സിനിമ പ്രേമികളുടെ ഇടയില്‍ വലിയ ഫാന്‍ബേസ് ഉള്ള മലയാളത്തിന്റെ യുവനടനാണ് ടൊവിനോ തോമസ്. ടൊവിനോ അഭിനയിച്ച കഥാപാത്രങ്ങളെല്ലാം തന്നെ വലിയ ഹിറ്റായിരുന്നു. ഇപ്പോള്‍ ഇതാ മക്കളൊക്കെ രംഗണ്ണന് ഫാന്‍സ് ആണ് എന്ന് പറയുകയാണ് ടൊവിനോ തോമസ്. കുടുംബ സമേതം വെക്കേഷന് പോയപ്പോളുണ്ടായ രസകരമായ അനുഭവവും അദ്ദേഹം പങ്കുവെച്ചു.
‘ഞങ്ങള്‍ വെക്കേഷന് പോയ സമയത്ത് രണ്ട് പിള്ളേരും തലങ്ങും വിലങ്ങും നിന്നിട്ട് രംഗണ്ണനെ വിളിക്കണം എന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ ജപ്പാനില്‍ ഉള്ള സമയത്ത് ഫഹദിനെ വിളിച്ചു. വിളിച്ചിട്ട് കിട്ടിയില്ല. അപ്പോള്‍ ഞാന്‍ ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്ത് അയച്ചു, ദേ ഇവിടെ രണ്ട് രംഗണ്ണന് ഫാന്‍സ് ഉണ്ട് എന്ന് പറഞ്ഞു. അപ്പോള്‍ തിരിച്ചു പുള്ളി എനിക്ക് വീഡിയോ റെക്കോര്‍ഡ് ചെയ്ത് അയച്ചുതന്നു. എടാ മോനെ എന്ന് പറഞ്ഞുകൊണ്ട്. എനിക്ക് ഒരു സിനിമ നടനെന്നുള്ള ഒരു പരിഗണനയും വീട്ടില്‍ കിട്ടുന്നില്ലല്ലോ. ഞാനൊഴിച്ച് ബാക്കി എല്ലാവരും സിനിമ നടന് മാരാണ്. എനിക്ക് ഒരു രീതിയിലും ആ വീട്ടില്‍ അത് കിട്ടുകയില്ല.’
‘മക്കളും ബാക്കി എല്ലാവരും ഫാന്‍സ് ആണ്. എന്റെ ഫാന്‍ അല്ലല്ലോ. അങ്ങനെയല്ലല്ലോ അവരെന്നെ കാണുന്നത്. അപ്പോള്‍ ആവേശം കണ്ടിട്ട് കുറച്ചുനാള്‍ ഇങ്ങനെ തന്നെയായിരുന്നു. അതിനകത്തുള്ള പരിപാടികളും എടാ മോനെ എന്ന് വീണ്ടും വീണ്ടും പറയുന്നത് കേള്‍ക്കാം. അപ്പോള്‍ ഞാനും ഇങ്ങനെ ഇടയ്ക്ക് ചോദിക്കും, ടൂര്‍ ഒക്കെ പോയി ഇടയ്ക്ക്.. മക്കളെ ഹാപ്പി അല്ലേ എന്ന് ചോദിക്കും. അവര്‍ പറയും ഹാപ്പിയാണെന്ന്. അപ്പോള്‍ ബിബിമോന്‍ ഹാപ്പി ആണോ എന്ന് ഞാന്‍ വീണ്ടും അങ്ങോട്ട് ചോദിക്കും’., ടൊവിനോ പറഞ്ഞു.
ജിത്തു മാധവന് രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുറത്തിറങ്ങിയ ഒരു ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ കോമഡി ചിത്രമാണ് ആവേശം. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെയും അന്‍വര്‍ റഷീദ് എന്റര്ടെയ്ന്മെന്റ്സിന്റെയും ബാനറില്‍ നസ്രിയ നസീമും അന്‍വര്‍റഷീദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഒരു ഗുണ്ടാസംഘ തലവനെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
STORY HIGHLIGHTS: Tovino Thomas about Aavesham Movie