പ്രണയമഴ
ഭാഗം 60
ഗൗരി….
കിടക്കാൻ നോക്ക്… നേരം ഒരുപാട് ആയി…
ഹരി വീണ്ടും പറഞ്ഞു.
അവൾ വന്നു ഹരിയുടെ അരികത്തായി കിടന്നു.
മനം ആകെ കലുഷിതം ആയിരിക്കുന്നു..
മിഴികൾ വീണ്ടും വീണ്ടും വാർന്നൊഴുകുന്നു..
ഹൃദയത്തിൽ എവിടെയോ ഒരു നൊമ്പരം……. തനിക്ക് വിലപ്പെട്ടത് നഷ്ടം ആയിരിക്കുന്നു.ഒരു പക്ഷെ ഹരി യും തന്നിൽ നിന്നും നഷ്ടപ്പെട്ടു പോകുമോ എന്ന് ആണ് അവൾ ചിന്തിച്ചു കൊണ്ട് ഇരുന്നത്…അതിന്റെ മുന്നോടി ആയിട്ട് ആണോ ഇങ്ങനെ നടന്നത്… താലി നഷ്ടമാകുന്നത് ദോഷം ആണോ….. ആരോട് ചോദിക്കും…. മുത്തശ്ശി അറിഞ്ഞാൽ എന്ത് പറയും… പല വിചാരങ്ങൾ അവളുടെ മനസ്സിൽ കൂടെ കടന്നു പോയ്..
ഹരിയെ പിരിഞ്ഞപ്പോൾ തനിക്ക് വല്ലാത്ത വിഷമം തോന്നിയിരുന്നു.. ഒന്ന് അടുത്തു കാണുവാൻ ഒരുപാട് കൊതിച്ചു പോയ നിമിഷങ്ങൾ ആയിരുന്നു..
ഹരിയെ താൻ ഇത്രമാത്രം സ്നേഹിച്ചു തുടങ്ങിയോ എന്നവൾ ഓർത്തു….
ഒരു വശം ചെരിഞ്ഞു കിടന്നു ഉറങ്ങുന്ന ഹരിയെ അവൾ മെല്ലെ നോക്കി..
ഇനി ഹരിയുടെ കൈയിൽ എങ്ങാനും കിട്ടിയോ ആവോ… തരാതെ പറ്റിക്കുന്നത് ആണോ ഭഗവാനെ.. നാളെ രാവിലെ എഴുനേൽക്കുമ്പോൾ ഒന്നുടെ ചോദിക്കാം…..
ഗൗരി ആണെങ്കിൽ ഉറക്കം വരാതെ തിരിഞ്ഞു മറിഞ്ഞും കിടന്നു..
പതിയെ അവൾ കിടക്കയിൽ നിന്നും എഴുന്നേറ്റു.
ജനാല യുടെ അരികത്തായി അവൾ പോയ് നിന്ന്..
ഒരു പാളി മെല്ലെ തുറന്നു.
ആയിരം താരകങ്ങൾക്ക് നടുവിലായി പാലൊളി തൂകി നിൽക്കുക ആണ് പൂർണചന്ദ്രൻ…..
ചെമ്പകവും കുറ്റി മുല്ലയും നിശാഗന്ധിയും ഒക്കെ പൂത്ത പരിമളം ഒരു ചെറു കുളിരിന്റെ അകമ്പടിയോടെ അവളെ ഇക്കിളി പ്പെടുത്തി.
അകലെ എവിടെയോ പാതിരാക്കോഴി കുവുന്നു…
ഹരി താലി ചാർത്തിയ നിമിഷങ്ങൾ ഓർത്തു നിൽക്കുക ആണ് ഗൗരി..
എന്തൊരു വെറുപ്പ് ആയിരുന്നു തനിക്ക് ഹരിയോട്.. എത്രയോ വട്ടം താൻ ശപിച്ചിരിക്കുന്നു….
സത്യാവസ്‌ഥ മനസിലാക്കാതെ ആയിരുന്നു എല്ലാം…
പെട്ടന്ന് ആരോ അവളുടെ തോളിൽ തട്ടി..
അവൾ ഞെട്ടി തിരിഞ്ഞു നോക്കി.
ഹരി ആയിരുന്നു അത്..
“എന്ത് ആലോചിച്ചു കൊണ്ട് നിൽക്കുവാ… വന്നു കിടക്കാൻ നോക്ക്.. നേരം 2മണി ആയി….”
പറഞ്ഞു കൊണ്ട് ഹരി പിന്തിരിഞ്ഞതും ഗൗരി അവന്റെ കൈയിൽ കയറി പിടിച്ചു.
“എന്താ ഗൗരി…”
“അത്… അത് പിന്നെ ഹരി.. എന്റെ.. എന്റെ താലി ഹരിയുടെ കൈയിൽ കിട്ടിയോ… കിട്ടിയെങ്കിൽ അത് എനിക്ക് തരാമോ… പ്ലീസ്…”
“ഗൗരി…ഞാൻ തന്നോട് പറഞ്ഞില്ലേ എന്റെ കൈയിൽ ഇല്ല എന്ന്…. നാളെ ഒന്നുടെ നോക്കാം… കിട്ടിയാൽ തരാം… ഓക്കേ…”
******
രാവിലെ എല്ലാവരും ബ്രേക്ഫാസ്റ് കഴിച്ചു കൊണ്ട് ഇരിക്കുക ആണ്..
കണ്ണേട്ടാ… ഞാനും കൂടി വരുന്നുണ്ട് ഏട്ടന്റെ ഒപ്പം. കുഞ്ഞിന് ചെറിയ തുമ്മൽ ഉണ്ട്.. ഡോക്ടർ ജേക്കബ് നെ ഒന്ന് കാണിക്കണം…
നീലിമ
കണ്ണനോട് പറഞ്ഞു.
അവർ രണ്ടാളും മുൻപേ പ്ലാൻ ചെയ്ത് പറഞ്ഞത് ആണെന്ന് ഗൗരിക്കും ഹരിക്കും മനസിലായി.
ഗൗരി ആണെങ്കിൽ ഇടം കണ്ണാൽ ഹരിയെ നോക്കി..
അവൻ അതൊന്നും ശ്രദ്ധിക്കാതെ ഇരുന്നു കഴിക്കുക ആണ്.
തലെ രാത്രയിൽ അവൾ ഹരിയോട് ചോദിച്ചതാണ് താൻ കൂടി വന്നോട്ടെ എന്ന്.. പക്ഷെ അവൻ സമ്മതിച്ചില്ല….
ഹരി ഓഫീസിൽ പോകാനായി റെഡി ആയപ്പോളും ഗൗരി അവനെ നോക്കി നിന്ന്
“ഞാൻ അമ്മയ്ക്ക് ആൾറെഡി ഒരു ഗിഫ്റ്റ് മേടിച്ചു വെച്ചിട്ടുണ്ട്.ബാംഗ്ലൂർ പോയപ്പോൾ…”അവൻ ആരോടെന്നല്ലാതെ പറഞ്ഞു.
“അത് ഇന്നലെ അങ്ങ് പറഞ്ഞാൽ പോരായിരുന്നോ…”
“പറയാൻ തോന്നിയില്ല ..”
“അതെന്താ തോന്നാഞ്ഞത്…”
“താൻ എന്താ രാവിലെ വഴക്കിനു ഇറങ്ങിയത് ആണോ…”
“ആണെങ്കിൽ….”
അവളും വിട്ടു കൊടുക്കാൻ ഉള്ള ഭാവത്തിൽ അല്ലായിരുന്നു.
“ദേ ആ പിന്നാമ്പുറത്തെ കുളത്തിൽ എടുത്തു എറിയും.. അത്ര തന്നെ…”
“ഓഹോ അതാണ് അല്ലെ മനസിലിരുപ്പ്…”
“അതേല്ലോ.. എന്തെ….”
“എറിയണ്ട… ഞാൻ അങ്ങ് ചാടിയാൽ പോരെ….. ഹരി അത്രയും ബുദ്ധിമുട്ടുകയും വേണ്ട…”
ഓ… സന്തോഷം…
അത് എനിക്ക് അറിയാം ഞാൻ പോയാലും ഹരിക്ക് സന്തോഷം ആണെന്ന്….അത് മരണത്തിലൂടെ ആയാൽ ഏറ്റവും ഹാപ്പി അല്ലെ ഹരി..
പിന്നെ പറയാനുണ്ടോ… ഞാൻ വെറുതെ എന്റെ ലൈഫ് വേസ്റ്റ് ആക്കുവല്ലേ…..
അങ്ങനെ വേസ്റ്റ് ആക്കണ്ട… ഞാൻ അങ്ങ് പോയേക്കാം…
ആയിക്കോട്ടെ…. ഇനി വാക്ക് മാറരുത് കെട്ടോ…
അവൻ അവളെ നോക്കി ചിരിച്ചു കൊണ്ട് ഇറങ്ങി പോയ്.
നീലിമയും കണ്ണനും കൂടെ കുഞ്ഞിനേയും ആയിട്ട് പുറത്തേക്ക് പോയപ്പോൾ ഗൗരി ദേവിയുടെ പിന്നാലെ ഓരോന്ന് ചെയ്തു കൊണ്ട് നടന്നു..അവളുട കണ്ണുകൾ പക്ഷെ താലി എവിടെ എങ്കിലും ഉണ്ടോ എന്ന് തിരയുക ആയിരുന്നു..
അമ്മിണിയമ്മ ആണെങ്കിൽ മുത്തശ്ശിയുടെ റൂമിൽ ആണ്.
ദേവിക്ക് ഇത്തിരി വിഷമം ഒക്കെ ഉണ്ട്…
മക്കൾ ആരും ഇന്ന് പിറന്നാൾ ആശംസകൾ നേർന്നില്ല….ഹരി ആണെങ്കിൽ ഇതേ വരെ ഈ ദിവസം മറന്നിട്ടില്ല….. അതാണ് ഏറെയും സങ്കടം…ഭർത്താവ് പോലും ഇന്നത്തെ പ്രേത്യേകത ചോദിച്ചപ്പോൾ എന്തോ ബിസിനസ് മീറ്റിംഗ് ന്റെ കാര്യം പറഞ്ഞു വിഷയം മാറ്റി…. ആ ഒരു നീരസത്തിൽ ആണ് ദേവി…
ഉച്ച ആയപ്പോൾ മേനോൻ ഊണ് കഴിക്കുവാനായി വന്നു.
ദേവിയുടെ പിണക്കം കണ്ടപ്പോൾ മേനോനു ഒരു നൊമ്പരം..
അയാൾ ദേവിയോടും അമ്മയോടും കൂടെ റെഡി ആകുവാൻ പറഞ്ഞു…
ഒന്ന് പുറത്ത് പോയിട്ട് വരാം എന്ന് മാത്രമേ പറഞ്ഞോളു..
ഗൗരിയെ കൂടി ദേവി വിളിച്ചു എങ്കിലും അവൾ പോകാൻ കൂട്ടാക്കിയില്ല…
ഹരി എങ്ങാനും വന്നാലോ അമ്മേ എന്ന് പറഞ്ഞു കൊണ്ട് അവൾ ഒഴിഞ്ഞു മാറി..
ഹരി ചിലപ്പോൾ വരും എന്ന് മേനോനും പറഞ്ഞു.
അവർ പോയ് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഹരി വിട്ടിൽ എത്തി..
അവൻ വന്നു നോക്കിയപ്പോൾ ഒന്നും ഗൗരിയെ കണ്ടില്ല
ആ കുളത്തിന്റെ അവിടെ ഉണ്ട് മോനെ ഗൗരിമോള്…..ആ വശത്തായി മുഴുവനും മൈലാഞ്ചി നിൽപ്പുണ്ട്.. അത് പൊട്ടിക്കാൻ പോയി .. എണ്ണ മുറുക്കാൻ ആണ്…
അമ്മിണിയമ്മ പറഞ്ഞപ്പോൾ ഹരി വേഗം മുറ്റത്തേക്ക് ഇറങ്ങി…
കുളത്തിന്റെ ഭാഗത്തു ഒന്നും അവൻ ഗൗരിയെ കണ്ടില്ല..
ഗൗരി….
അവൻ ഉറക്കെ വിളിച്ചു..
പക്ഷെ അവൾ വിളി കേട്ടില്ല…
അവനു ആകെ പരിഭ്രാന്തിയായി…
ഗൗരി……
അവൻ വീണ്ടും വീണ്ടും വിളിച്ചു..
അപ്പോളേക്കും അമ്മിയമ്മയും വന്നു..
മോനെ
.. എന്താ…..?
അമ്മിണിയമ്മേ… ഗൗരി…. ഗൗരിയെ കാണുന്നില്ല….
അയ്യോ… എന്റെ ഈശ്വരാ…..
ഗൗരി മോളെ…. അവരും കിടന്ന് വിളിച്ചു കൂവി..
പെട്ടന്ന് ആണ് ഹരി അവള് കാലത്തെ പറഞ്ഞ കാര്യാ ഓർത്തതു…
കുളത്തിലേക്ക് എറിഞ്ഞു കളയുന്നത് എന്തിനാ… ഞാൻ ചാടിയാൽ പോരെ…..
അവ്നിൽ എന്തോ ഒരു അപകടഭീതി…
അവൻ സ്റ്റെപ് ഇറങ്ങി കുളപ്പടവിലേക്ക് ഓടി..
പക്ഷെ അവിടെ ഒന്നും ഗൗരി ഇല്ല…
ഗൗരി…. ഗൗരി…
അവൻ വീണ്ടും വീണ്ടും വിളിച്ചു കൊണ്ട് ചുറ്റിനും നോക്കി.
അപ്പോളാണ് അവൻ സർപ്പാക്കാവിന്റെ കാര്യം ഓർത്തത്..
പെട്ടന്ന് അമ്മിണിയമ്മയുടെ അലർച്ചയും..
ഹരി അവിടേക്ക് ഓടി..
അമ്മിണിയമ്മേ… എന്താണ്…
അവൻ അവരോട് ഉറക്കെ വിളിച്ചു ചോദിച്ചു.
എന്റെ മോനെ… ഓടി വായോ….
അവൻ ഭീതിയോടെ ഓടി.
കാവിന്റെ അടുത്ത് ബോധരഹിതയായി കിടക്കുന്ന ഗൗരിയെ അവൻ കണ്ട്..
മോളെ… ഗൗരി… ഈശ്വരാ.. ഈ കുട്ടിക്ക് എന്ത് പറ്റി ആവോ…. അമ്മിണിയമ്മ നിർത്താതെ കരയുക ആണ്..
ഹരി വേഗം ചെന്ന് അവളുടെ കാലുകൾ രണ്ടും പരിശോദിച്ചു.
ഇടത് കാലിൽ നീര് വന്നു വീർത്തു…
അമ്മിണിയമ്മേ…. ഗൗരി യെ…. വിഷം തീണ്ടി…. അവൻ അവളെ വാരി എടുത്തു കൊണ്ട് ഓടുന്നതിനിടയിൽ പറഞ്ഞു..
അവന്റെ കണ്ണുനീർ അവളുടെ മുഖത്തുടെ ഒലിച്ചു ഇറങ്ങി..
ഗൗരി… മോളെ…..
അവൻ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുക ആണ്…
ഹരി… എന്നെ… എന്നെ വെറുക്കല്ലേ….ഞാൻ വേദനിപ്പിച്ചതിനു എന്നോട് ക്ഷമിക്കണം…. ഗൗരി ഒരു തരത്തിൽ പറഞ്ഞു..
ഇല്ല ഗൗരി… നിന്നെ ഒരിക്കലും ഈ ഹരി വെറുക്കില്ല…. അവൻ അവളെ ഒന്നുടെ ചേർത്ത് പിടിച്ചു..
ഹരി……
ഞാൻ…
വേണ്ട ഗൗരി… ഒന്നും പറയണ്ട….. നിനക്ക് ഒരാപത്തും സംഭവിക്കില്ല… അതിന് ഞാൻ സമ്മതിക്കില്ല…
അവൻ കരഞ്ഞു കൊണ്ട് പറഞ്ഞു..
അപ്പോളാണ് കണ്ണനും നീലിമയും കൂടി വന്നത്.
ഹരി… നീ വേഗം വണ്ടിയിൽ കയറു…. നമ്മൾക്ക് ഉടനെ ഹോസ്പിറ്റലിൽ പോകാം…
കണ്ണൻ അപ്പോളേക്കും കാർ തിരിച്ചു…
ഗൗരി…. കണ്ണ് തുറക്ക് ഗൗരി…
കാറിൽ ഇരുന്ന കൊണ്ട് ഹരി പുലമ്പുക ആണ്..
അവൾ ഒന്ന് ഞരങ്ങി….
ഗൗരി…
അവൻ വിളിക്കുക ആണ്.
അവന്റെ ചുണ്ടുകൾ അവൻ അവളുടെ നെറ്റിയിൽ ചേർത്തു കൊണ്ട് അവനും കരഞ്ഞു..
“നീയും…. നീയും എന്നെ വിട്ടു പോകുക ആണോ ഗൗരി… ഞാൻ സ്നേഹിക്കുന്നവർ എല്ലാവരും എന്നിൽ നിന്ന് അകന്നു പോകാൻ ഞാൻ എന്ത് തെറ്റ് ആണ് ഈശ്വരാ ച്യ്തത്….. അവൻ ഇരുന്നു തേങ്ങി..
ഹരി… എടാ…. പ്രശ്നം ഒന്നും ഇല്ലടാ… നീ വിഷമിക്കാതെ.. കണ്ണൻ അവനെ അശ്വസിപ്പിച്ചു..
..
ഏട്ടാ…. എന്റെ ഗൗരിക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ ഞാൻ…….
ഹരി.. നിനക്ക് എന്താ ഭ്രാന്ത് പിടിച്ചോ… ഗൗരിക്ക് എന്ത് പറ്റാൻ ആണ്… ഒരു കുഴപ്പവും ഇല്ല…
കണ്ണന്റെ കാർ അതിവേഗത്തിൽ വന്നു ഹോസ്പിറ്റലിൽ നിന്ന്..
ഗൗരിയെ അകത്തേക്ക് കയറിയിട്ട് അര മണിക്കൂർ ആയിരിക്കുന്നു..
അപ്പോളേക്കും ദേവിയും മേനോനും ഒക്കെ കൂടി എത്തി ചേർന്ന്..
ഒരു നേഴ്സ് ഇറങ്ങി വന്നിട്ട് ഹരിയോട് അകത്തേക്ക് വരാൻ പറഞ്ഞു..
ഹരി യും മേനോനും കൂടെ ആണ് കയറിയത്..
“പേടിക്കാൻ ഒന്നും ഇല്ല കെട്ടോ… ഗൗരിക്ക് കുഴപ്പമില്ല… പിന്നെ അയാൾ നന്നായി ഭയപ്പെട്ടിരിക്കുന്നു.. അതാണ് ബോധക്ഷയം സംഭവിച്ചത്… ഇപ്പൊ ആൾ നോർമൽ ആയി… ഡോക്ടർ പറഞ്ഞപ്പോൾ ആണ് അവനു ആശ്വാസം ആയതു..
സാർ… ഞങ്ങൾക്ക് ഒന്ന് കാണാൻ സാധിക്കുമോ ”
മേനോൻ ചോദിച്ചു..
ഓ ഷുവർ…നിങ്ങൾക്ക് കാണാം…. ഒരു 5മണി ആകുമ്പോൾ പോകുകയും ചെയാം കെട്ടോ… No പ്രോബ്ലം… ഡോക്ടർ അവർക്ക് അനുമതി കൊടുത്ത്…
ഗൗരി…..
ദേവി അവളെ വിളിച്ചു കൊണ്ട് കരഞ്ഞു..
ഗൗരിയും അവരെ നോക്കി കരഞ്ഞു..
എന്താ എന്റെ പൊന്നു മോൾക്ക് പറ്റിയത്… ഹ്മ്മ്…. ഞങ്ങൾ എല്ലാവരും പേടിച്ചു പോയ്… മേനോൻ അവളുടെ അടുത്തേക്ക് ഒരു കസേര ഇട്ട് കൊണ്ട് പറഞ്ഞു
സോറി അച്ഛാ… ഞാൻ വെറുതെ അവിടേക്ക് പോയത് ആണ്…. ഇങ്ങനെ ഒക്കെ ഉണ്ടാവും എന്ന് ഓർത്തില്ല…. സോറി… അവളുടെ വാക്കുകൾ മുറിഞ്ഞു.
ഭിത്തിയിൽ ചാരി കൈകൾ രണ്ടും മാറിൽ പിണച്ചു കെട്ടി നിൽക്കുന്ന ഹരിയെ അവൾ കണ്ട്..
അവനെ നോക്കിയപ്പോൾ അവള് വീണ്ടും വിതുമ്പി..
അവന്റ കണ്ണുകളും അപ്പോൾ നിറഞ്ഞു….
“അഹ് കുഴപ്പം ഒന്നും ഇല്ലാലോ… ഇനി ആരും കരയണ്ട..”കണ്ണൻ ഹരിയുടെ തോളിൽ തട്ടി അശ്വസിപ്പിച്ചു…
അതെ അതെ…. മോളെ ഗൗരി… മോള് വിഷമിക്കുക ഒന്നും വേണ്ട കെട്ടോ…. ഇതോടെ കൂടി എല്ലാ കഷ്ടകാലവും മാറിഎന്ന് ഓർത്താൽ മതി….
മേനോൻ അവളെ അശ്വസിപ്പിച്ചു..
എന്റെ പൊന്നുമോളെ…. അമ്മ എന്ത് മാത്രം വിഷമിച്ചു എന്ന് അറിയാമോ…
ദേവി ഇരുന്ന് കരയുക ആണ്..
ആഹ് ഇനി തുടങ്ങിക്കോ….. ഇത്തിരി കാര്യം മതി അവൾക്ക് ഇരുന്നു കരയാൻ….
മേനോൻ ഭാര്യയെ നോക്കി ദേഷ്യപ്പെട്ടു..