Movie News

തകര്‍ത്താടി രജനികാന്തും മഞ്ജു വാര്യരും; വേട്ടയ്യനിലെ മനസ്സിലായോ..ഗാനം പുറത്തിറങ്ങി-Vettaiyan song released

മലേഷ്യ വാസുദേവന്‍റെ ശബ്ദം എഐ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഉൾപ്പെടുത്തിയത്

രജനി ചിത്രം വേട്ടയ്യനിലെ ആദ്യ ഗാനം പുറത്തിറങ്ങി. നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ഇന്നലെ ഇക്കാര്യം അറിയിച്ചിരുന്നു. ചിത്രത്തിലെ ഗാനം പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം തന്നെ വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ രജനികാന്തിനോടൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോയാണ് ഇത്. ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

അനിരുദ്ധ് രവിചന്ദറിനെയും ഗാനത്തില്‍ കാണാം. സൂപ്പർ സുബു, വിഷ്ണു എടവൻ എന്നിവർ ചേർന്ന് എഴുതിയ ​ഗാനം ആലപിച്ചിരിക്കുന്നത് അന്തരിച്ച ഗായകന്‍  മലേഷ്യ വാസുദേവൻ, യുഗേന്ദ്രൻ വാസുദേവൻ, അനിരുദ്ധ് രവിചന്ദർ, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ്. മലേഷ്യ വാസുദേവന്‍റെ ശബ്ദം എഐ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഉൾപ്പെടുത്തിയത്.

ചിത്രത്തിലെ ഓരോ അപ്ഡേഷനും സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകരണം തന്നെ ലഭിച്ചിരുന്നു. അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ദുഷാര വിജയന്‍, കിഷോര്‍, റിതിക സിങ്, ജി എം സുന്ദര്‍, രോഹിണി, റാവൊ രമേശ്, രമേശ് തിലക് , ഫഹദ് ഫാസില്‍ എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം കമ്പോസ് ചെയ്തിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. വേട്ടയ്യന്‍ ഒക്ടോബര്‍ 10 ന് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ റിലീസ് ചെയ്യുന്നു.

STORY HIGHLIGHTS: Rajinikanth movie Vettaiyan Manasilaayo song