ന് 10-ാം ക്ലാസ് പാസായവർക്ക് അപേക്ഷ സമർപ്പിക്കാം.18നും 23നും ഇടയിലാണ് പ്രായപരിധി. 02-01-2002നും 01-01-2007നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷ സമർപ്പിക്കാം. കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷയാണ് ആദ്യ കടമ്പ. ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയിൽ ആകെ 80 ചോദ്യങ്ങളാണ് ഉള്ളത്. ഓരോ ചോദ്യത്തിനും രണ്ട് മാർക്ക് വീതമാണ്. 60 മിനിറ്റാണ് പരീക്ഷാ സമയം. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ ചോദ്യങ്ങൾ ലഭ്യമാകും. പരീക്ഷയിൽ യോഗ്യത നേടിയവരെ കായികക്ഷമത, മെഡിക്കൽ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷമാണ് റിക്രൂട്ട്മെന്റ് പൂ‍ർത്തിയാകുക.

100 രൂപയാണ് പരീക്ഷാ ഫീസ്. സ്ത്രീകൾക്കും എസ്‍സി, എസ്ടി, എക്സ് സ‍ർവീസ്മെൻ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവ‍ർക്കും പരീക്ഷാ ഫീസില്ല. യുപിഐ, നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് – ഡെബിറ്റ് വഴി പരീക്ഷാ ഫീസ് അടയ്ക്കാം.

അപേക്ഷ എങ്ങനെ സമ‍ർപ്പിക്കാം?

ssc.gov.in’ എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക.
ഹോം പേജിലെ ‘Apply Online’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
‘Constable (GD) in CAPFs, SSF, Rifleman (GD) in Assam Rifles, and Sepoy’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
‘Register’ Now എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത ശേഷം ലോഗിന് ആവശ്യമായ വിവരങ്ങൾ നൽകുക.
രജിസ്ട്രേഷൻ നമ്പർ പാസ്‍വേഡ് എന്നിവ നൽകി സൈൻ ഇൻ ചെയ്യുക.
ആവശ്യമായ വിവരങ്ങൾ നൽകി ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക.
ആപ്ലിക്കേഷൻ ഫീസ്, വേരിഫിക്കേഷൻ വിവരങ്ങൾ എന്നിവ നൽകിയ ശേഷം സബ്മിറ്റ് ചെയ്ത് അപേക്ഷ പൂർ‌ത്തിയാക്കാം.

content highlight: ssc-gd-constable-recruitment

Latest News