അലമാര എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയായി മാറിയ നടിയാണ് അതിഥി രവി. തുടര്‍ന്നങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തു. നിരവധി ആരാധകരെയാണ് ചെറിയ സമയം കൊണ്ട് താരം സ്വന്തമാക്കിയത്. ചെറിയ റോളുകളും വലിയ റോളുകളും ഒക്കെ വളരെ മികച്ച രീതിയില്‍ തന്നെ അഭിനയിച്ച് ഫലിപ്പിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോളിതാ പുരുന്മാരെക്കുറിച്ചുളള തന്റെ കാഴ്ചപ്പാട് പങ്കുവെക്കുകയാണ് താരം.
‘കല്യാണം കഴിഞ്ഞാലും നമുക്ക് ഫിനാന്‍ഷ്യലി എന്ത് ചെയ്യാന്‍ പറ്റും എന്നുള്ള ഒരു ഫ്രീഡം ഉണ്ട്. അത് ചോദിച്ചു വാങ്ങേണ്ടതല്ല. ഇപ്പോഴത്തെ പുരുഷന്മാര്‍ തരുന്നില്ല എന്ന് ഞാന്‍ പറയില്ല. ഇപ്പോള്‍ ഒരുപാട് മാറിയിട്ടുണ്ട്. ഇപ്പോള്‍ ഒരുപാട് മാറ്റം വന്ന പുരുഷന്മാരെ വെച്ച് വീണ്ടും വീണ്ടും ഇതിനെക്കുറിച്ച് പറയുമ്പോള്‍ അവരെ വീണ്ടും ഡിഗ്രേഡ് ചെയ്യുന്നതിന് തുല്യമാണ്. അങ്ങനത്തെ ഒരു കാലഘട്ടം ഉണ്ടായിരുന്നു. ഒട്ടും സമ്മതിക്കാത്തവര്. ഇപ്പോഴും മിക്ക ആണുങ്ങളും, എനിക്കറിയില്ല ഞാന്‍ അങ്ങനെയാണ് ചിന്തിക്കാന്‍ ശ്രമിക്കുന്നതും.. കാണുന്നതും.. കാരണം എന്റെ ഫാമിലി ബാഗ്രൗണ്ടില്‍ ആണെങ്കിലും എന്റെ സഹോദരനെയും അച്ഛനെയും കണ്ടാണ് ഞാന്‍ വളര്‍ന്നത്. എനിക്ക് കിട്ടിയിട്ടുള്ളത് അങ്ങനെ മെന്റാലിറ്റി ഉള്ളവരാണ്. എന്റെ ആണ്‍ സുഹൃത്തുക്കളാണെങ്കിലും അവരൊക്കെ കുറേ മാറിയിട്ടുള്ളവരാണ്. അവര്‍ ജോലിക്ക് പോകട്ടെ, അവര്‍ ജോലിക്ക് പോകണം.. എന്ന് പറയുന്ന എത്രയോ പേരെ ഞാനിപ്പോള്‍ കാണുന്നുണ്ട്. ഒരിക്കലും അങ്ങനെ ആണുങ്ങളെ അടച്ചാക്ഷേപിക്കുന്നത് നല്ലതല്ല. എല്ലാം ഗ്രാജ്വലി മാറുന്നതാണ്.’, അതിഥി രവി പറഞ്ഞു.
അതിഥി രവിയെ കൂടുതലായും ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങുന്നത് തൈക്കുടം ടീമിലെ സിദ്ധാര്‍ത്ഥനൊപ്പം അഭിനയിച്ച ആല്‍ബം സോങ്ങിലൂടെയാണ്. പിന്നീട് ആംഗ്രി ബേബീസ്, കോഹിനൂര്‍ തുടങ്ങി പല സിനിമകളിലും വളരെ മികച്ച വേഷങ്ങളിലാണ് താരം എത്തിയത്. എന്നാല്‍ 2017ല്‍ പുറത്തിറങ്ങിയ അലമാര എന്ന ചിത്രത്തിലെ നായിക വേഷം ആയിരുന്നു കരിയറില്‍ ഒരു വലിയ ബ്രേക്ക് താരത്തിന് നല്‍കിയത്. അലമാരയ്ക്കുശേഷം പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി താരം ഏത്തുകയും ചെയ്തു.
STORY HIGHLIGHTS: Aditi Ravi