മലയാളികള്‍ക്ക് വളരെ സുപരിചിതനായ ഗായകനാണ് എംജി ശ്രീകുമാര്‍. പിന്നണിഗാനരംഗത്തും ടെലിവിഷന്‍ ഷോയിലെ ജഡ്ജായും ഒക്കെ അദ്ദേഹം മലയാളികളുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ്. എംജി ശ്രീകുമാറിന്റെയും ലേഖയുടെയും പ്രണയ കഥകളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ ഇതാ അത്തരത്തില്‍ ലേഖ, എം ജി ശ്രീകുമാറിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
‘ശരിക്കും ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതൊക്കെ ഒരു നിമിത്തമായി തോന്നുകയാണ്. അദ്ദേഹത്തിന് ഞാന്‍ എഴുതിവെച്ച ഒരു ആള് ആയിരിക്കാം. 14 വര്‍ഷം അദ്ദേഹം എനിക്ക് വേണ്ടി വെയിറ്റ് ചെയ്തു. ഞാന്‍ അതുവരെ ശ്രീക്കുട്ടനോട് പറഞ്ഞിട്ടില്ല എനിക്ക് വേണ്ടി വെയിറ്റ് ചെയ്യണമെന്ന്. അങ്ങനെ ഞാന്‍ ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ല. അതിനിടയില്‍ ഒരുപാട് ആലോചനകള്‍ അദ്ദേഹത്തിന് വന്നിരുന്നു. അപ്പോള്‍ ശ്രീക്കുട്ടന് കല്യാണം കഴിക്കട്ടെ എന്ന് കരുതി ഞാന്‍ മൂന്നുമാസം യുഎസില്‍ പോയിനിന്നു’.
‘അപ്പോഴും അദ്ദേഹം പറയുന്ന ഒരു വാക്കുണ്ട്, ഏത് പെണ്‍കുട്ടിയെ കണ്ടാലും എനിക്ക് നിന്റെ മുഖമാണ് ഓര്‍മ്മ വരുന്നത് എന്ന്. എന്റെ ജീവിതത്തില്‍ എനിക്ക് നീയല്ലാതെ വേറൊരു ആള് എനിക്ക് പറ്റില്ല എന്ന്. പിന്നെ എന്റെ മകളെ ഒന്ന് സെറ്റില്‍ഡ് ആക്കിയതിനു ശേഷം, അതിനും അദ്ദേഹം എന്റെ ഒപ്പം ഉണ്ടായിരുന്നു. അതായിരുന്നു അതിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. മകളെ കല്യാണം കഴിച്ചുകൊടുക്കുമ്പോഴും മാലയൊക്കെ അദ്ദേഹം തന്നെയാണ് എടുത്തുകൊടുത്തത്. അതൊക്കെ നമുക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത നിമിഷങ്ങളാണ്.’, ലേഖ ശ്രീകുമാര്‍ പറഞ്ഞു.
STORY HIGHLIGHTS: Lekha Sreekumar about MG Sreekumar