Celebrities

സംഗീതില്‍ കളറായി താര കുടുംബം; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ-Diya Krishna Sangeet Function

ബോളിവുഡ് സ്‌റ്റൈലിലായിരുന്നു സംഗീത് ഫംഗ്ഷന്‍

മലയാളികള്‍ക്ക് ഏറെ പരിചിതമായ കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. കൃഷ്ണകുമാറിനും ഭാര്യ സിന്ധു കൃഷ്ണകുമാറിനും നാല് പെണ്‍മക്കളാണ്. അതില്‍ മൂത്തയാളാണ് സിനിമാതാരം അഹാന കൃഷ്ണ. കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും രണ്ടാമത്തെ മകളായ ദിയ കൃഷ്ണയുടെ വിവാഹ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

വളരെ ചുരുങ്ങിയ ആളുകള്‍ മാത്രം പങ്കെടുത്ത ലളിതമായ ഒരു ചടങ്ങ് ആയിരുന്നു അശ്വിന്റെയും ദിയയുടെയും വിവാഹം. ഇപ്പോള്‍ ഇതാ ദിയയുടെ സംഗീത് ഫംഗ്ഷന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. പച്ചനിറത്തിലുള്ള ഡ്രസ്സുകള്‍ ആണ് ഏവരും സംഗീത് ഫംഗ്ഷനായി തിരഞ്ഞെടുത്തത്. മൊത്തത്തില്‍ സ്റ്റേജിന്റെ ഡെക്കറേഷന്‍ ഉള്‍പ്പെടെ പച്ച തീമിലായിരുന്നു. താര കുടുംബത്തില്‍ എല്ലാവരുടെയും ചിത്രങ്ങള്‍ രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വൈറല്‍ ആണ്.

വിവാഹ തയ്യാറെടുപ്പ് വീഡിയോകള്‍ എല്ലാം ഇവര്‍ യൂട്യൂബില്‍ തങ്ങളുടെ ബ്ലോഗ് ആയി ഇട്ടിട്ടുണ്ട്. സംഗീത് നൈറ്റില്‍ താര കുടുംബം എല്ലാവരും ഒത്തുള്ള ഡാന്‍സും നടി ആഹാന കൃഷ്ണ പുറത്തുവിട്ടിട്ടുണ്ട്. ‘എന്റെ അനുജത്തിയുടെ വിവാഹം’ എന്ന ക്യാപ്ഷനോടുകൂടിയാണ് അഹാന ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ബോളിവുഡ് സ്‌റ്റൈലിലായിരുന്നു സംഗീത് ഫംഗ്ഷന്‍.

അശ്വിൻ ഗണേഷ് ആണ് ദിയയുടെ വരൻ. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹ തീയതി താരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. വിവാഹ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് അവരുടെ വിവാഹത്തെക്കുറിച്ച് ആരാധകരും അറിഞ്ഞത്.

ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് ദിയയും അശ്വിനും. ഇരുവരുടേയും വീഡിയോകള്‍ വെെറലായി മാറാറുണ്ട്. ദിയയെ അശ്വിൻ പ്രൊപ്പോസ് ചെയ്ത വീഡിയോ വലിയ ഹിറ്റായിരുന്നു. തങ്ങളുടെ വിശേഷങ്ങളൊക്കെ ഇരുവരും നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. വിവാഹത്തിന്റെ ഒരുക്കങ്ങളൊക്കെ ദിയയുടെ സഹോദരിമാരും അമ്മയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

STORY HIGHLIGHTS: Diya Krishna Sangeet Function