ബെംഗളൂരു: നടൻ വിനായകനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു. ഹൈദരാബാദ് ആര്‍ജിഐ എയര്‍പോര്‍ട്ട് പൊലീസാണ് കേസെടുത്തത്. എയര്‍പോര്‍ട്ടിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പരാതി പ്രകാരം ആണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മദ്യപിച്ച് ബഹളം വെച്ചു, പൊതുസ്ഥലത്ത് മോശമായി പെരുമാറി എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്.
ഹൈദരാബാദ് വിമാനത്തവാളത്തിൽ വെച്ച് വിനായകനെ കയ്യേറ്റം ചെയ്തിരുന്നു. സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് കയ്യേറ്റം ചെയ്തത്. കൊച്ചിയിൽ നിന്നും ഗോവയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. ഇതിനെ തുടർന്നുള്ള സംഭവത്തിലാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. വിനായകനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഇന്ന് വൈകിട്ട് 5.30ഓടെയാണ് സംഭവം. കൊച്ചിയിൽ നിന്നും ഹൈദരാബാദിലെത്തിയതായിരുന്നു വിനായകൻ. അവിടെ നിന്നും ഗോവയ്ക്ക് വിനായകന് കണക്ഷൻ ഫ്ലൈറ്റ് ഉണ്ടായിരുന്നു. ഇതിനിടെ, ഹൈദരാബാദ് എയര്‍പോര്‍ട്ടിലെ ട്രാന്‍സിറ്റ് ഏരിയയിൽ വെച്ച് വിനായകൻ സിഐഎസ്എഫ് ഉദ്യോഗസ്ഥരോട് ബഹളം വെക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സിഐഎസ്എഫ് ഉദ്യോഗസ്ഥരും വിനായകനുമായി വാക്ക് തർക്കം ഉണ്ടായി. ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത് ഹൈദരാബാദ് പൊലീസിന് കൈമാറുകയായിരുന്നു.
തുടര്‍ന്ന് വിനായകനെ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റുകയും ചെയ്തു. അതേസമയം, വിമാനത്താവളത്തിലെ മുറിയിലേക്ക് മാറ്റി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായി വിനായകന് പറയുന്നത്. കസ്റ്റഡിയിലെടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും സിസിടിവി ദൃശ്യങ്ങളില്‍ തെളിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.