ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെ വിശേഷങ്ങൾ അറിയാൻ എല്ലാവർക്കും വലിയ കൗതുകമാണ്. നിത അംബാനിയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം വളരെ പെട്ടെന്നാണ് സോഷ്യൽമീഡിയയിൽ വൈറലാകാറുള്ളത്. അവർ ധരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെ വലിയ ചർച്ചക്ക് വഴിവെക്കാറുണ്ട്.
എന്നാൽ ഈ 60-ാം വയസിലും ഇത്രയും ക്ലിയറായ ചർമം ലഭിക്കാൻ നിത എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നത് എന്നറിയാൻ ഒരുപാടുപേർക്ക് താൽപ്പര്യമുണ്ട്. നിത അംബാനി ചർമ സംരക്ഷണത്തിന്റെ ഭാഗമായി ദിവസേന ചെയ്യുന്ന കാര്യങ്ങൾ എന്തൊക്കെയാണ് അവയെന്ന് നോക്കാം. ഇവ ഏതൊരാൾക്കും ചെയ്യാൻ കഴിയുന്നവയാണ്.
- ദിവസേനയുള്ള ചർമ സംരക്ഷണത്തിന്റെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്‌ച വരുത്താത്ത ആളാണ് നിത അംബാനി. ഇതിനായി രാവിലെയും രാത്രിയും ക്ലെൻസിംഗ്, ടോണിംഗ്, മോയ്‌സ്‌ചറൈസിംഗ് എന്നീ കാര്യങ്ങൾ അവർ ചെയ്യാറുണ്ട്. തന്റെ ചർമത്തിന് അനുയോജ്യമായ വിലയേറിയ ഫേസ് വാഷ്, ടോണർ, മോയ്‌സ്‌ചറൈസർ എന്നിവയാണ് നിത ഉപയോഗിക്കുന്നത്.
- ചർമത്തിൽ എപ്പോഴും ജലാംശം നിലനിർത്താനായി വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ദിവസം കുറഞ്ഞത് മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം.
- നിത അംബാനി ഭക്ഷണത്തിൽ ധാരാളം പച്ചക്കറിയും പഴങ്ങളും ഉൾപ്പെടുത്താറുണ്ട്. ആന്റി ഓക്‌സിഡന്റുകളും വൈറ്റമിൻ സിയും ധാരാളമായി അടങ്ങിയ ഭക്ഷണമാണ് അവർ കഴിക്കുന്നത്. ഇത് ചർമത്തിന്റെ തിളക്കം കൂട്ടാനും ശരീരത്തിന്റെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.
- സമ്മർദ്ദവും ഉത്കണ്ഠയും മൊത്തത്തിലുള്ള ആരോഗ്യത്തെ മാത്രമല്ല പെട്ടെന്ന് വാർദ്ധക്യത്തിലേക്ക് നയിക്കാനും കാരണമാകുന്നു. അതിനാൽ, തന്റെ തിരക്കേറിയ ബിസിനസ് ജീവിതത്തിനിടയിലും നിത സ്‌ട്രസ് വരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. അതിനായി ധ്യാനം, വ്യായാമം ഉൾപ്പെടെയുള്ള കാര്യങ്ങൾ നിത അംബാനി ചെയ്യാറുണ്ട്.
- സൺസ്‌ക്രീൻ ഉപയോഗിക്കുന്ന കാര്യത്തിൽ നിത അംബാനി വിട്ടുവീഴ്‌ച വരുത്താറില്ല. ഗുണനിലവാരമുള്ള സൺക്രീനുകൾ ഉപയോഗിച്ചാണ് നിത തന്റെ ചർമത്തെ അൾട്രാവയലറ്റ് രശ്‌മികളിൽ നിന്നും സംരക്ഷിക്കുന്നത്.
ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും ക്ലിയറായ ചർമത്തിനുടമയാകാം.
content highlight: nita-ambani-glowing-tip