മലയാള സിനിമയില്‍ ഒരുപാട് നടിമാര്‍ക്ക് ശബ്ദം നല്കിയ ഒരു മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആണ് ഭാഗ്യലക്ഷ്മി. ഭാഗ്യലക്ഷ്മിയുടെ ചില പ്രസ്താവനകള്‍ സമൂഹത്തില്‍ വളരെയധികം ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോള്‍ ഇതാ ഡബ്ബിംഗ് മേഖലയിലെ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം. സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
‘ഇപ്പോള്‍ ഞങ്ങളുടെ ഡബ്ബിഗിന്റെ കാര്യം പറയുകയാണെങ്കില്‍ നായികമാര്‍ ആരും ഇടപെടില്ല പക്ഷേ ചില നടന്മാര്, അവര്‍ പറയാറുണ്ട് അവരുടെ ശബ്ദം വേണ്ട എന്ന്. ആ നായിക പോലും ചിലപ്പോള്‍ അങ്ങനെ പറയാറില്ല. പക്ഷേ നടന്മാര് പറയും. അത് പ്രത്യേകിച്ചും മലയാള സിനിമയിലെ ഏറ്റവും വലിയ ഒരു നടന് തന്നെ എന്റെ ഒരുപാട് സിനിമകള്‍ക്ക് അദ്ദേഹം പറഞ്ഞിട്ടുണ്ട് അവര്‍ വേണ്ട എന്ന്. അവര്‍ വേണ്ട, മറ്റവര് മതിയെന്ന് ഒരുപാട് സിനിമകളില്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ അതൊന്നും ഒരു വലിയ പ്രശ്നമാക്കാറില്ല. എന്ന് പറഞ്ഞ് ഞാന്‍ വേറെ പടം ചെയ്യാതിരിക്കുകയാണോ. അല്ല. ഞാന്‍ വേറെ സിനിമകള്‍ ചെയ്യാറുണ്ട്.’
‘അങ്ങനെ തന്നെ ആയിക്കോട്ടെ. അതൊക്കെ നമ്മള് ഈസി ആയിട്ട് ഇതിന്റെ ഒരു ഭാഗമായിട്ട് എടുക്കുക. അതിനൊന്നും നമ്മള് കൊടി ഉയര്‍ത്തി ഇതിന്റെ പിന്നാലെ ഒന്നും പോയിട്ട് ഒരു കാര്യവുമില്ല. പവര്‍ ഗ്രൂപ്പ് ഒക്കെയുണ്ട്. സിനിമയില്‍ അതില്ല എന്ന് പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല. പവര്‍ ഗ്രൂപ്പില്‍ സ്ത്രീകളുടെ റോള്‍ താരതമ്യേന കുറവാണെന്നേ ഉളളൂ. കേറി നില്‍ക്കുന്നത് തീര്‍ച്ചയായിട്ടും പുരുഷന്മാര് തന്നെയാണ്.’, ഭാഗ്യലക്ഷ്മി പറഞ്ഞു.
STORY HIGHLIGHTS: Bhagyalakshmi about malayalam film actors