ബിഗ് ബോസ് മലയാളം ആറിലെ ഏറ്റവും ശക്തയായ മത്സരാർത്ഥിയായിരുന്നു ജാസ്മിൻ ജാഫർ. മത്സരത്തിൽ മൂന്നാം സ്ഥാനമാണ് യൂട്യൂബറായ ജാസ്മിന് നേടാനായത്. ഹൗസിലേക്ക് എത്തിയശേഷം ആദ്യത്തെ രണ്ട് ദിവസം കൊണ്ട് തന്നെ ജനശ്രദ്ധ നേടിയിരുന്നു ജാസ്മിൻ. പക്ഷെ ഗബ്രിയുമായി ചേർന്ന് ലവ് ട്രാക്ക് കളിക്കാൻ തുടങ്ങിയതോടെ ആരാധകർ ഹേറ്റേഴ്സായി മാറി. വളരെ പെട്ടന്നാണ് ഗബ്രിയുമായി സൗഹൃദം ജാസ്മിൻ ഉണ്ടാക്കിയെടുത്തത്. ഇരുവരും മനപൂർവം ലവ് ട്രാക്ക് കളിക്കുന്നതാണെന്ന കാര്യത്തിൽ സഹമത്സാരാർത്ഥികൾക്കും പ്രേക്ഷകർക്കും ഉറപ്പുണ്ടായിരുന്നു.
സൗഹൃദമാണോ പ്രണയമാണോയെന്ന് വ്യക്തമാക്കാതെയാണ് ഇരുവരും ഹൗസിൽ അടുത്ത് ഇടപഴകിയത്. ഗബ്രിയുമായി അടുത്തശേഷം വലിയ രീതിയിലുള്ള സൈബർ ബുള്ളിയിങ്ങാണ് ജാസ്മിന് നേരെയുണ്ടാകുന്നത്. അതിന് കാരണം പുറത്ത് മറ്റൊരു യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞ ജാസ്മിൻ ഹൗസിന് അകത്ത് ഗബ്രിയുമായി ഇന്റിമേറ്റായി പെരുമാറുന്നുവെന്നതാണ്.
ഗബ്രി-ജാസ്മിൻ അടുപ്പം കൂടിയപ്പോൾ പിതാവിൽ നിന്നും മുന്നിറിയിപ്പ് ജാസ്മിന് ലഭിച്ചിരുന്നു. വാപ്പയുടെ ഫോൺ കോൾ വന്നശേഷം ഗബ്രിയുമായി ഒരുമിച്ച് ഇരിക്കാൻ പോലും കുറച്ച് സമയം ജാസ്മിന് ഭയമായിരുന്നു. മാത്രമല്ല താൻ കമ്മിറ്റഡാണെന്ന് ഉച്ചത്തിൽ വിളിച്ച് പറഞ്ഞ് ഹൗസിൽ വച്ച് അലറി കരയുകയും ചെയ്തിരുന്നു. ജാസ്മിൻ ബിഗ് ബോസിലേക്ക് പോയപ്പോൾ താരത്തിന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ ഹാന്റിൽ ചെയ്തിരുന്നത് ഭാവി വരൻ അഫ്സൽ അമീറായിരുന്നു.
എന്നാൽ ഗബ്രിയുമായുള്ള ജാസ്മിന്റെ അടുപ്പം അതിരുവിട്ടതോടെ അഫ്സൽ വിവാഹത്തിൽ നിന്നും പിന്മാറി. നാല് പേജായി ഇട്ട വിശദീകരണത്തില്‍ താന്‍ മാനസികമായ തകര്‍ച്ചയിലൂടെയാണ് കടന്നുപോകുന്നതെന്നും തന്നെ ജാസ്മിന്‍ ചതിക്കുകയാണെന്നും ഈ ബന്ധം വിടുകയാണെന്നുമാണ് അഫ്സൽ കുറിച്ചത്. ഒരു ഘട്ടം എത്തിയപ്പോൾ തന്റെ കയ്യിലുള്ള ജാസ്മിനുമായുള്ള ചാറ്റ് അടക്കം അഫ്സൽ പുറത്തുവിട്ടിരുന്നു.
ഷോ കഴിഞ്ഞതോടെ ജാസ്മിനെതിരെ ഉയർന്ന വിമർശനങ്ങൾ പതിയെ കുറഞ്ഞ് തുടങ്ങി. ഗബ്രിയുമായി ഹൗസിന് പുറത്തും സൗഹൃദം തുടർന്നതോടെ ഒരുപരിധി വരെ ഇരുവരുടേയും കൂട്ടുകെട്ട് സ്വീകരിക്കപ്പെട്ടു. വീണ്ടും തന്റെ യുട്യൂബിൽ വീഡിയോകളുമായി ജാസ്മിൻ പ്രത്യേക്ഷപ്പെട്ടതോടെ പഴയ പിന്തുണ തിരിച്ചുപിടിക്കാൻ ജാസ്മിന് സാധിച്ചു. യുട്യൂബിൽ സബ്സ്ക്രൈബേഴ്സിന്റെ എണ്ണവും കൂടി. 1.49 മില്ല്യൺ സബ്സ്ക്രൈബേഴ്സ് ആണ് നിലവിൽ ജാസ്മിന് ഉള്ളത്.
ഇത്രയും സബ്സ്ക്രൈബേഴ്സ് ഉള്ള ജാസ്മിന്റെ വരുമാനം അപ്പോൾ എത്രയായിരിക്കും? ഇത്തരമൊരു ചോദ്യം ആരാധകരുടെ മനസിൽ ഉണ്ടെങ്കിലും അതിന് താരം ഇതുവരെ വ്യക്തമായൊരു മറുപടി നൽകിയിട്ടില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന യുട്യൂബേഴ്സിനിടയിൽ 7ാം സ്ഥാനത്താണ് ജാസ്മിൻ എന്ന അഭ്യൂഹങ്ങൾ ഉണ്ട്. ഇപ്പോഴിതാ ഇത് സംബന്ധിച്ച ചോദ്യത്തിന് ജാസ്മിൻ തന്നെ മറുപടി നൽകുകയാണ്. ആദ്യം അമ്പരപ്പ് പ്രകടിപ്പിച്ച ജാസ്മിൻ ഏഴാം സ്ഥാനത്തല്ല താൻ ഒന്നാം സ്ഥാനത്താണെന്നും എന്തിനാണ് കുറക്കുന്നതെന്നും ചിരിച്ചുകൊണ്ട് മറുപടി നൽകി.
വളരെ കഷ്ടപ്പെട്ടാണ് താനും കുടുംബവും ഇന്ന് കാണുന്ന നിലയിൽ എത്തിയതെന്നും തന്റെ സോഷ്യൽ മീഡിയ വരുമാനം തന്നെയാണ് കുടുംബം സാമ്പത്തികമായി മെച്ചപ്പെടാൻ സഹായിച്ചതെന്നും നേരത്തേ ജാസ്മിൻ തുറന്നുപറഞ്ഞിട്ടുണ്ട്. 50 ലക്ഷം രൂപയുടെയെങ്കിലും കടം തങ്ങൾക്ക് ഉണ്ടായിരുന്നുവെന്നും ഒരു സമയത്ത് കടക്കാരുടെ ശല്യം കാരണം പൊറുതുമുട്ടി ജീവിച്ചിരുന്നുവെന്നും ജാസ്മിൻ പറഞ്ഞിരുന്നു. കൊറോണക്കാലത്താണ് ജാസ്മിൻ ഇൻസ്റ്റഗ്രാമിൽ എത്തുന്നത്. പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 23 വയസിനുള്ളിൽ കടങ്ങളെല്ലാം വീട്ടി തന്റെ പിതാവിന് സ്വന്തമായി ഒരു കാർ അടക്കം വാങ്ങിക്കൊടുക്കാൻ ജാസ്മിന് സാധിച്ചിരുന്നു.
content highlight: jasmine-7th-in-youtube-earnings