Celebrities

ആദ്യ കൺമണിയെ വരവേറ്റ് ദീപിക പദുക്കോണും രൺവീർ സിംഗും- Deepika Padukone and Ranveer Singh welcome a baby girl

ബോളിവുഡ് താരജോഡികളായ ദീപിക പദുകോണിനും രൺവീർ സിങ്ങിനും പെൺകുഞ്ഞ് പിറന്നു

ബോളിവുഡ് താരജോഡികളായ ദീപിക പദുകോണിനും രൺവീർ സിങ്ങിനും പെൺകുഞ്ഞ് പിറന്നു. ഓൺ-സ്‌ക്രീൻ കെമിസ്ട്രിക്ക് പേരുകേട്ട താരദമ്പതികൾ. ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ട ‘വെൽക്കം ബേബി ഗേൾ’ എന്ന കുറിപ്പ് പങ്കുവെച്ചാണ് കുഞ്ഞ് പിറന്ന വിവരം ഇരുവരും ആരാധകരെ അറിയിച്ചത്.

മുംബൈയിലെ എച്ച്. എൻ റിലയൻസ് ആശുപത്രിയില്‍ വെച്ചാണ് ആദ്യ കൺമണിയെ വരവേറ്റത്. കുഞ്ഞ് പിറക്കുന്നതിന് മുന്നോടിയായി ദീപികയും രൺവീറും മുംബൈയിലെ ശ്രീ സിദ്ധി വിനായക ക്ഷേത്രം സന്ദർശിച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു. പെൺകുഞ്ഞിന് ജന്മം നൽകിയതറിഞ്ഞ് നിരവധി ആരാധകരാണ് സമൂഹ മാധ്യമങ്ങളിലൂടെ ആശംസകളുമായി രംഗത്തെത്തിയത്.

2018ലാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. താരങ്ങളുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. റാം-ലീല, പദ്മാവത്, 83, ബാജിറാവു മസ്താനി തുടങ്ങി നിരവധി ചിത്രങ്ങൾ ഇരുവരും ചേർന്ന് അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ കൽക്കി 2898 എന്ന ചിത്രത്തിന്റെ പ്രമോഷന് എത്തിയ ദീപികയുടെ വിഡിയോയും വൈറലായിരുന്നു. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ‘ഫൈറ്റര്‍’ എന്ന ചിത്രമാണ് ദീപികയുടേതായി ഒടുവില്‍ തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയത്. ‘റോക്കി ഓര്‍ റാണി കി പ്രേം കഹാനി’ യാണ് രണ്‍വീറിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

STORY HIGHLIGHT: Deepika Padukone and Ranveer Singh welcome a baby girl