പ്രേക്ഷകർക്കിടയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള അവതാരകനാണ് ഗോവിന്ദ് പത്മസൂര്യ. നിരവധി ആരാധകരെ ആണ് താരം സ്വന്തം ആക്കിയത്. ഒരു അവതാരകൻ എന്ന നിലയിൽ വളരെ മികച്ച രീതിയിൽ വിജയം നേടിയിട്ടുള്ള താരം തന്നെയാണ് ഗോവിന്ദ് പത്മസൂര്യ. വളരെ പെട്ടെന്ന് തന്നെ വലിയൊരു ആരാധകനിരയെ താരത്തിന് സ്വന്തമാക്കാനും സാധിച്ചിരുന്നു. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. ഇപ്പോൾ സിനിമയിലും സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ് താരം. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരെ അറിയിക്കുകയും ചെയ്യാറുണ്ട്..
ഇപ്പോൾ ഒരു പുതിയ അഭിമുഖത്തിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ ആസ്തി എത്രയാണ് എന്ന് അവതാരിക ചോദിച്ച ചോദ്യത്തിനാണ് താരം ഇപ്പോൾ മറുപടിയുമായി എത്തിയിരിക്കുന്നത്. മുഴുവനായുള്ള ആസ്തി എത്രയാണ് എന്ന ചോദ്യത്തിന് എന്താണെങ്കിലും മുഴുവൻ ആസ്തി പറയില്ല എന്നും ഏകദേശം എത്ര അക്കങ്ങൾ ഉണ്ട് എന്ന് തുറന്നു പറയാം എന്നുമാണ് പറയുന്നത്. കൃത്യമായി ഇൻകം ടാക്സ് അടയ്ക്കുന്ന വ്യക്തിയാണ് എന്നതുകൊണ്ട് തനിക്ക് പേടിയില്ലാതെ തുറന്നു പറയാം എന്നും താരം പറയുന്നു.
നമ്മുടെ സമ്പാദ്യം ചോദിക്കരുത് എന്നതാണ് സത്യത്തിൽ ഒരു നിയമം. എങ്കിലും ഞാനത് പറയാം. അതൊരു ഒമ്പതക്ക സംഖ്യയാണ്. ബാക്കി നിങ്ങൾ കൂട്ടി നോക്കൂ എന്നാണ് രസകരമായ രീതിയിൽ താരം പറയുന്നത്. ഇതോടെ 10 കോടിക്ക് മുകളിലാണ് താരത്തിന്റെ ആസ്തി എന്നാണ് സോഷ്യൽ മീഡിയ കണക്ക് കൂട്ടിയിരിക്കുന്നത്..പത്തു കോടി മുതൽ 99 കോടി വരെ. ഇടയിലുള്ള ഏത് സംഖ്യയും ഒരുപക്ഷേ അദ്ദേഹത്തിന്റെ ആസ്തി ആയിരിക്കാം എന്നും ചിലർ പറയുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ ഈ ഒരു അഭിമുഖം വൈറലായി മാറുകയും ചെയ്തിരുന്നു.
Story Highlights: Govindh Pathmasurya Savings