Novel

പ്രണയമഴ  ഭാഗം 57/pranayamazha part 57

പ്രണയമഴ

ഭാഗം 57

 

 

മോനെ അഭിയേട്ടാ ഇത്രയും നാൾ നിങ്ങൾ കളിച്ചു… ഒന്നും അറിയാത്ത ഒരു ദ്രോഹവും ചെയ്യാത്ത ഒരു എറുമ്പിനെ പോലും ഉപദ്രവിക്കാത്ത എന്റെ ഗൗരിയെ വെച്ചു… അവളെ സ്വന്തം ജീവൻ കൊടുക്കാൻ പോലും തയ്യാറായി ഓരോ നിമിഷവും സ്നേഹിച്ച നിങ്ങളുടെ സ്വന്തം കൂട്ടുകാരനെ ചതിച്ചു കൊണ്ട്…. ഇത്രയും കളികൾ മതി… ഇനി ഈ നന്ദു ആണ് കളിക്കാൻ പോകുന്നത്… പന്ത് എന്റെ കോർട്ടിൽ വന്നു…. ഇനി നിങ്ങൾ കാണാൻ പോകുന്നതേ ഒള്ളൂ… ഈ നന്ദു ആരാണെന്നു…

 

 

എന്റെ ഗൗരിയെ അവളുടെ പാവം ഹരിയേട്ടനെ ഏൽപ്പിച്ചിട്ടേ ഒള്ളു ഇനി ഈ നന്ദുവിനു വിശ്രമം..

 

അവൾ തീർച്ചപ്പെടുത്തി…

 

 

റൂമിൽ എത്തിയ പാടെ അവൾ വേഗം തന്നെ അവൻ ഹരിക്ക് അയച്ച ഓഡിയോ എടുത്തു പ്ലേ ചെയ്തു..

 

അഭിയേട്ടാ…..ഞാൻ.. എനിക്ക്….. ഞാൻ പറഞ്ഞത് കളവ് ആണ്… എനിക്ക് ഹരിയും ആയിട്ട് ഒരു ബന്ധവും ഇല്ല…. എല്ലാവരോടും ഞാൻ പറഞ്ഞത് നുണ ആണ്..ഞങ്ങൾ തമ്മിൽ ഒരു പ്രണയവും ഇല്ല…പക്ഷെ… അഭിയേട്ടാ… എനിക്ക്… എനിക്ക് അവനെ ഒരു പാഠം പഠിപ്പിക്കണം… വെറുതെ വിടില്ല ഞാൻ അവനെ… അവൻ നീറി നീറി കഴിയണം അഭിയേട്ടാ.. എന്റെ കണ്മുന്നിൽ എനിക്ക് അത് കാണണം…. ഇനി ഒരു പെൺകുട്ടി അവനെ പോലൊരു കഴുകന്റെ മുന്നിൽ ചെന്നു വീഴരുത്…. അതുകൊണ്ട് ആണ് ഞാൻ….. എനിക്ക്… എനിക്ക് അഭിയേട്ടനെ ഇഷ്ടം ആയിരുന്നു…. എപ്പോളൊക്കെയോ… പക്ഷെ… പക്ഷെ… നമ്മൾ ഒരിക്കലും ഒന്നാവുല്ല അഭിയേട്ടാ… എന്നെ അഭിയേട്ടൻ മറക്കണം

 

അത് കേട്ടതും നന്ദു ആദ്യം ഒന്ന് പകച്ചു..

 

 

പക്ഷെ പെട്ടന്ന് ആണ് അവൾ ഓർത്തത്… ഒരു ദിവസം അഭിയേട്ടൻ അവളോട് സംസാരിക്കാണം എന്ന് പറഞ്ഞു കൊണ്ട് തന്റെ കൈയിൽ നിന്നും അവളുടെ നമ്പർ മേടിക്കുന്നത്…

 

 

ഒരു പക്ഷെ അവളോട് സംസാരിച്ച കൂട്ടത്തിൽ അവൾ പറഞ്ഞു പോയതാവും…

 

അപ്പോൾ അഭിയേട്ടൻ ഈ വൃത്തികെട്ട കളി തുടങ്ങിയിട്ട് കുറച്ചു ആയിരുന്നു എന്ന് അവൾക്ക് തോന്നി.

 

എങ്ങനെയും ഹരിയേട്ടനിൽ നിന്നും ഗൗരിയെ അടർത്തി മാറ്റണം… അത് മാത്രമേ ഒള്ളൂ അവന്റെ മനസ്സിൽ….

 

ഇതെല്ലാം അയച്ചു കൊടുത്തു കൊണ്ട് പാവം ഹരിയേട്ടനെ പൊട്ടൻ കളിപ്പിക്കുക ആണ് ചെയുന്നത്..

 

 

എന്തായാലും ഈ സത്യാവസ്ഥ പുറത്തു കൊണ്ട് വരണം എങ്കിൽ അഭിയ്യുടെ ഫോൺ ഒരു തവണ കൂടെ എടുക്കേണ്ടി വരും…

 

കാരണം ഈ ഓഡിയോ യുടെ പൂർണ ഭാഗം കിട്ടിയാൽ മാത്രമേ തനിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റു.

 

അവൾ വേഗം തന്നെ തന്റെ ഫോണിൽ ഒരു നിരീക്ഷണം നടത്തി.

 

എന്ന് ആണ് താൻ ഗൗരിയുടെ നമ്പർ അഭിയേട്ടന് അയച്ചുകൊടുത്തത് എന്ന് ആണ് അവൾ നോക്കിയത്..

 

കാരണം അന്ന് തന്നെ അഭി, ഗൗരിയെ വിളിച്ചു കാണും..

 

ആ ഡേറ്റ് വെച്ച് വേഗം ആ ഓഡിയോ കണ്ടെത്തണം…

 

 

അവൾ ഒന്നുടെ അഭിയുടെ റൂമിൽ ചെന്നു.

 

 

അവൻ അപ്പോൾ ഭക്ഷണം കഴിക്കുക ആയിരുന്നു.

 

ഊണ് മുറിയിൽ നിന്നും സംസാരം കേൾക്കാം…

 

 

നന്ദു അവന്റെ ഫോൺ എടുത്തു അൺലോക്ക് ചെയ്തു.

 

എന്നിട്ട് ഓരോ ഫയൽസും ഓപ്പൺ ചെയ്തു..

 

കൃത്യം അവൾ കണക്ക് കൂട്ടിയ ഡേറ്റ് ഇൽ തന്നെ അവൻ ഗൗരിയും ആയി നടത്തിയ ഫോൺ സംഭാഷണം റെക്കോർഡ് ആയി കിടപ്പുണ്ട്..

 

അവൾ വേഗം അത് എടുത്തു തന്റെ ഫോണിലേക്ക് സെന്റ് ചെയ്തു..

 

 

വാട്സ്ആപ്പ് ചാറ്റ് ക്ലിയർ ചെയ്തിട്ട് ഫോൺ വെച്ചിട്ട് അവൾ തന്റെ റൂമിലേക്ക് പോയി.

 

 

ഭാഗ്യത്തിന് ആരും അവിടേക്ക് വന്നതും ഇല്ല.

 

നന്ദു ആ ഓഡിയോ വീണ്ടും പ്ലേ ചയ്തു.

 

 

“ഗൗരി

 

. താൻ എന്താണ് മിണ്ടാത്തത്.. സത്യം പറ ഗൗരി… ഇയാൾക്ക് ഇഷ്ടം ആണോ ഹരിയെ… നിങ്ങൾ തമ്മിൽ പ്രണയത്തിൽ ആണോ…”

 

 

“അത്… പിന്നെ അഭിയേട്ടാ..”

 

“എടൊ… പ്ലീസ്… താൻ എന്നോട് നുണ പറയരുത്.. അതുമാത്രം എനിക്ക് സഹിക്കാൻ പറ്റില്ല… എന്തായാലും താൻ എന്നോട് പറഞോ ….. തന്റെ മറുപടി സത്യസന്ധമായിരിക്കണം… അത്രയും മാത്രം മതി ഗൗരി എനിക്ക് ”

 

“അഭിയേട്ടാ… ഞാനും ഹരിയും തമ്മിൽ ഇഷ്ടത്തിൽ ആണ്…. നന്ദു പറഞ്ഞത് സത്യം

ആണ്..

 

“ഗൗരി…. ഞാൻ തന്നോട് ഒരേ ഒരു കാര്യം ആവശ്യപ്പെട്ടിട്ടുള്ളു.. എന്നോട് കള്ളം പറയരുത് എന്ന്.. എന്തിനാണ് ഗൗരി താൻ വീണ്ടും… ഗൗരി താന്റെ കണ്ണുകൾ എന്നോട് പറഞ്ഞത് ആണ് തന്റെ ഇഷ്ടം…. അത് അനുഭവിച്ചവൻ ആണ് ഞാൻ.ഇല്ല ഗൗരി.. നിനക്ക്… നിനക്ക് എന്നോട് നുണ പറയാൻ ആവില്ല… എനിക്കുറപ്പ് ആണ്…..”

 

അഭിയേട്ടാ..

അഭിയേട്ടാ…..ഞാൻ.. എനിക്ക്….. ഞാൻ പറഞ്ഞത് കളവ് ആണ്… എനിക്ക് ഹരിയും ആയിട്ട് ഒരു ബന്ധവും ഇല്ല…. എല്ലാവരോടും ഞാൻ പറഞ്ഞത് നുണ ആണ്..ഞങ്ങൾ തമ്മിൽ ഒരു പ്രണയവും ഇല്ല…പക്ഷെ… അഭിയേട്ടാ… എനിക്ക്… എനിക്ക് അവനെ ഒരു പാഠം പഠിപ്പിക്കണം… വെറുതെ വിടില്ല ഞാൻ അവനെ… അവൻ നീറി നീറി കഴിയണം അഭിയേട്ടാ.. എന്റെ കണ്മുന്നിൽ എനിക്ക് അത് കാണണം…. ഇനി ഒരു പെൺകുട്ടി അവനെ പോലൊരു കഴുകന്റെ മുന്നിൽ ചെന്നു വീഴരുത്…. അതുകൊണ്ട് ആണ് ഞാൻ….. എനിക്ക്… എനിക്ക് അഭിയേട്ടനെ ഇഷ്ടം ആയിരുന്നു…. എപ്പോളൊക്കെയോ… പക്ഷെ… പക്ഷെ… നമ്മൾ ഒരിക്കലും ഒന്നാവുല്ല അഭിയേട്ടാ… എന്നെ അഭിയേട്ടൻ മറക്കണം…”

 

“ഗൗരി… നീ എന്തൊക്കെ ആണ് മോളെ ഈ പറയുന്നത്… അവനെ പോലൊരു ചെറ്റക്കു വേണ്ടി… നീ… നിന്റെ ജീവിതം വെച്ച് കളിക്കരുത്…. ഞാൻ പറയുന്നത് നീ ഒന്ന് കേൾക്ക…. എന്റെ അമ്മയും ഏട്ടനും വരും… നിന്നെ കല്യാണം ആലോചിക്കാൻ… നീ സമ്മതിക്കു ഗൗരി… നീ… നീ എന്റെ പെണ്ണാണ്… ”

 

. “ഇല്ല അഭിയേട്ടാ… അത് വേണ്ട.. ഇനി … അത് ഒന്നും ശരി ആകില്ല… എന്റെ അച്ഛൻ അവർക്ക് വാക്ക് കൊടുത്തു പോയി..”

 

“ഞാൻ പറയാം ഗൗരി… എല്ലാവരോടും അത് ഒക്കെ ഞാൻ പറഞ്ഞു മനസിലാക്കാം…”

 

. “വേണ്ട അഭിയേട്ടാ… എന്റെ മനസാക്ഷിയെ വഞ്ചിക്കാതിരിക്കാൻ ആണ് ഞാൻ ഇത് എല്ലാം തുറന്നു പറഞ്ഞത്…. അഭിയേട്ടൻ ഇത് ആരോടും പറയരുത്… എന്നെ… എന്നെ ചതിക്കരുത്.. ”

 

 

ഗൗരി… നീ തീരുമാനിച്ചോ എല്ലാം….

 

ഉവ്വ് അഭിയേട്ടാ.. ഇനി എന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ല..ദൃഢമായ വാക്കുകൾ ആയിരുന്നു അത്…

 

 

ഫോൺ കട്ട്‌ ആയതായി നന്ദു അറിഞ്ഞു..

 

 

ഓഹോ അപ്പോൾ ഇതായിരുന്നു സംസാരിച്ചത്.. എന്നിട്ട് ആ പാവം ഹരിയേട്ടനിൽ സംശയത്തിന്റെ വിത്ത് പാകി കൊടുത്തിരിക്കുന്ന..

 

എന്തൊക്കെ ആണ് ആ കൂട്ടുകാരനെ കുറിച്ച് പറഞ്ഞിരിക്കുന്നത് അവളോട്… ചെറ്റ ആണെന്ന്… കൂടപ്പിറപ്പിനെ പോലെ വിശ്വസിച്ച ഉറ്റ സുഹൃത്തിനോട് ഈ ചതി ചെയ്തതും പോരാഞ്ഞു…. ശരിക്കും ഇവൻ ആണ് ചെറ്റ…. അഭിയേട്ടൻ.. അവനെ അങ്ങനെ വിളിക്കാൻ പോലും തനിക്ക് അറപ്പ് തോന്നുന്നതായി നന്ദു വിനുതോന്നി.

 

എന്തായാലും ഹരിയുടെ നമ്പർ തന്റെ ഫോണിൽ ഉണ്ട്..

 

എത്രയും പെട്ടന്ന് നാട്ടിലേക്ക് പോകാം.

ഗൗരി പറഞ്ഞത് ഹരി ബാംഗ്ലൂർ പോയിരിക്കുക ആണെന്ന്…

 

തിരികെ വരുമ്പോൾ ഹരിയോട് നേരിട്ട് കണ്ടു കാര്യങ്ങൾ ബോധിപ്പിച്ചു മടങ്ങാം എന്ന് അവൾ തീരുമാനിച്ചു.

 

 

********

 

മൂന്നു ദിവസം കൂടി സൂര്യ ചന്ദ്രൻമാരുടെ പിൻ

ബലത്താൽ കടന്നു പോയി….

 

ഹരി ഇന്ന് മടങ്ങി വരും എന്നാണ് അച്ഛൻ കാലത്തെ അറിയിച്ചത്..

 

 

ഗൗരി ആണെങ്കിൽ അവന്റെ വരവും കാത്ത് ഇരിക്കുക ആണ്…

 

സന്തോഷവും ദുഖവും ഇടകലർന്നുണ്ടായ സമ്മിശ്ര വികാരത്തിൽ കൂടെ ആണ് അവൾ ഉഴറി നടക്കുന്നത്..

 

 

കാരണം ഹരി പറഞ്ഞത്, അവൻ പോയി വന്ന ശേഷം അവളെ വീട്ടിലേക്ക് കൊണ്ട് വിടാം എന്ന് ആണ്…

 

 

ആ ഒരു ഞെട്ടൽ അവളുടെ ഉള്ളിന്റെ ഉള്ളിലുണ്ട്…

 

 

പക്ഷെ എന്തോ….. എവിടെയോ… അവനെ ഒരു നോക്ക് കാണുവാനായി അവളുടെ മനതാരിൽ എവിടെയോ ഒരു ആന്തൽ…

 

 

5ദിവസം ആയി ഹരിയെ ഒന്ന് കണ്ടിട്ട്…

 

പക്ഷെ 5വർഷം കഴിഞ്ഞത് പോലെ ആണ് തനിക്ക് തോന്നിയത് എന്ന് ഗൗരി ഓർത്തു.

 

 

അവന്റെ ശബ്ദം ഇല്ലാതെ അവന്റെ സാമിപ്യം ഇല്ലാതെ ആ മുറിയിൽ കഴിഞ്ഞപ്പോൾ അവൾക്കുണ്ടായ നോവ്… അതൊരുപാട് വലുതായിരുന്നു…

 

 

അവന്റെ തലയിണയിൽ മുഖം പൂഴ്ത്തി ഉറങ്ങുമ്പോളും ഉണരുമ്പോളും അവൾ പോലും അറിയാതെ അവളുടെ മിഴികൾ നിറഞ്ഞു വന്നിരുന്നു..

 

ഉറങ്ങാൻ കിടക്കുമ്പോൾ ഭാഗവാനോട് പ്രാർത്ഥിക്കും ഈ ഒരു രാത്രി എങ്കിലും സ്വപ്നത്തിലൂടെ എങ്കിലും എന്റെ ഹരി ഒന്ന് കടന്നു വരണേ എന്ന്… പക്ഷെ… അത് പോലും ഉണ്ടായില്ല..

 

 

 

 

“ഗൗരി മോളേ…..”

 

മുത്തശ്ശി വിളിച്ചപ്പോൾ ഗൗരി ഞെട്ടി തിരിഞ്ഞു നോക്കി.

 

 

“എന്റെ കുട്ട്യേ…. നീയ് ഇത് ഇവിടെ ഒന്നും അല്ലെ… എത്ര നേരം ആയി ഞാനിവിടെ വന്നു നിൽക്കാൻ തുടങ്ങിയിട്ട്..”

 

“അത് മുത്തശ്ശി ഞാൻ കണ്ടില്ലായിരുന്നു…” ഗൗരി വാക്കുകൾക്കായി ഉഴറി..

 

” എന്റെ മുത്തശ്ശി ഇന്ന് ഗൗരിയുടെ ഭർത്താവ് വരും…….അവൾ അവളുടെ ഭർത്താവിനെ കാത്തിരിക്കുകയാണ്…. ആദ്യമായി അനുഭവിച്ച വിരഹ വേദനയുടെ ആലസ്യത്തിലാണ് ഇപ്പോഴും ഗൗരി…. “നീലിമ അവളെ കളിയാക്കി പറഞ്ഞു.

 

 

” എന്റെ നീലിമേ നിനക്ക് എവിടുന്നാണ് ഇത്രയും സാഹിത്യം ഒക്കെ കടന്നുവന്നത്” അവിടേക്ക് വന്ന് കണ്ണനും അത് കേട്ട് ചിരിച്ചു

 

 

ഒരു രക്ഷപ്പെടലിന് എന്നോണം ഗൗരി ഓടിച്ചെന്ന് നച്ചു വാവയെ എടുത്തു…

 

 

എന്നിട്ട് കുഞ്ഞിനെയും കൊണ്ട് അടുക്കളയിലേക്ക് പോയി..

 

” എന്തിനാണ് ഗൗരി  ഈ ഒളിച്ചോട്ടം…. എന്തായാലും നിനക്ക് കാണേണ്ട ആൾ ഇന്നു നാലു മണിയാകുമ്പോൾ ഇവിടെ എത്തും… അല്ലേ കണ്ണേട്ടാ  ”

 

നീലിമ ഉറക്കെ പറയുന്നത് ഗൗരി കേട്ടു.

 

ഓഹ് അപ്പോൾ നാലു മണിയാകും അല്ലേ എത്തുന്നത്…

ഇനി എത്ര സമയം കൂടെ കഴിയണം…

ഗൗരി മനസ്സിൽ പറഞ്ഞു..

 

 

തന്റെ ഫോൺ ശബ്ദിച്ചപ്പോൾ ഗൗരി അതാരാകുമെന്ന് ഓർത്തുകൊണ്ട് ഫോൺ എടുക്കുവാനായി  പോയി.

 

അച്ഛനാണ് വിളിക്കുന്നത്..

 

എന്താവോ ഈ സമയത്ത്..

 

ഇങ്ങനെ ഒരു പതിവില്ലല്ലോ… എല്ലാ ദിവസവും വൈകുന്നേരം കളിലാണ് അച്ഛനും അമ്മയും അവളെ വിളിച്ച് സംസാരിക്കുന്നത്..

 

മിടിക്കുന്ന ഹൃദയത്തോടെ അവൾ ഫോൺ എടുത്ത് കാതോട് ചേർത്തു..

 

“ഹെലോ അച്ഛാ…”

 

“ആഹ് മോളേ ഗൗരി…”

 

അച്ഛന്റെ പരിശ്രമം നിറഞ്ഞ ശബ്ദം അവൾ കേട്ടു.

 

 

 

“എന്താ അച്ഛാ… എന്ത് പറ്റി…”

 

” അത് മോളെ അമ്മയൊന്ന് ബാത്റൂമിൽ വീണു… പ്രഷർ കുറഞ്ഞു പോയതാണ് ഞങ്ങൾ ഇപ്പോൾ മിഷൻ ഹോസ്പിറ്റലിൽ ഉണ്ട്…അമ്മയുടെ വലതു കൈയൊടിഞ്ഞു…. വലതു കാലിനും ചെറിയ പൊട്ടലുണ്ട്.. ”

 

“അയ്യോ എന്റെ ഈശ്വരാ…. അച്ഛാ എന്നിട്ട് അമ്മയ്ക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്… എപ്പോളാണ് സംഭവിച്ചത്….”

അവൾ കരഞ്ഞു.

 

” അമ്മയെ ഓപ്പറേഷന് കയറ്റിയിരിക്കുകയാണ്.. ലക്ഷ്മി ചേച്ചിയും ദീപനും ഇവിടെയെത്തിയിട്ടുണ്ട്…. മോള് വിഷമിക്കുകയൊന്നും വേണ്ട വേറെ കുഴപ്പമൊന്നുമില്ല… ”

അയാൾ മകളെ ആശ്വസിപ്പിച്ചു.

 

“അച്ഛാ… ഞാൻ…ഞാൻ ഉടനെ എത്താം….”

 

അവൾ ഫോൺ കട്ട് ചെയ്തു.

 

കരഞ്ഞുകൊണ്ട് ഇറങ്ങിവരുന്ന ഗൗരിയെ കണ്ടതും ദേവിയും നീലിമയും ഒന്ന് പകച്ചു.

 

” എന്താ ഗൗരി…എന്തുപറ്റി മോളെ നീ എന്തിനാണ് കരയുന്നത്”

 

“അത് പിന്നെ അമ്മേ…. അച്ഛനാണ് വിളിച്ചത്… എന്റെ അമ്മയൊന്നു വീണു കൈയൊടിഞ്ഞു… ഇപ്പോൾ മിഷൻ ഹോസ്പിറ്റലിൽ ആണ്.. സർജറി ചെയ്യാനായി കയറ്റിയിരിക്കുന്നു ”

 

ഗൗരി കരഞ്ഞുകൊണ്ട് പറഞ്ഞു..

 

” എനിക്ക് ഉടനെ പോകണം അമ്മേ…. ”

 

” നമ്മൾക്ക് പോകാം മോളെ… നീലിമേ കണ്ണനെ ഒന്ന് വിളിക്കൂ… ”

 

“ശരി അമ്മേ….”നീലിമ വേഗം റൂമിലേക്ക് പോയി.

 

” മോളെ വിഷമിക്കാതെ വേറെ കുഴപ്പങ്ങളൊന്നും ഇല്ലല്ലോ…. നമ്മൾക്ക്  ഹോസ്പിറ്റലിൽ പോകാം… നീ റെഡിയാക്… “ദേവി അവളെ ആശ്വസിപ്പിച്ചു.

 

 

കണ്ണനെയും കൂട്ടി അവർ വേഗം ഹോസ്പിറ്റലിലേക്ക് തിരിച്ചു.

 

 

നിസ്സഹായനായി നിൽക്കുന്ന അച്ഛന്റെ മുഖത്തേക്ക് നോക്കിയതും ഗൗരിക്ക് വീണ്ടും വിഷമം വന്നു..

 

“അച്ഛാ…. എന്താ പറ്റിയത് അമ്മയ്ക്ക്…”അവൾ അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞു.

 

” എന്റെ കുട്ടി വിഷമിക്കാതെ അമ്മയ്ക്ക് വേറെ കുഴപ്പങ്ങളൊന്നും ഇല്ല മോളെ…. പെട്ടെന്ന്  തലകറങ്ങുന്നതുപോലെ തോന്നി എന്ന് അവൾ പറഞ്ഞത്…”

 

അച്ഛൻ അവരോട് കാര്യങ്ങളൊക്കെ വിശദീകരിച്ചു.

 

ഒരു മണിക്കൂർ കൂടി കഴിഞ്ഞപ്പോഴാണ് എല്ലാവർക്കും സീതയെ കാണാൻ കഴിഞ്ഞത്..

 

ചെറിയ മയക്കത്തിൽ ആയിരുന്നു അവർ..

 

 

പേടിക്കാൻ ഒന്നുമില്ല… നാളെ കാലത്തെ റൂമിലേക്ക് മാറ്റുകയുള്ളൂ,… മൂന്നുമാസത്തെ റസ്റ്റ് വേണം… ഡോക്ടർ അവരോട് നിർദ്ദേശിച്ചു..

 

കൃഷിയും കാര്യങ്ങളും പശുക്കളെയും ഒക്കെ നോക്കി നടത്തേണ്ടതിനാൽ കൈമളിന് ആശുപത്രിയിൽ നിൽക്കുക അസാധ്യമായിരുന്നു..

 

ലക്ഷ്മിക്കും ചെറിയ കുഞ്ഞു ഉള്ളതുകൊണ്ട് കുഞ്ഞിനെയും വെച്ച് അമ്മയെ നോക്കുക ദുസഹമാണ്..

 

അതുകൊണ്ട് ഗൗരിയാണ് അമ്മയ്ക്കൊപ്പം ഹോസ്പിറ്റലിൽ നിൽക്കാമെന്ന് സമ്മതിച്ചത്..

 

കുറച്ച് സമയം കൂടി നിന്നതിനു ശേഷം കണ്ണനും ഓഫീസിലേക്ക് പോകണമായിരുന്നു അതുകൊണ്ട് അവന്റെ ഒപ്പം ദേവിയെയും ഗൗരി മടക്കി അയച്ചു…

 

ഹരി വരുമ്പോൾ അമ്മ കാര്യങ്ങളൊക്കെ ഒന്ന് പറഞ്ഞാൽ മതി…. ഇറങ്ങാൻ നേരം ഗൗരി ദേവിയെ ഓർമിപ്പിച്ചു..

 

” ശരി മോളെ ഹരി വന്നു കഴിഞ്ഞാൽ ഞാൻ അവനെ ഇങ്ങോട്ടേക്ക് പറഞ്ഞയച്ചോളാം…. ”

 

വൈകാതെ അവർ യാത്ര പറഞ്ഞു പോയി..

 

 

ഉച്ചകഴിഞ്ഞപ്പോഴാണ് ലക്ഷ്മിയും ദീപനും അച്ഛനെയും കൂട്ടി മടങ്ങിയത്…

 

 

സീതയെ അടുത്ത ദിവസമേ റൂമിലേക്ക് മാറ്റുകയുള്ളൂ  എന്ന് മുൻപേ ഡോക്ടർ അറിയിച്ചതിനാൽ ഗൗരിയും തിരികെ റൂമിലേക്ക് പോയി..

 

 

ഇടയ്ക്ക് എന്തെങ്കിലും ആവശ്യം ഉണ്ടായാൽ സിസ്റ്റേഴ്സ് വിളിക്കുമ്പോൾ വന്നാൽ മതിയെന്ന് അവളോട് അവർ അറിയിച്ചു.

 

 

ഗൗരി അങ്ങനെ വെറുതെ റൂമിൽ ഇരുന്നു സമയം ചിലവഴിച്ചു.

 

 

ഏകദേശം 5മണി ആയി കാണും..

 

 

ഹരി വന്നു കാണുമെന്ന് ഗൗരി ഓർത്തു..

 

പക്ഷേ ഇതുവരെയും തന്നെ ഒന്ന് വിളിച്ചില്ല… അമ്മയുടെ വിവരങ്ങൾ ചോദിച്ചു ഇല്ല….. തന്നെ കാണണമെന്ന് കൂടെ ഹരിയുടെ മനസ്സിൽ ഉണ്ടാവില്ല എന്ന് അവൾ ചിന്തിച്ചു.

 

 

ഇനി ഹരി വന്നു കാണില്ലേ ആവോ….. അവൾക്കു പിന്നെയും ആശങ്കയായി.

 

 

ഫോണെടുത്ത് ദേവിയെ വിളിച്ചു.

 

ഹരി മൂന്നുമണിയായപ്പോഴേക്കും എത്തിയിരുന്നു എന്നും, കുറച്ച് സമയം കിടന്നു റസ്റ്റ് എടുത്തതിനുശേഷം ഓഫീസിലേക്ക് പോയി എന്നും ദേവി അറിയിച്ചു

.

ഗൗരിയുടെ മനസ്സിൽ വല്ലാത്ത പിടച്ചിൽ ഉണ്ടായി…

 

 

ഇത്ര സമയമായിട്ടും തന്നെ ഒന്നു വിളിച്ചു പോലുമില്ല…

 

താൻ ശരിക്കും ഹരിക്ക് ഒരു ബാധ്യതയായി മാറി എന്നുള്ള ഒരു തോന്നൽ അവളിൽ മൊട്ടിട്ടു..

.

 

“ആഹ് സാരമില്ല…. പോട്ടെ… ഒരിക്കലും ഹരിയോട് ഒപ്പമുള്ള ഒരു ജീവിതം കൊതിച്ചു കൊണ്ടല്ലല്ലോ താൻ ഈ നാടകം കളിക്കാൻ ഇറങ്ങിയത്… പിന്നെ എന്തിനാണ് ഇത്രയും താൻ ദെണ്ണപ്പെടുന്നത് എന്ന് അവൾ വിചാരിച്ചു.

 

രാത്രിയിൽ ഒരിക്കൽ കൂടി അവൾക്ക് അമ്മയെ കാണുവാനായി സാധിച്ചു..

 

അമ്മയ്ക്ക് സർജറി കഴിഞ്ഞതിന്റെ മയക്കം ഒക്കെ മാറി ചെറിയ വേദന തുടങ്ങിയിരുന്നു…

 

 

അല്പസമയം അമ്മയുടെ അടുത്തിരുന്ന അമ്മയെ ആശ്വസിപ്പിച്ചതിനുശേഷമാണ് ഗൗരി തിരികെ റൂമിലേക്ക് പോയത്.

 

 

കാന്റീനിൽ നിന്നും കഴിക്കുവാനായി അവൾ രണ്ട് ചപ്പാത്തിയും വെജിറ്റബിൾ കറിയും മേടിച്ചു വച്ചിരുന്നു..

 

 

രാത്രി എട്ടു മണി ആയപ്പോഴേക്കും അവൾ ഭക്ഷണം കഴിച്ചിരുന്നു..

 

 

ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടതും അവൾ ചെന്ന് വാതിൽ തുറന്നു…

 

 

മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും ആയിരം പൂർണ ചന്ദ്രന്മാർ ഒന്നിച്ചു ഉദിച്ചു വന്നതുപോലെ അവളുടെ മുഖത്ത് ഒരു ശോഭ തെളിഞ്ഞു

 

ഹരി….. അവൾ പുഞ്ചിരിച്ചു കൊണ്ട് വിളിച്ചു.

 

 

അവൻ അകത്തേക്ക് കയറി.

 

 

ഗൗരി പിന്നെയും ക്ഷീണിച്ചു പോയതായി അവനു തോന്നി.

 

 

ഹരി…. എങ്ങനെ ഉണ്ടായിരുന്നു യാത്ര യൊക്കെ…

 

 

അവൾ ചോദിച്ചു.

 

“ഹ്മ്മ്… കുഴപ്പമില്ല…. അത് പോട്ടെ തന്റെ അമ്മയ്ക്ക് എങ്ങനെ ഉണ്ട്…”

 

അവിടെ കിടന്ന കസേരയിലേക്ക് അവൻ ഇരുന്നു

 

“അമ്മയെ നാളെ റൂമിലേക്ക് മാറ്റും….. ഞാൻ കുറച്ചു മുന്നേ കണ്ടിരുന്നു…”

 

 

“ഹ്മ്മ്… താൻ എന്തെങ്കിലും കഴിച്ചോ..”

 

“ഉവ്വ്… കഴിച്ചിട്ട് എഴുനേറ്റതേ ഒള്ളൂ…ഹരി… കഴിച്ചില്ലാരിക്കും അല്ലെ ”

 

“ഇല്ലെടോ… ഞാൻ ഓഫീസിൽ നിന്നു ഇറങ്ങിയതെ ഒള്ളൂ….”

 

 

രണ്ടു പേരും അല്പ നിമിഷം മൗനംകൊണ്ടൊരു വേലി തീർത്തു..

 

 

“ഗൗരി….”അല്പം കഴിഞ്ഞപ്പോൾ അവൻ വിളിച്ചു.

 

 

“അവൾ മിഴികൾ ഉയർത്തി.

 

“ഇതാ ഇത് വെച്ചോളൂ…”അവൻ കുറച്ചു ക്യാഷ് എടുത്തു അവളുടെ കൈയിൽ കൊടുത്തു.

 

ഹരി… ഇതിന്റെ ആവശ്യം…

 

 

“എപ്പോളാണ് ആവശ്യം വരിക എന്ന് അറിയില്ലലോ… വെച്ചോളൂ…”

 

അവൻ പറഞ്ഞു.

 

 

“എന്നാൽ ഞാൻ ഉറങ്ങട്ടെ….”

 

അവൻ എഴുനേറ്റു.

 

“ഇത്ര പെട്ടന്നോ… എന്താ ദൃതി…”

 

ഗൗരിക്ക് അങ്ങനെ ചോദിക്കാൻ ആണ് തോന്നിയത്… പക്ഷെ അവൾ ഒന്നും മിണ്ടാതെ നിൽക്കുക ആണ് ചെയ്തത്.

 

“എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്ക് കെട്ടോ… എന്നാൽ ഉറങ്ങട്ടെ…. ആകെ മടുത്തു… പോയി കിടന്നു ഒന്ന് ഉറങ്ങണം ”

 

 

ഹരി പോയ വഴികളിലേക്ക് കണ്ണും നട്ടു ഗൗരി വെറുതെ നിന്നു….

 

തുടരും..