ഉപഭോക്തൃ മന്ത്രാലയത്തിന് കീഴില്‍ വരുന്ന ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 30 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. 345 ഒഴിവുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഒഴിവുകള്‍
ഗ്രൂപ്പ് എ പോസ്റ്റുകള്‍
അസിസ്റ്റന്റ് ഡയറക്ടര്‍(അഡമിനിസ്‌ട്രേഷന്‍ ആന്‍ഡ് ഫിനാന്‍സ്)- 1 ഒഴിവ്
അസിസ്റ്റന്റ് ഡയറക്ടര്‍ (മാര്‍ക്കറ്റിങ് ആന്‍ഡ് കണ്‍സ്യൂമര്‍ അഫയേര്‍സ്) – 1 ഒഴിവ്
അസിസ്റ്റന്റ് ഡയറക്ടര്‍ (ഹിന്ദി) – 1 ഒഴിവ്
ഗ്രൂപ്പ് ബി പോസ്റ്റ്
പേഴ്‌സണല്‍ അസിസ്റ്റന്റ്- 27 ഒഴിവുകള്‍
അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ – 43 ഒഴിവുകള്‍
അസിസ്റ്റന്റ് (കംപ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍)- 1 ഒഴിവ്
ഗ്രൂപ്പ് സി പോസ്റ്റ്
സ്‌റ്റെനോഗ്രാഫര്‍ – 19 ഒഴിവുകള്‍
അസിസ്റ്റന്റ് – 128 ഒഴിവുകള്‍
ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് – 78 ഒഴിവുകള്‍
ഗ്രൂപ്പ് ബി(ലാബോറട്ടറി ടെക്‌നിക്കല്‍) പോസ്റ്റ്
ടെക്‌നിക്കല്‍ അസിസ്റ്റന്റ്(ലാബോറട്ടറി)- 27 ഒഴിവുകള്‍
സീനിയര്‍ ടെക്‌നീഷന്‍ – 18 ഒഴിവുകള്‍
800 രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി, എസ്ടി, വികലാംഗര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല. എഴുത്തുപരീക്ഷ, സ്‌കില്‍ ടെസ്റ്റ്, രേഖപരിശോധന, വൈദ്യപരിശോധന എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. മികച്ച ശമ്പളമാണ് ഇവിടെ നിന്ന് വാഗ്ദാനം ചെയ്യുന്നത്. 50,100 മുതല്‍ 1,77,500 രൂപ വരെയാണ് അസിസ്റ്റന്റ് ഡയറക്ടറുടെ ശമ്പളം. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://www.bis.gov.in/
content highlight: bureau-of-indian-standards-invites-applications