Celebrities

നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും വിവാഹിതരായി-Sreevidya Mullachery

കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം

നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയായി. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനാണ് വരന്‍. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.

ഓഫ് വൈറ്റ് കളര്‍ സാരിയില്‍ വളരെ മിനിമല്‍ ആയിട്ടുള്ള ഓര്‍ണമെന്‍സ് ധരിച്ചായിരുന്നു ശ്രീവിദ്യ വിവാഹത്തിനായി എത്തിയത്. മുടി മെടഞ്ഞിട്ട് മുല്ലപ്പൂവും വെച്ച് ട്രഡീഷണല്‍ ലുക്കില്‍ ആയിരുന്നു ശ്രീവിദ്യ എത്തിയത്. സിനിമ സീരിയല്‍ രംഗത്തെ നിരവധി സെലിബ്രിറ്റികളും താര ജോഡികള്‍ക്ക് ആശംസകള്‍ അറിയിക്കാനായി ചടങ്ങില്‍ എത്തിയിരുന്നു.

ടെലിവിഷന്‍ പരിപാടിയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ശ്രീവിദ്യയുടെ സിനിമാ അരങ്ങേറ്റം ക്യാംപസ് ഡയറി എന്ന ചിത്രത്തിലൂടെ ആയിരുന്നു. ഒരു കുട്ടനാടന് ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയവയാണ് അഭിനയിച്ച മറ്റ് ചിത്രങ്ങള്‍.

story highlights: Sreevidya Mullachery got married