നിലവില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ താത്കാലിക ചുമതല വഹിക്കുന്ന നടനാണ് പ്രേം കുമാര്‍. മുമ്പ് ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായിരുന്നു പ്രേം കുമാര്‍. ഒരുപാട് മലയാള സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചിട്ടും ഉള്ള നടനാണ് പ്രേംകുമാര്‍. പൊതു വിഷയങ്ങളിലെ അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടാറുമുണ്ട് സമൂഹത്തില്‍. ഇപ്പോള്‍ ഇതാ സിനിമ രംഗത്തെ കുറിച്ച് അഭിപ്രായം പറയുകയാണ് അദ്ദേഹം.
‘സത്യമായ ചില കാര്യങ്ങള്‍ മുഖം നോക്കാതെ നമ്മള്‍ പറയേണ്ടി വന്നാല്‍ അല്ലെങ്കില്‍ പ്രതികരിച്ചാല്‍ പലപ്പോഴും അവസരങ്ങള്‍ കുറയും എന്നുള്ളത് സത്യമാണ്. സിനിമയില്‍ ഒരു പവര്‍ ഗ്രൂപ്പിനെ കുറിച്ച് പറയുന്നുണ്ട്. അങ്ങനെ ഒരു പവര്‍ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് മലയാള സിനിമ എന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല.
പക്ഷേ ഓരോ സെറ്റിലും അവിടെ കോടികള്‍ മുടക്കുന്ന സംവിധായകന്‍, അദ്ദേഹത്തിന് ഒരുപാട് കാലം കാത്തിരുന്നൊക്കെ ആയിരിക്കും ഒരു സൂപ്പര്‍ താരത്തിന്റെ ഡേറ്റ് കിട്ടുന്നത്. അപ്പോള്‍ അദ്ദേഹത്തിന്റെ ഒരു കനിവില്‍ ആയിരിക്കും ആ സിനിമ. അതിന്റെ ഒരു നിര്‍മ്മാണം. അപ്പോള്‍ ആ താരത്തിന് അദ്ദേഹത്തിന് ചില ഇഷ്ടങ്ങളുണ്ട്. അദ്ദേഹത്തിന് ചില സൗഹൃദങ്ങളുണ്ട്. അവര്‍ ഈ സിനിമയില്‍ ഉണ്ടാകട്ടെ എന്ന് അവര്‍ പറയുന്നു. അദ്ദേഹത്തിന്റെ ഒരു അധികാരം അല്ലെങ്കില്‍ ഒരു മേധാവിത്വം അവിടെ ഉണ്ടാകും’. പ്രേം കുമാര്‍ വ്യക്തമാക്കി.
STORY HIGHLIGHTS: Prem Kumar about film industry