Movie News

‘പാലേരി മാണിക്യം’ റീ റിലീസിന് ഒരുങ്ങുന്നു; തീയ്യതി പ്രഖ്യാപിച്ചു-Paleri Manikyam: Oru Pathirakolapathakathinte Katha re release

ചിത്രം 4കെ, ഡോള്‍ബി അറ്റ്മോസ് ദൃശ്യ, ശബ്ദ മിഴിവോടെയാണ് വീണ്ടും എത്തുന്നത്

മമ്മൂട്ടി ചിത്രം പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ വീണ്ടും തിയറ്ററുകളിലേക്ക്. മമ്മൂട്ടി ട്രിപ്പിള്‍ റോളില്‍ എത്തി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകം. ചിത്രം 4കെ, ഡോള്‍ബി അറ്റ്മോസ് ദൃശ്യ, ശബ്ദ മിഴിവോടെയാണ് വീണ്ടും എത്തുന്നത്. സെപ്റ്റംബര്‍ ഇരുപതിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

ടി.പി.രാജീവന്‍ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു ചിത്രം. മമ്മൂട്ടി, ശ്വേത മേനോന്‍, മൈഥിലി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2009ലെ മികച്ച ചിത്രത്തിനുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡും ചിത്രം നേടിയിരുന്നു. കൂടാതെ പാലേരി മാണിക്യത്തിലെ അഭിനയത്തിന് മമ്മൂട്ടിയെ മികച്ച നടനായും ശ്വേത മേനോനെ മികച്ച നടിയായും തിരഞ്ഞെടുത്തിരുന്നു.

മഹാ സുബൈര്‍ എ.വി അനൂപ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ഈ ചിത്രം മൂന്നാം തവണയാണ് തിയ്യേറ്ററിലെത്തിക്കുന്നത്. ശ്രീനിവാസന്‍, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മുഹമ്മദ്, മുസ്തഫ, ശശി കലിംഗ, ടി ദാമോദരന്‍, വിജയന്‍ വി നായര്‍, ഗൗരി മുഞ്ജല്‍ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങള്‍, ഛായാഗ്രഹണം-മനോജ് പിള്ള, സംഗീതം-ശരത്, ബിജിബാല്‍

STORY HIGHLIGHTS: Paleri Manikyam: Oru Pathirakolapathakathinte Katha re release