മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ് മഞ്ജു വാര്യര്‍. സല്ലാപം എന്ന സിനിമയിലൂടെ ആണ് നായിക വേഷത്തില്‍ മഞ്ജുവാര്യര്‍ ആദ്യമായി വെള്ളിത്തിരയില്‍ എത്തിയത്. ഇപ്പോള്‍ ഇതാ തന്റെ ആദ്യ സിനിമയെ കുറിച്ചുള്ള ചില അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് മഞ്ജു വാര്യര്‍. സല്ലാപത്തിന്റെ ഷൂട്ട് തുടങ്ങി കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ താന്‍ കരുതിയിരുന്നത് തന്നെ സിനിമയില്‍ നിന്നും മാറ്റുമെന്നാണെന്നും നടി മഞ്ജു വാര്യര്‍ പറഞ്ഞു.
‘ഞാന്‍ ആദ്യമായി അഭിനയിച്ച സിനിമ സാക്ഷ്യം ആണെങ്കിലും ആദ്യമായി നായികയായ സിനിമ സല്ലാപമാണ്. ആ സല്ലാപത്തിലേക്ക് എന്നെ തിരഞ്ഞെടുക്കാന്‍, ലോഹി സാര്‍ എന്നോട് പിന്നീട് പറഞ്ഞത് കലാതിലകമായി വന്ന ഒരു കവര്‍പേജ് കണ്ടിട്ടാണ് അദ്ദേഹം ഈ കഥാപാത്രത്തിന് ഞാന്‍ ചിലപ്പോള്‍ ചേര്‍ന്നേക്കും എന്ന് തോന്നി എന്നെ വിളിക്കുന്നത്. പിന്നെ ഒരു ഓഡിഷന് ഒക്കെ എടുത്ത ശേഷമാണ് സിനിമയിലേക്ക് എന്നെ തിരഞ്ഞെടുത്തത്. അപ്പോഴും ഞാന്‍ വിചാരിച്ചത് ആദ്യത്തെ കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ എനിക്കെന്തോ ചിലപ്പോള്‍ എന്നെ മാറ്റുമായിരിക്കും എന്ന് തോന്നി.’
‘കാരണം അത്ര വലിയ സന്തോഷമൊന്നും ആരുടേയും മുഖത്ത് ഞാന്‍ കണ്ടിരുന്നില്ല. സല്ലാപത്തിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാന്‍ ശരിക്കും ട്രെയിനിന്റെ അടിയിലേക്ക് ആവേശം കയറി പോയിക്കൊണ്ടിരിക്കുകയായിരുന്നു. ഇന്ന് ഞാന്‍ ജീവനോടെ ഇരിക്കാന്‍ കാരണം ഒരുപക്ഷേ മനോജേട്ടന് ആയിരിക്കും. അല്ലെങ്കില്‍ എന്നെ ട്രെയിന്‍ കൊണ്ടുപോയേനെ.’, മഞ്ജു വാര്യര്‍ പറഞ്ഞു.
STORY HIGHLIGHTS: Manju Warrier about sallapam movie