കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ എല്ലാം വലിയതോതിൽ തന്നെ ശ്രദ്ധ നേടിയ ഒരു വിവാഹമായിരുന്നു സ്റ്റാർ മാജിക് താരമായി ശ്രീവിദ്യ മുല്ലശ്ശേരിയുടെ വിവാഹം. വലിയ ആഡംബരപൂർവ്വം തന്നെയാണ് ഈ വിവാഹം നടന്നത്. നിരവധി ആളുകൾ ആയിരുന്നു ഈ വിവാഹത്തിന് പലതരത്തിലുള്ള കമന്റുകളുമായി എത്തിയത്. എന്നാൽ ചില ഓൺലൈൻ മാധ്യമങ്ങൾ വിവാഹ ചടങ്ങുകൾ പങ്കിട്ടതിനെക്കുറിച്ച് ഒരു യൂട്യൂബർ വീഡിയോ ചെയ്തിരുന്നു. ശ്രീവിദ്യ ഓൺലൈൻ മാധ്യമങ്ങളെ വിളിച്ച് അപമാനിച്ചു എന്ന തരത്തിലാണ് യൂട്യൂബർ ചെയ്തത്.
ഈ കാര്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് ശ്രീവിദ്യ തന്നെ രംഗത്തെത്തിരിക്കുകയാണ് ഇപ്പോൾ. ‘ എന്റെ വിവാഹത്തിന് എല്ലാ ഓൺലൈൻ മാധ്യമപ്രവർത്തകരും വരണമെന്നും നിങ്ങളെല്ലാം ഭക്ഷണം കഴിച്ചിട്ട് പോകണമെന്നും ഞാൻ പറഞ്ഞതല്ലേ, അല്ലാതെ ഞാൻ എപ്പോഴെങ്കിലും നിങ്ങൾ വരണ്ട എന്ന് പറഞ്ഞിട്ടുണ്ടോ എന്നാണ് ശ്രീവിദ്യ ചോദിക്കുന്നത്. ഞങ്ങൾ നിങ്ങളെ കറിവേപ്പില ആക്കി എന്നാണ് ആ യൂട്യൂബർ പറയുന്നത്. ‘ ഒരിക്കലും അങ്ങനെ താൻ ചെയ്തിട്ടില്ല എന്നുകൂടി ശ്രീവിദ്യ വ്യക്തമാക്കുന്നുണ്ട്.
എല്ലാവരും ഭക്ഷണം കഴിക്കണം പക്ഷേ കല്യാണം കവർ ചെയ്യാൻ പാടില്ല എന്നായിരുന്നു താൻ പറഞ്ഞത് പക്ഷേ അവർ പറഞ്ഞത് ഞങ്ങൾ നിങ്ങളെ യൂസ് ചെയ്തു എന്നാണ്. അങ്ങനെ ഞാൻ ചെയ്തിട്ടുണ്ടോ എന്ന് ശ്രീവിദ്യ ചോദിക്കുമ്പോൾ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല എന്ന് ഓൺലൈൻ മാധ്യമപ്രവർത്തകരും പറയുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ ശ്രീവിദ്യയുടെ ഈ വാക്കുകൾ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. അതേസമയം വിവാഹശേഷം വളരെ സന്തോഷവതിയായി ആണ് ശ്രീവിദ്യയെ കാണാൻ സാധിച്ചിരിക്കുന്നത്. അതേസമയം താരത്തിന്റെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടും വലിയ തോതിൽ തന്നെ വിമർശനം നേടിയിരുന്നു
Story Highlights ; Sreevidhya Mullaseri Marriage