Celebrities

‘ജനറല്‍ബോഡി നടക്കുമ്പോള്‍ വായില്‍ മിഠായി ഇട്ടിരുന്നിട്ട് കാര്യമില്ല’: ഭക്ഷണം കഴിച്ചിട്ട് വരികയല്ല വേണ്ടതെന്ന് ലക്ഷ്മിപ്രിയ-Lakshmipriya about AMMA

ബിഗ്‌ബോസ് സ്‌ക്രിപ്റ്റഡ് ആണോ എന്ന് ചോദിക്കുന്നത് പോലെയാണ് ഇത്

മികച്ച സിനിമ അഭിനയത്തിലൂടെയും ബിഗ്‌ബോസ് കണ്ടെസ്റ്റന്റ് ആയും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ അഭിനേത്രിയാണ് ലക്ഷ്മിപ്രിയ. പല പൊതു വിഷയങ്ങളിലും തന്റെതായ അഭിപ്രായം പറയാറുളള നടിയാണ് ലക്ഷ്മിപ്രിയ. ഇപ്പോളിതാ അമ്മ അസോസിയേഷന്‍ മെയില്‍ ഡോമിനേറ്റഡ് ആയിട്ടുള്ള ഒരു സംഘടനയാണോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം.

‘ബിഗ്‌ബോസ് സ്‌ക്രിപ്റ്റഡ് ആണോ എന്ന് ചോദിക്കുന്നത് പോലെയാണ് അമ്മ അസോസിയേഷന്‍ മെയില്‍ ഡോമിനേറ്റഡ് ആയിട്ടുള്ള ഒരു സംഘടനയാണ് എന്ന് ചോദിക്കുന്നത്. തികച്ചും തെറ്റായിട്ടുള്ള, വസ്തുതാപരമായി വളരെ തെറ്റായിട്ടുള്ള ഒരു കാര്യമാണ് അത്. ഒരു അമ്മയ്ക്ക് ആണ്‍മക്കള്‍ പെണ്‍മക്കള്‍ എന്നുള്ള വ്യത്യാസമുണ്ടോ.. നമ്മുടെ കുടുംബത്തില്‍ ആണെങ്കില്‍ ഉണ്ടോ.. ഇല്ല. എന്ന് പറഞ്ഞതുപോലെയാണ്. ഞാന്‍ ഈ സംഘടനയില്‍ 15 വര്‍ഷമോ മറ്റോ ആയി. ഞാന്‍ അമ്മയില്‍ മെമ്പര്‍ ആയിട്ട് ഈ നാളിതുവരെയും ഞാന്‍ ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പോലും ഇരുന്നിട്ടില്ല.’

‘പക്ഷേ അമ്മയില്‍ ഇന്ന ഇന്ന കാര്യങ്ങള്‍ വേണം, ഇന്ന മാറ്റങ്ങള്‍ വേണം, ഇതാണ് ഞാന്‍ ആഗ്രഹിക്കുന്ന വിഷന്‍ എന്ന് ഞാന്‍ ചെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍, ജനറല്‍ബോഡി ഉണ്ടല്ലോ. എല്ലാവര്‍ഷവും ആ സമയത്ത് നമ്മള്‍ വായില്‍ മിഠായി ഇട്ടിരുന്നിട്ട് കാര്യമില്ല. നമുക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതിനു വേണ്ടിയിട്ടാണ് അവിടെ മൈക്ക് വച്ചിരിക്കുന്നത്. അതിനു വേണ്ടിയിട്ടാണ് മീറ്റിംഗ് അല്ലാതെ ഭക്ഷണം കഴിച്ചിട്ട് വരാനല്ല.’, ലക്ഷ്മിപ്രിയ പറഞ്ഞു.

STORY HIGHLIGHTS: Lakshmipriya about AMMA