Celebrities

‘എന്തിനാണ് നീരസം അങ്ങനെ കൊണ്ടുനടക്കുന്നത്, നീരസം കൊണ്ട് നടന്നാല്‍ നമുക്കാണ് ബുദ്ധിമുട്ട്’: മോഹന്‍ലാല്‍-Mohanlal, Sreenivasan

ഒരുമിച്ച് ഒരു സിനിമ ചെയ്യാന്‍ തയ്യാറായതാണ്

മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോമ്പിനേഷനില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ വലിയ ഹിറ്റായിരുന്നു. മലയാള സിനിമയ്ക്ക് ഇന്നും ഓര്‍ത്തു വെക്കാന്‍ കഴിയുന്ന കഥാപാത്രങ്ങളും ചിത്രങ്ങളും ആയിരുന്നു അതൊക്കെ. അടുത്തിടെ ശ്രീനിവാസിന്റെ മകന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത, ധ്യാന്‍ ശ്രീനിവാസനും മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും അഭിനയിച്ച ചിത്രമായിരുന്നു വര്‍ഷങ്ങള്‍ക്കുശേഷം. വര്‍ഷങ്ങള്‍ക്കു ശേഷം എന്ന സിനിമയിലെ അവസാന ഭാഗം അഭിനയിക്കേണ്ടിയിരുന്നത് മോഹന്‍ലാലും ശ്രീനിവാസനും ആയിരുന്നു എന്ന് ധ്യാന്‍ ശ്രീനിവാസന്‍ അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോള്‍ ഇതാ ശ്രീനിവാസനുമായുള്ള സുഹൃത്ത് ബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍

‘ശ്രീനിവാസനുമായുള്ള സൗഹൃദത്തില്‍ എനിക്ക് ഒരു ഉലച്ചിലും സംഭവിച്ചിട്ടില്ല. അദ്ദേഹത്തിനും പറ്റിയിട്ടില്ല എന്നാണ് കാര്യം. ഞാനീ അടുത്തകാലത്ത് കണ്ടപ്പോഴും ഞങ്ങള്‍ സംസാരിച്ചു. ഞങ്ങള്‍ ഒരുമിച്ച് ഒരു സിനിമ ചെയ്യാന്‍ തയ്യാറായതാണ്. വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമ, അതിലെ വയസ്സായ ഭാഗം ഞങ്ങള്‍ ഒരുമിച്ച് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നതാണ്. അദ്ദേഹത്തിന്റെ മകന്‍ അതിനു വളരെയധികം താല്‍പ്പര്യം പ്രകടിപ്പിച്ച് എന്റെ അടുത്ത് വന്ന് കഥ പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞത്, എനിക്ക് അതില്‍ ഒരു പ്രയാസവുമില്ല. പക്ഷേ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി, അങ്ങനെ ഒരു ആക്ടറിന് ആരോഗ്യം എന്ന് പറയുന്നത് വലിയ കാര്യമാണ്.’

‘ആരോഗ്യം ഉണ്ടെങ്കില്‍ 100 വയസ്സായാലും അഭിനയിക്കാം. ഒരു മോശമായ കാര്യമല്ല അനാരോഗ്യമാണ്. പണ്ടും ഞാന്‍ ശ്രീനിവാസനെ എല്ലാ ദിവസവും വിളിക്കുകയോ ഒന്നും ചെയ്തിട്ടില്ല. പക്ഷേ അദ്ദേഹത്തിന്റെ എല്ലാ കാര്യവും ഞാന്‍ അന്വേഷിക്കാറുണ്ട്. അദ്ദേഹത്തിന്റെ മകന്‍ ഒക്കെ എപ്പോഴും എന്റെ വീട്ടില്‍ വരുന്ന കുട്ടികളായിരുന്നു. അപ്പോള്‍ എനിക്ക് അങ്ങനെ പ്രത്യേകിച്ച് അദ്ദേഹത്തിനോട് ഒരുതരത്തിലുള്ള നീരസവും.. എന്തിനാണ് നീരസം അങ്ങനെ കൊണ്ടുനടക്കുന്നത്. നീരസം കൊണ്ട് നടന്നാല്‍ നമുക്കാണ് ബുദ്ധിമുട്ട് ഉണ്ടാകുന്നത്. നമുക്ക് നീരസമില്ലെങ്കില്‍ ഒരു കുഴപ്പവുമില്ല.’, മോഹന്‍ലാല്‍ പറഞ്ഞു.

STORY HIGHLIGHTS: Mohanlal about Sreenivasan