മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതനായ നടനാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ മൂത്ത മകനായ ഗോകുൽ സുരേഷും മലയാളി പ്രേക്ഷകർക്ക് വളരെ പരിചിതമായ മുഖമാണ്. എന്നാൽ ഇപ്പോൾ കൂടുതൽ ആളുകളും ശ്രദ്ധിക്കുന്നത് സുരേഷ് ഗോപിയുടെ ഇളയ മകനായ മാധവിനെയാണ്.. സിനിമയിൽ തന്റെ കരിയർ ആരംഭിച്ച മാധവ് നിരവധി അഭിമുഖങ്ങളുടെ ഭാഗമായി മാറുകയും ചെയ്തിട്ടുണ്ട്.. ഇപ്പോൾ സിനിമയുടെ പ്രമോഷൻ സംബന്ധമായി നൽകുന്ന പുതിയൊരു അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്..ഈ അഭിമുഖത്തിൽ താരം പറയുന്ന കാര്യങ്ങൾ ശ്രദ്ധ നേടുന്നു. തന്റെ അച്ഛനായ സുരേഷ് ഗോപിയെ കുറിച്ചാണ് മാധവ് സംസാരിക്കുന്നത്..
‘ എനിക്കൊരു സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ സംസാരിക്കുന്നതിനേക്കാൾ എന്റെ അച്ഛനോട് സംസാരിക്കുന്നതാണ് ഇഷ്ടം. ഞാൻ എപ്പോഴും സംസാരിക്കുന്നത് എന്റെ അച്ഛനോടാണ്.. എന്നാൽ ചേട്ടൻ ജനിച്ച സമയത്ത് അച്ഛൻ സൂപ്പർസ്റ്റാർഡത്തിന്റെ പീക്കിൽ നിൽക്കുന്ന സമയമാണ്. അതുകൊണ്ടു തന്നെ സ്വാഭാവികമായും ഏട്ടന് അത്തരത്തിലാണ് അച്ഛനോട് തോന്നുന്നത്..ഞങ്ങളെ ഒരുപാട് ആഡംബരത്തിൽ ഒന്നുമല്ല അച്ഛൻ വളർത്തിയിട്ടുള്ളത്. അതേപോലെ തന്നെ ഒട്ടും തന്നെ ആഡംബരമില്ലാതെയും അല്ല. എല്ലാത്തിനും നടുവിൽ നിൽക്കുന്ന രീതിയിൽ ആയിരുന്നു ഞങ്ങളെ വളർത്തിയിട്ടുണ്ടായിരുന്നത്. ആവശ്യമുള്ളതെല്ലാം തന്നിട്ടുണ്ട്. എന്നാൽ വലിയ സൗഭാഗ്യങ്ങൾക്ക് നടുവിൽ ആയിരുന്നില്ല ഞങ്ങളുടെ വളർച്ചയെന്നും താരം പറയുന്നുണ്ട്..
മാധവിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. നിരവധി ആളുകളാണ് മാധവ് നടൻ പൃഥ്വിരാജിനോളം നിലപാടുകൾ ഉള്ള ഒരു വ്യക്തിയാണ് എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തുന്നത്.. പൃഥ്വിരാജിന്റെ ശബ്ദവുമായി നല്ല സാമ്യതയാണ് താരത്തിന് തോന്നുന്നത്, അത് മാത്രമല്ല പൃഥ്വിരാജിനെ പോലെ നിലപാട് ഉള്ള കൂട്ടത്തിലാണ് മാധവും എന്ന് ചിലർ കമന്റുകളിലൂടെ പറയുന്നുണ്ട്
Story Highlights ; Suresh Gopi Son Madhav