കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകൻ മാധവിൻ്റെ പ്രണയ വാർത്തകൾ പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാറുണ്ട്. സുഹൃത്തും നടിയുമായ സെലിൻ ജോസഫിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് മാധവ് പങ്കുവെച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സെലിൻ തന്റെ ജീവിതത്തിലെ ഏറ്റവും സ്പെഷ്യൽ ആയിട്ടുള്ള വ്യക്തിയാണെന്നും തന്റെ ലോകമാണെന്ന് മാധവ്കുറിപ്പിലൂടെ പറഞ്ഞത്. ഇതോടെ മാധവും സെലിനും തമ്മിൽ പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിച്ചു.
സെലിൻ ജോസഫുമായി പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് മാധവ് സുരേഷ് രംഗത്തെത്തി. സമൂഹമാധ്യമത്തിലൂടെയാണ് മാധവ് ഇക്കാര്യം വ്യക്തമാക്കിയത്. സെലിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് പങ്കുവച്ച കുറിപ്പ് ഒരൽപം കടന്നു പോയെന്നും തൽക്കാലം സെലിനുമായി പ്രണയത്തിൽ അല്ലെന്നും മാധവ് വെളിപ്പെടുത്തി. ഇപ്പോൾ ഇതാ താൻ പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മാധവ്. തനിക്കൊരു ഇഷ്ടമുണ്ടെന്നു തുറന്നു സമ്മതിച്ച മാതം ആരാണ് ആ വ്യക്തി എന്ന് വെളിപ്പെടുത്തിയിട്ടില്ല.
‘ എനിക്ക് ഒരാളോട് ഇഷ്ടം ഉണ്ട്. എന്റെ മാതാപിതാക്കൾക്ക് റിലേഷൻഷിപ്പിനെ കുറിച്ച് അവരുടേതായ കാഴ്ചപ്പാട് ഉണ്ട്. വിവാഹത്തെ കുറിച്ച് കാഴ്ചപ്പാടുണ്ട്. പക്ഷെ അവരുടെ കാഴ്ചപ്പാടുകൾ നമ്മുക്ക് മേൽ അടിച്ചേൽപ്പിക്കാറില്ല. എന്ന് വെച്ച് ഞങ്ങളെ തുറന്നുവിട്ടിരിക്കുകയല്ല. അവർക്ക് ഞങ്ങളുടെ കുറിച്ച് പ്രതീക്ഷകളൊക്കെ ഉണ്ട്. ഞങ്ങൾ മനുഷ്യരാണെന്നും സ്വന്തമായ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ളവരാണെന്നും അവർ അറിയാം. ഇതുവരെ അങ്ങനെ ഞങ്ങൾക്ക് മേൽ നിയന്ത്രണമൊന്നും വെച്ചിട്ടില്ല. ഉപദേശം തരും. പൊട്ടത്തരം കാണിക്കരുതെന്ന് പറയുന്നത് തെറ്റാണെന്ന് കരുതുന്നില്ല. ഒരു ശരാശരി ഇന്ത്യൻ ഫാമിലിയിൽ നിന്നും കിട്ടുന്നതിനേക്കാൾ കൂടുതൽ സ്വാതന്ത്ര്യം എനിക്കും സഹോദരങ്ങൾക്കും കിട്ടിയിട്ടുണ്ട്.
ഭയയുടെ വിവാഹം ഞങ്ങളുടെ വീട്ടിലെ ആദ്യ വിവാഹമായിരുന്നു. ഒരു മിക്സഡ് ഫീലിങ്ങായിരുന്നു ആ സമയത്ത്. ശ്രേയസിനെ 9 വർഷമായി അറിയാം. നമ്മുടെ കൂടെയുള്ള ഒരാളായി തന്നെയാണ് തോന്നിയത്. വീട്ടിൽ ഏറ്റവും കൂടുതൽ സ്പോയിൽ ആയിട്ടുള്ളയാൾ ഭാവ്നിയാണ്. അതിന് ശേഷം ഞാനും. ഒരു മൂന്നാല് വർഷം മുൻപ് വളരെ അധികം സംസാരിച്ചിരുന്നൊരാളാണ് ഞാൻ. എന്നാൽ ഇപ്പോൾ വേണ്ട കാര്യം മാത്രം പറയും. ആളുകൾക്ക് മനസിലാകുന്നുണ്ടെങ്കിൽ അത് മതിയല്ലോ.
അച്ഛന്റേയും അമ്മയേയും റിലേഷൻഷിപ്പ് എന്നെ വളരെ അധികം സ്വാധീനിച്ചിട്ടുണ്ട്. അച്ഛൻ കൊണ്ടുവരും അമ്മ അത് നിലനിർത്തും. അവർ തമ്മിലുള്ള റിലേഷൻഷിപ്പ് ഡയനാമിക്ക് അങ്ങനെയാണ്. ഞാൻ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചിട്ടുള്ളത് എന്റെ അമ്മയുടെ കൂടെയാണ്. എവിടെ എന്ത് പറയണം എന്നത് അമ്മയിൽ നിന്ന് പഠിച്ചതാണ്. നമ്മുടെ എനർജിയോ നമ്മുടെ വാക്കുകളോ വെറുതെ പാഴാക്കരുത്. നമ്മുക്ക് മൂല്യം തരുന്നിടത്ത് സംസാരിക്കരുത്. പറയുന്ന കാര്യങ്ങൾ സെൻസിബിൾ ആണെന്ന് ഉറപ്പ് വരുത്തുക, പൊട്ടത്തരം വിളമ്പരുത്.
ഞങ്ങൾ എല്ലാവരും വളരെ ഇമോഷ്ണലായ ആളുകളാണ്. കുഞ്ഞിലെ തൊട്ട് അച്ഛനെ കുറിച്ച് ആളുകളൊക്കെ പറയുന്നത് കേട്ട് വേദനിച്ച് വളർന്നവരാണ് ഞങ്ങൾ. കുറെ പ്രിവിലേജുകൾ ഉണ്ട്. എന്നിരുന്നാലും വേദനകളും ഉണ്ട്. ഞങ്ങൾക്ക് അവസരത്തിന് വേണ്ടി അദ്ദേഹം ഇടപെട്ടിട്ടില്ല. ഇടപെടുകയും ഇല്ല. നമ്മൾ കഷ്ടപ്പെട്ട് നേടിയാലേ അതിന്റെ വില അറിയൂ എന്നാണ് അദ്ദേഹം പറയുക. ചേട്ടൻ ഈ കരിയറിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. നെപ്പോട്ടിസം എന്ന് പറഞ്ഞാൽ പോസിറ്റീവ് ആകുമെന്നാണ് പലരും കരുതുന്നത്. എന്നാൽ അതിന് നെഗറ്റീവുകളും ഉണ്ട്.
‘സിനിമ എനിക്ക് ഒരിക്കലും ഒരു ആഗ്രഹവും സ്വപ്നവും അല്ലായിരുന്നു. 19ാം വയസ് തൊട്ട് എനിക്ക് സിനിമ അവസരങ്ങൾ വന്നിരുന്നു. 22 ആയപ്പോൾ ആണ് ഞാൻ ജെഎസ്കെ എന്ന എന്റെ ആദ്യ ചിത്രം ചെയ്തത്. ഒരുപരിധിയിൽ കൂടുതൽ നമ്മളെ തേടി എന്തെങ്കിലും അവസരങ്ങൾ വന്നാൽ അതിനെ റിജക്ട് ചെയ്താൽ പിന്നെ അങ്ങനെയൊരു അവസരം പിന്നെ ഉണ്ടാകില്ല. സ്വന്തം അച്ഛൻ പേരെടുത്ത ഒരു മേഖലയിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചാൽ ഏത് മക്കൾക്കും അഭിമാനം തോന്നുന്ന നിമിഷമാണ്’, മാധവ് വ്യക്തമാക്കി.
content highlight: madhav-sureshs-relationship