റിലീസ് ചെയ്ത് ഇത്രനാള്‍ പിന്നിട്ടിട്ടും രംഗണ്ണന്റെ ആവേശം ഇപ്പോളും സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമാണ്. എടാ മോനെ എന്നുള്ള വിളിക്ക് ഒരു കുറവും ഇല്ലെന്നു സാരം. സിനിമയിലെ മട്ടിലും രൂപത്തിലും ഭാവത്തിലും എല്ലാം പ്രത്യേകതകള്‍ ഉള്ള കഥാപാത്രങ്ങള്‍ എന്നും പ്രേക്ഷകരുടെ ഉള്ളില്‍ ഇടം പിടിക്കാറുണ്ട്. അത്തരത്തിലൊരു കഥാപാത്രമായിരുന്നു ഫഹദ് ഫാസില്‍ അവതരിപ്പിച്ച ആവേശം എന്ന സിനിമയിലെ രംഗണ്ണന്‍. വെള്ളനിറത്തിലുള്ള പാന്റും ഷര്‍ട്ടും കറുത്ത ഷൂവും സ്വര്‍ണ്ണ നിറത്തിലുള്ള മാലകളും മോതിരങ്ങളും കൈ ചെയിനുകളും ഒക്കെ ഇട്ട് കൂളിംഗ് ഗ്ലാസ് വെച്ച് വരുന്ന രംഗണ്ണന്‍ ഒരു ഹീറോ തന്നെയാണ്.
മുതിര്‍ന്നവരേക്കാള്‍ കുട്ടികളാണ് ഇത്തരത്തിലുള്ള കഥാപാത്രങ്ങളെ ഏറെ ശ്രദ്ധിക്കുന്നത്. ഇപ്പോള്‍ ഇതാ അത്തരത്തില്‍ ഒരു കുട്ടി രംഗന്‍ ഹിറ്റായിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. യുകെജിയില്‍ പഠിക്കുന്ന ആദം റോഷനാണ് ഇത്തരത്തില്‍ ആവേശത്തിലെ രംഗണ്ണനെ അനുകരിച്ച് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്. ആദ്യം സ്‌കൂളിലെ ആര്‍ട്‌സ് വീക്കിന് അമ്പാന്റെ വേഷത്തില്‍ എത്തി സിനിമാറ്റിക് ഡാന്‍സില്‍ ഈ കുട്ടി താരം പങ്കെടുത്തു. പിന്നെ ആവേശത്തിലെ രംഗണ്ണനായി ഒരുങ്ങി സിനിമാറ്റിക് ഡാന്‍സിന് കയറി.
സിനിമാറ്റിക് ഡാന്‍സിനായി ആദം പക്കാ രംഗണ്ണനെ പോലെയാണ് ഒരുങ്ങി ഇറങ്ങിയത്. ഒരുങ്ങി ഇറങ്ങിയപ്പോള്‍ രംഗണ്ണന്റെ അത്ര വലിപ്പം ഇല്ലെന്നു മാത്രമേയുള്ളൂ, ബാക്കിയെല്ലാം കൊണ്ടും പെര്‍ഫെക്ട് ഓക്കെ. ഡാന്‍സിന് തയ്യാറെടുത്ത് ഒരുങ്ങിയ സമയത്ത് ആദത്തിന്റെ അച്ഛന്‍ റോഷന്‍ രാജനാണ് ഇത്തരത്തില്‍ കുട്ടി രംഗണ്ണന്റെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. നിമിഷനേരം കൊണ്ട് വൈറലാവുകയായിരുന്നു ഈ വീഡിയോ. ലൈഫ് വാലി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ യു കെ ജി വിദ്യാര്‍ത്ഥിയാണ് ആദം റോഷന്‍.
STORY HIGHLIGHTS: UKG student as Rangannan, viral video