മകള്‍ അലംകൃതയുടെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. മകളുടെ പത്താം ജന്മ ദിനത്തിലാണ് ഇരുവരും ചിത്രങ്ങള്‍ പങ്കുവെച്ചത്. അലംകൃതയുടെ ചിത്രങ്ങള്‍ സാധാരണ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറില്ല. ബര്‍ത്ത് ഡേ പോലെയുള്ള വിശേഷ ദിവസങ്ങളില്‍ ആയിരിക്കും മകള്‍ അലംകൃതയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇരുവരും പങ്കുവെയ്ക്കാറ്.
View this post on Instagram
‘ജന്മദിനാശംസകള് സണ്‍ഷൈന്‍! ഈ ലോകത്ത് വെറും 10 വര്‍ഷം കൊണ്ട്, ഒരു കുടുംബമെന്ന നിലയില്‍ ഞങ്ങള്‍ക്കായി നീ ഇതിനകം തന്നെ നിരവധി കാര്യങ്ങളില്‍ വഴി കാണിക്കുന്നു! മമ്മയും ഡാഡയും നിന്നെ ഓര്‍ത്ത് വളരെയധികം അഭിമാനിക്കുന്നു! ഡാഡയുടെ എക്കാലത്തെയും മികച്ച ബ്ലോക്ക്ബസ്റ്ററായിരിക്കും നീ. അതിനാല്‍ വരും വര്‍ഷങ്ങളില്‍ നീ കൂടുതല്‍ പൂവിടുന്നത് കാണാന്‍ ഞാനും മമ്മയും കാത്തിരിക്കുന്നു!’, എന്ന് കുറിച്ചുകൊണ്ടാണ് പൃഥ്വിരാജ് കുടുംബ ചിത്രം പങ്കുവെച്ചത്.
View this post on Instagram
സുപ്രിയയും മകളും അടങ്ങുന്ന ഒരു കുടുംബചിത്രം പങ്കു വച്ചുകൊണ്ടാണ് പൃഥ്വിരാജ് മകള്‍ക്ക് ജന്മദിനാശംസകള് നേര്‍ന്നത്. എന്നാല്‍ സുപ്രിയ മേനോന് തന്റെ സോഷ്യല്‍ മീഡിയയില്‍ അലംകൃതയുടെ നാല് ചിത്രങ്ങള്‍ പങ്കുവെച്ചു. കുട്ടിക്കാലത്തെ അലംകൃതയുടെ രണ്ട് ചിത്രങ്ങളും പുതിയ രണ്ട് ചിത്രങ്ങളുമാണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്. കുട്ടിക്കാലത്തെ ചിത്രങ്ങള്‍ക്കൊപ്പം തന്റെ പിതാവിന് ഒപ്പം മകള്‍ നില്ക്കുന്ന ചിത്രവും സുപ്രിയ പങ്കുവെച്ചു. താരദമ്പതികളുടെ മകളെ കാണാനായ സന്തോഷത്തിലാണ് ആരാധകര്‍.