Celebrities

‘ഞാനും മമ്മൂട്ടിയും തമ്മിൽ വലിയ പ്രായവ്യത്യാസം ഒന്നുമില്ല പക്ഷേ എന്നെ ചേച്ചി എന്ന് വിളിച്ചാൽ മതി’- മല്ലിക സുകുമാരൻ

മമ്മൂട്ടി ഉള്ള വേദിയിൽ ആയിരുന്നു മല്ലിക എത്തിയിരുന്നത്

മലയാളികൾക്കിടയിൽ വളരെ സുപരിചിതനായ നടിയാണ് മല്ലിക സുകുമാരൻ. വളരെ ചെറുപ്പത്തിൽ തന്നെ മല്ലിക സുകുമാരൻ സിനിമയിൽ തന്റേതായ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിരുന്നു. തുടർന്ന് സുകുമാരനുമായുള്ള വിവാഹത്തിന് ശേഷം കുടുംബ ജീവിതത്തിനാണ് താരം പ്രാധാന്യം നൽകിയിരുന്നത്. കുടുംബജീവിതത്തിന് വലിയ പ്രാധാന്യം നൽകി സിനിമയിൽ നിന്നും വലിയൊരു ഇടവേള എടുക്കുകയായിരുന്നു മല്ലിക ചെയ്തിരുന്നത്. ഇപ്പോൾ ഇതാ മല്ലിക പുതിയൊരു സ്റ്റേജ് ഷോയിൽ എത്തിയിരിക്കുകയാണ്. ഈ സ്റ്റേജ് ഷോയിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

മമ്മൂട്ടി ഉള്ള വേദിയിൽ ആയിരുന്നു മല്ലിക എത്തിയിരുന്നത്. ഈ വേദിയിൽ മല്ലിക പറഞ്ഞ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു ആദ്യമായി സ്ഫോടനം എന്ന സിനിമയുടെ സെറ്റിൽ പോയപ്പോഴാണ് മമ്മൂട്ടിയെ കാണുന്നത്.. ആ സമയത്ത് സുകുവേട്ടൻ പറഞ്ഞത് നാളത്തെ മലയാള സിനിമയുടെ ഒരു സൂപ്പർ താരമാണ് ഈ പയ്യൻ എന്നാണ്. ഞാൻ അപ്പോൾ വളരെ സുമുഖനായ ഒരു ചെറുപ്പക്കാരനെ അവിടെ കണ്ടു. ആ സമയത്ത് എന്നെ ചേച്ചി എന്നു പറഞ്ഞാണ് വന്നു വിളിച്ചത്.

ഞങ്ങൾ തമ്മിൽ വലിയ പ്രായവ്യത്യാസം ഒന്നുമില്ല. അതുകൊണ്ട് ഇപ്പോഴും എന്നെ ചേച്ചി എന്ന് വിളിച്ചാൽ മതിയെന്നാണ് എനിക്ക് പറയാനുള്ളത്. പേരൊന്നും മാറ്റരുത് എന്നും മല്ലിക സുകുമാരൻ പറയുന്നുണ്ട്. ചേട്ടന്റെ ഭാര്യയെ ചേച്ചി എന്ന് വിളിക്കുന്നത് തന്നെയാണ് നല്ലത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്നും ചേട്ടന്റെ ഭാര്യയെ ചേച്ചി എന്ന് വിളിക്കുന്നതിൽ തെറ്റില്ല എന്നും മറുപടിയായി മമ്മൂട്ടിയും പറയുന്നുണ്ട്.
Story Highlights ;Mammootty and Mallika Sukumaran