മലയാള സിനിമയിൽ ഒരു പുതിയ തുടക്കക്കാരനായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകനായ മാധവ്. മാധവിന്റെ പുതിയ പടം ഇപ്പോൾ റിലീസിന് ഒരുങ്ങുകയാണ്. ഇതിനോട് അനുബന്ധിച്ച് നിരവധി അഭിമുഖങ്ങളിൽ താരം എത്തുകയും ചെയ്യുന്നുണ്ട്. താരത്തിന്റെ ഓരോ അഭിമുഖങ്ങളും വളരെയധികം വൈറലായി മാറുകയും ചെയ്യുന്നുണ്ട്. അഭിമുഖങ്ങളിൽ എല്ലാം തന്നെ വളരെ ശ്രദ്ധയോടെ ഓരോ കാര്യങ്ങളും അദ്ദേഹം പറയുന്നത് കേൾക്കാൻ സാധിക്കും. ഏത് കാര്യത്തിലും വ്യക്തമായ നിലപാടാണ് താരത്തിന് ഉള്ളത്.
വളരെ മികച്ച രീതിയിൽ സംസാരിക്കുന്ന മാധവിന്റെ വീഡിയോകൾ എല്ലാം തന്നെ അടുത്ത സമയങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതാ മാധവിന്റെ വീഡിയോകൾക്ക് താഴെ ഏറ്റവും കൂടുതൽ വരുന്ന കമന്റുകൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മാധവിന്റെ വീഡിയോകൾക്ക് താഴെ വരുന്ന ഏറ്റവും വലിയ കമന്റ് എന്നത് പൃഥ്വിരാജിനെ പോലെ നിലപാടുള്ള ഒരു വ്യക്തിയാണ് മാധവ് എന്നാണ്. അടുത്ത പൃഥ്വിരാജ് എന്നേ മാധവിനെ വിളിക്കാൻ സാധിക്കു എന്നും പലരും പറയുന്നുണ്ട്. മലയാള സിനിമയ്ക്ക് ശരിക്കുമൊരു മുതൽക്കൂട്ട് തന്നെയാണ് മാധവ്.
വരും കാല പൃഥ്വിരാജ് എന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ സാധിക്കുന്ന ഒരു നടൻ കൂടിയാണ് മാധവ്. അതിനാൽ തന്നെ അദ്ദേഹം സിനിമയിൽ ശോഭിക്കും എന്നും അച്ഛനെയും ചേട്ടനെയുംകാൾ സിനിമയിൽ എത്താനുള്ള കൂടുതൽ സാധ്യത മാധവിനാണ് എന്നും പലരും കമന്റുകളിലൂടെ പറയുകയും ചെയ്യുന്നുണ്ട്. തന്റെ അച്ഛനെതിരെ ഉയർന്നു വന്ന ട്രോളുകളെ കുറിച്ചും വളരെ വ്യക്തമായ രീതിയിൽ തന്നെ മാധവ് സംസാരിക്കുന്നുണ്ടായിരുന്നു. തന്റെ അമ്മയും പെങ്ങളും ഒക്കെ വളരെ അധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്നായിരുന്നു മാധവ് പറഞ്ഞിരുന്നത്.
Story Highlights ;Madhav and Prithiviraj