വളരെ ചെറിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ നേടിയ താരമാണ് മെറീന. നിരവധി സിനിമകളുടെ ഭാഗമായി മെറീന മാറുകയും ചെയ്തിട്ടുണ്ട്.. ഒരു ന്യൂജനറേഷൻ നടി എന്നതിലുപരി പലപ്പോഴും തന്റെ നിലപാടുകൾ തുറന്നു പറയാൻ ധൈര്യം കാണിച്ചിട്ടുള്ള ഒരു വ്യക്തി എന്ന പേരിലാണ് മെറീന മൈക്കിൾ കുരിശിങ്കൽ ശ്രദ്ധ നേടിയിട്ടുള്ളത്. സിനിമയിലേക്കുള്ള കരിയർ താരം തുടങ്ങുന്നത് എബി എന്ന ചിത്രത്തിൽ അഭിനയിച്ചത് മുതലാണ് താരം ശ്രദ്ധിക്കപ്പെടുന്നത്.
ഹാപ്പി വെഡിങ് അമർ അക്ബർ അന്തോണി തുടങ്ങിയ പല ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോൾ അഭിമുഖത്തിൽ പങ്കെടുക്കുകയും ഈ അഭിമുഖത്തിൽ പറയുന്നതുമായ ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മലയാളത്തിലെ തന്നെ മറ്റൊരു നടിയെ കുറിച്ചാണ് താരം പറയുന്നത്. ഈ നടി ഒരിക്കൽ തന്നോട് ഇടപെട്ട് രീതിയെ കുറിച്ചാണ് താരം വ്യക്തമായി പറയുന്നത്.
“ഇവർ തന്നോട് വളരെ മോശമായ രീതിയിലാണ് ഇടപെട്ടത്, ആ നടി ഒരു സൂപ്പർസ്റ്റാർ ഒന്നുമല്ല. വളരെ കുറച്ച് സമയം മാത്രമേ ആയിട്ടുള്ളൂ ആ നടി സിനിമയിലേക്ക് വന്നിട്ട്. അവർക്ക് വേണ്ടി ഏർപ്പാടാക്കുന്ന വണ്ടിയിൽ താൻ കയറിയത് അവർക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഡ്രൈവറുടെ സീറ്റിന്റെ ഇപ്പുറത്തായി താൻ ഇരുന്നു. അത് അവർക്ക് ഇഷ്ടമാവുകയും ചെയ്തില്ല. അത് പെട്ടെന്ന് തന്നെ തനിക്ക് അവരുടെ മുഖഭാവത്തിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു. അതുകൊണ്ടു തന്നെ പിന്നീട് പോകാൻ സമയത്ത് താൻ അവരുടെ വണ്ടിയുടെ പുറകിലാണ് ഇരുന്നത്. ഇനി ഒരു പ്രശ്നം വേണ്ട എന്ന് കരുതി. അപ്പോഴും ഇവരുടെ മുഖത്ത് ദേഷ്യമാണ്. ലൊക്കേഷനിൽ നിന്നും ഒരു 10 മിനിറ്റ് നടന്നാൽ മതി അടുത്ത ലൊക്കേഷനിലെത്താൻ, എന്നാൽ വണ്ടിയിൽ പോകാം എന്ന് പറഞ്ഞു അങ്ങനെ ഇരിക്കുന്ന സമയത്ത് ഇവർ കാരവനിൽ കയറിയിട്ട് എന്റെ മുഖത്തേക്ക് നോക്കി വലിച്ചെടച്ചു. അത് എന്റെ മുഖത്ത് അടച്ചത് പോലെയാണ് എനിക്ക് തോന്നിയത്. മാത്രമല്ല പ്രൊഡക്ഷൻ കൺട്രോളർ വന്നു എന്നോട് പറഞ്ഞു നമുക്ക് ആദ്യം പോകാം പുറകെ വണ്ടിയിൽ അവർ വരുമെന്ന്, അപ്പോൾ തന്നെ ഞാൻ ഒപ്പം യാത്ര ചെയ്യുന്നത് അവർക്ക് ഇഷ്ടമായില്ല എന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു കുറച്ചു നടന്നാൽ പോരെ ഞാൻ നടന്നു പൊയ്ക്കോളാം എന്ന് ഡ്രൈവർ ചേട്ടന് അത് വിഷമമായി. എന്താണ് ഇങ്ങനെയൊക്കെ എന്ന് അദ്ദേഹം ചോദിച്ചു. ”
Story Highlights ; Mareena Michael