Celebrities

‘എനിക്ക് ഈ നായിക തന്നെ മതി എന്ന് പറയുന്ന നടന്മാരുണ്ട്’: എല്ലാവരും കൂടിയാണ് അവരെ പ്രമുഖരാക്കുന്നതെന്ന് ഭാഗ്യലക്ഷ്മി-Bhagyalakshmi

ഒരിക്കലും ഒരു നടിക്ക് എനിക്ക് ഇന്ന നായകന്‍ വേണം എന്ന് പറയാനുള്ള പവര്‍ ഇവിടെയില്ല

മലയാള സിനിമയില്‍ ഒരുപാട് നടിമാര്‍ക്ക് ശബ്ദം നല്‍കിയ ഒരു മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആണ് ഭാഗ്യലക്ഷ്മി. ഭാഗ്യലക്ഷ്മിയുടെ ചില പ്രസ്താവനകള്‍ സമൂഹത്തില്‍ വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോള്‍ ഇതാ സിനിമയിലെ നായിക നായകന്മാരുടെ ചൂസിംഗിനെ കുറിച്ച് പറയുകയാണ് ഭാഗ്യലക്ഷ്മി.

‘എനിക്ക് ഇന്ന നായിക മതി, എനിക്ക് ഇന്ന ക്യാമറ മതി, എനിക്ക് ഇന്ന സ്‌ക്രിപ്റ്റ് മതി, ഇന്ന ആളുടെ കഥ വേണ്ട എന്നൊക്കെ പറയുന്ന നടന്മാര്‍ ഉണ്ട്. കാരണം എല്ലാവര്‍ക്കും തിയേറ്റര്‍ മാര്‍ക്കറ്റ് ഉണ്ട്. ഇതിനെല്ലാം നിര്‍മ്മാതാക്കളും സംവിധായകരും ഒക്കെ എന്നും പറയുന്നുണ്ട്. അപ്പോള്‍ എങ്ങനെയാണ് അവര്‍ പ്രമുഖരാകുന്നത്. ആര്‍ക്കൊക്കെ ഇതില്‍ കൈയുണ്ടെന്ന് ഒന്ന് ആലോചിച്ചു നോക്കൂ. തിയേറ്റര്‍കാര്‍ക്ക് ഉണ്ട് ഡയറക്ടര്‍ ഉണ്ട് എല്ലാവരും കൂടിയാണ് അവരെ പ്രമുഖരാക്കുന്നത്. ഒട്ടുമിക്ക നടന്മാര്‍ക്കും അങ്ങനെ സജഷന്‍സ് ഉണ്ട്. പക്ഷേ ഒരിക്കലും ഒരു നടിക്ക് എനിക്ക് ഇന്ന നായകന്‍ വേണം എന്ന് പറയാനുള്ള പവര്‍ ഇവിടെയില്ല. പക്ഷേ പിന്നെ എങ്ങനെയാണ് ഇതില്‍ സ്ത്രീകള്‍ പ്രമുഖരാകുന്നത് എന്ന് ചോദിക്കും.’

‘അതെങ്ങനെയാണെന്ന് വെച്ചാല്‍, ചില നടിമാര്‍ പറയും എനിക്ക് ഇന്ന മേക്കപ്പ് മതി.. എനിക്ക് ഇന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് അത്, മെയില്‍ ഓഫ് ഫീമെയില്‍. അല്ലെങ്കില്‍ ഇന്ന ഹെയര്‍ ഡ്രസ്സര്‍ മതി എന്ന്. അപ്പോള്‍ പ്രൊഡ്യൂസര്‍ക്ക് ഇഷ്ടമുള്ള അല്ലെങ്കില്‍ കമ്പനിക്ക് ഇഷ്ടമുള്ള ഒരു ഹെയര്‍ ഡ്രസ്സറെയോ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെയോ അവര്‍ക്ക് വയ്ക്കാന്‍ പറ്റില്ല. അങ്ങനെ നോക്കുമ്പോള്‍ എല്ലാവരും പ്രമുഖരാണ്. എല്ലാവരും അവരവര്‍ക്ക് ആവശ്യമുള്ള ആളുകളെയാണ് ചൂസ് ചെയ്യുന്നത്. എനിക്ക് ഇന്ന കോസ്റ്റ്യൂമര്‍ മതി.. അവരാണ് എനിക്ക് കറക്റ്റ് ആയിട്ട് കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തു തരുന്നത്, എനിക്ക് ഇന്ന ഹെയര്‍ ഡ്രസ്സര്‍ മതി..അവര്‍ മനോഹരമായി എനിക്ക് ഹെയര്‍ സ്‌റ്റൈല്‍ ചെയ്തു തരും.. അപ്പോള്‍ അങ്ങനെ ഒരു ആര്‍ട്ടിസ്റ്റ് ഒരു ഹെയര്‍ സ്‌റ്റൈലിസ്റ്റിനെ ചൂസ് ചെയ്യുമ്പോള്‍ അവര്‍ അഭിനയിക്കുന്ന എല്ലാ സിനിമകളിലും അവര്‍ ആയിരിക്കും. അപ്പോള്‍ മറ്റവര്‍ക്ക് പണി ഉണ്ടാകില്ല. അതൊക്കെ പ്രമുഖര് തന്നെയാണ്.’, ഭാഗ്യലക്ഷ്മി പറഞ്ഞു.

Story highlights; Bhagyalakshmi about film industry