മലയാളി പ്രേക്ഷകരുടെ എല്ലാം വലിയൊരു ദുഃഖമാണ് നടൻ മോഹൻലാൽ വ്യത്യസ്തമായ കഥകൾ ചെയ്യുന്നില്ല എന്നത്. ഒരേ ശൈലിയിലുള്ള ചിത്രങ്ങളാണ് അദ്ദേഹം കൂടുതലായും ചെയ്യുന്നത് എന്നും അത്തരത്തിൽ ആവർത്തനവിരസത ഉണ്ടാക്കുന്ന സിനിമകൾ ചെയ്യുന്നത് അദ്ദേഹത്തിന്റെ കരിയറിനെ ബാധിക്കുമെന്നും അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന പലരും പറയാറുണ്ട്. എന്നാൽ ഇത്തരത്തിൽ ആവർത്തനവിരസത ഉണ്ടാക്കുന്ന കഥാപാത്രങ്ങളിൽ നിന്നും പിന്മാറാൻ തയ്യാറായി നിൽക്കുകയാണ് ശരിക്കും മോഹൻലാൽ.. മോഹൻലാൽ തന്റെ സിനിമ കരിയറിൽ വേണ്ടത്ര ശ്രദ്ധ നൽകുന്നില്ല എന്ന് പൊതുവേ ഒരു ധാരണ പലർക്കും ഉണ്ട് എന്നാൽ അത് ശരിയല്ല.
തന്റെ അരികിൽ കഥ പറയാൻ എത്തുന്ന ആളുകളെ കുറിച്ച് ഇപ്പോൾ മോഹൻലാൽ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് വ്യത്യസ്തമായ കഥകളിലേക്ക് താൻ എത്താത്തത് എന്നും മോഹൻലാൽ വ്യക്തമായി തന്നെ പറയുന്നുണ്ട്. വ്യത്യസ്തമായ സിനിമകൾ ചെയ്യാതിരിക്കുന്നതിന്റെ കാരണത്തെക്കുറിച്ച് മോഹൻലാൽ പറയുന്നത് ഇങ്ങനെയാണ്.
“പല സംവിധായകനും തന്നോട് കഥ പറയാൻ വരും എന്നാൽ ആ കഥയിലെല്ലാം തന്റെ പഴയ സിനിമകളിലെ റഫറൻസ് ആണ് താൻ കാണുന്നത്. എപ്പോഴും ഫ്രഷ് ആയിട്ടുള്ള വേഷങ്ങൾ ചെയ്യാനാണ് തനിക്ക് താല്പര്യം.’ മോഹൻലാലിന്റെ ഏത് പുതിയ സിനിമ എടുത്തു നോക്കിയാലും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്ന ഒരു കാര്യം തന്നെയാണ് അദ്ദേഹത്തിന്റെ ഓരോ സിനിമകളിലും പഴയ മോഹൻലാലിനെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള എന്തെങ്കിലുമൊക്കെ കാണാൻ സാധിക്കും. എന്നാൽ അത്തരത്തിലുള്ള കഥാപാത്രങ്ങൾ അല്ല അദ്ദേഹം ആഗ്രഹിക്കുന്നത് എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്. ഒരേ പാറ്റേണിൽ ഉള്ള കഥാപാത്രങ്ങൾ അദ്ദേഹത്തിന് ബുദ്ധിമുട്ടായി തുടങ്ങി എന്ന് തന്നെയാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്..
Story Highlights ; Mohanlal talkes new movies