ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചും കഠിനാധ്വാനം ചെയ്തും മലയാള സിനിമയിലേക്ക് എത്തിയ മലയാളികളുടെ പ്രിയ നടനാണ് ടൊവിനോ തോമസ്. വളരെ മികച്ച കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് അദ്ദേഹം അദ്ദേഹത്തിന്റെ കരിയര്‍ മുന്നോട്ട് കൊണ്ടുപോവുകയാണ്. ഇപ്പോള്‍ ഇതാ മലയാളികളുടെ പ്രിയ താരവും ശ്രീനിവാസിന്റെ മകനുമായ ധ്യാന്‍ ശ്രനിവാസന് ടൊവിനോയെപ്പറ്റി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്.
‘നിവിന്‍ ചേട്ടന് പോലും ഏട്ടന് ഒരു പരിധിവരെ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുപോലെതന്നെ ബേസിലിനെ ഏട്ടന് സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുഞ്ഞിരാമായണം ചെയ്യുന്നു, അല്ലെങ്കില്‍ അസിസ്റ്റ് ചെയ്യുന്നത്. ബേസിലിന്റെ യാത്ര ഭയങ്കര എളുപ്പമായിരുന്നു എന്ന് ഞാന്‍ പറയില്ല. പക്ഷേ ബേസിലിന് ഒരാളുണ്ടായിരുന്നു. നിവിന്‍ ചേട്ടനും ഒരാളുണ്ടായിരുന്നു. പക്ഷേ ടൊവിനോയുടെ യാത്ര അങ്ങനെയല്ല. ടൊവി അസിസ്റ്റന്റ് ഡയറക്ടര്‍ ആയിട്ട് തുടങ്ങി..ജൂനിയര്‍ ആര്ട്ടിസ്റ്റായിട്ടൊക്കെ ചെയ്യുന്നു.’
View this post on Instagram
‘അപ്പോള്‍ എനിക്ക് ഭയങ്കര ഇഷ്ടമാണത്. അങ്ങനെ വെച്ചടിവെച്ചടി അവന് കയറി വന്നതാണ്. അവന്റെ കരിയര്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. യാതൊരു ബാഗ്രൗണ്ടും ഇല്ലാതെ വരുന്ന ഒരാള്‍, അങ്ങനെ സ്വന്തമായി കരിയര്‍ ബിള്‍ഡ് ചെയ്ത് അവന് ചെയ്ത പി ആര് വര്‍ക്ക് അല്ലെങ്കില്‍ മാര്‍ക്കറ്റിംഗ് സെല്‍ഫ് മാര്‍ക്കറ്റിംഗ് ഭയങ്കര ഇംപോര്‍ട്ടന്റ് ആണ്. അവന് ബോഡി മെയ്ന്റേന്‍ ചെയ്യുന്നു.. അവന് ചെയ്ത കാര്യങ്ങളൊക്കെ.. തീവണ്ടി തൊട്ട് അല്ലെങ്കില്‍ ആ കരിയര്‍ ബില്‍ഡ് ചെയ്തത്, ആ കരിയര്‍ കൊണ്ടുപോയത്.’, ധ്യാന്‍ ശ്രീനിവാസന് പറഞ്ഞു.
നമ്മളൊക്കെ സിനിമയില്‍ ഓള്‍റെഡി ഉള്ള ആളാണ്. പുറത്തുള്ളവര്‍ക്ക്, സിനിമയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടൊവി ഭയങ്കര ഒരു ഇന്സ്പിരേഷന് ആണ് ആ കാര്യത്തില്‍. കാരണം അവന് യാതൊരു ബാഗ്രൗണ്ടും ഇല്ല. അതുകൊണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാന്‍ ആദ്യമായി ടൊവിയെ കാണുന്നത്, ഒരുപക്ഷെ അവനത് ഓര്‍മ്മ കാണില്ല. തിര കഴിഞ്ഞ സമയത്ത് 2013 ല്‍ ഒരു ദിവസം ഞാന്‍ പി വി ആറില്‍ നിന്നും നടന്നു പോകുന്ന സമയത്ത് ടൊവി ഓടി വന്നിട്ട് പറഞ്ഞു ഞാന്‍ ടൊവിനോ, ധ്യാനല്ലേ എന്ന് എന്നോട് ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്കറിയാം എന്ന്.
story highlights: Dhyan Sreenivasan about Tovino Thomas