മലയാള സിനിമയിൽ വളരെയധികം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടിയാണ് ഷീല. വളരെ ചെറിയ സമയം കൊണ്ട് തന്നെ ഒരു സൂപ്പർസ്റ്റാർ പരിവേഷം താരത്തിന് സ്വന്തമാവുകയും ചെയ്തിരുന്നു.. സിനിമയിൽ നിന്നും വലിയൊരു ഇടവേള എടുത്തുവെങ്കിലും താരം വീണ്ടും സിനിമയിൽ സജീവമാവുകയും ചെയ്തു. ഇപ്പോൾ ഒരു പുതിയ അഭിമുഖത്തിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നടൻ നസീറിനെ കുറിച്ച് ചോദിച്ചപ്പോൾ താരം പറയുന്ന മറുപടികളാണ് ശ്രദ്ധ നേടുന്നത്
‘നസീർ സാർ ഇതുവരെ ആരോടും ദേഷ്യപ്പെട്ട് സംസാരിക്കുന്നത് പോലും താൻ കേട്ടിട്ടില്ല.. അത്രത്തോളം നല്ല മനുഷ്യനാണ്. സെറ്റിൽ ചിലപ്പോൾ ചില ആളുകളൊക്കെ വരും, എന്നിട്ട് എന്റെ മകളുടെ കല്യാണമാണ് ബുദ്ധിമുട്ടാണ് എന്നൊക്കെ പറയും. അപ്പോൾ നിങ്ങൾക്ക് എത്ര മക്കളാണ് എന്നൊക്കെ ചോദിക്കുന്നത് കേൾക്കാം. പിന്നീട് ഒപ്പം നിൽക്കുന്ന മാനേജരെ ഒന്ന് വിളിക്കും. അദ്ദേഹത്തോട് കണ്ണുകൾ കൊണ്ട് എന്തെങ്കിലും ഒന്ന് കാണിക്കും. അരികിലുള്ള ഞാൻ പോലും അറിയില്ല എന്താണ് അദ്ദേഹം കൊടുത്തത് എന്ന്. മൂന്നാമതൊരാൾ ഒരിക്കലും ആ കാര്യം അറിയില്ല.
അതാണ് അദ്ദേഹത്തിന്റെ വിജയം. ഞാനെന്റെ കുടുംബക്കാരുടെയും വീട്ടുകാരുടെയും ഒക്കെ ഒപ്പം ഇരുന്നതിലും കൂടുതൽ സമയം ഇരുന്നിട്ടുള്ളത് അദ്ദേഹത്തിന്റെ ഒപ്പമാണ്. അന്നത്തെ കാലത്ത് കരാവാൻ ഒന്നുമില്ല. 9 മണിക്കാണ് ഷൂട്ടിംഗ് എങ്കിൽ 7:00 മണിക്ക് തന്നെ അദ്ദേഹം വരും. ഉച്ചകഴിഞ്ഞ് ആയിരിക്കും ചിലപ്പോൾ ഷോട്ട് എടുക്കുന്നത്. ആ സമയം വരെ ആരോടും യാതൊരു പരിഭവവും പറയാതെ അവിടെത്തന്നെ ഇരിക്കും. അതൊക്കെയാണ് അദ്ദേഹത്തിന്റെ പ്രത്യേകതകൾ. അദ്ദേഹത്തിന്റെ ഒരു മോശം കോളിറ്റികളും തനിക്ക് പറയാനില്ല. അത്രത്തോളം നല്ല മനുഷ്യനാണ് അദ്ദേഹം എന്നും” താരം തുറന്നു പറയുന്നുണ്ട്.,
Story Highlights ; Sheela talkes Naseer