Celebrities

നടന്‍ ജീവയുടെ കാര്‍ അപകടത്തില്‍ പെട്ടു: സംഭവം തമിഴ്‌നാട്ടിലെ കള്ളകുറിച്ചിയില്‍-Actor Jeeva

അപകടത്തില്‍ ആഡംബര കാറിന്റെ ബമ്പര്‍ തകര്‍ന്നു

ചെന്നൈ: തമിഴ്നാട്ടിലെ കള്ളകുറിച്ചിയിലേക്ക് പോകുന്ന വഴി തമിഴ് താരം ജീവയുടെ കാര്‍ അപകടത്തില്‍ പെട്ടു. ഭാര്യ സുപ്രിയയ്ക്കൊപ്പമായിരുന്നു ജീവ കാറില്‍ സഞ്ചരിച്ചത്. അപകടത്തില്‍ ജീവയ്ക്കും സുപ്രിയയ്ക്കും നിസാര പരിക്കേറ്റു.

തമിഴ്നാട്ടിലെ കള്ളകുറിച്ചിക്ക് അടുത്തുവച്ചായിരുന്നു സംഭവം. അപകടത്തില്‍ ആഡംബര കാറിന്റെ ബമ്പര്‍ തകര്‍ന്നു. എതിരെ ഇരുചക്ര വാഹനം വന്നപ്പോള്‍ ജീവ കാര്‍ വെട്ടിക്കുകയായിരുന്നു. കേടുപാടുകള്‍ സംഭവിച്ച കാര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ചിന്ന സേലം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

അപകടം നടന്ന സ്ഥലത്ത് ആളുകള്‍ തടിച്ചുകൂടിയിരുന്നു. ചുറ്റും കൂടിയവരുടെ സംസാരവും ജീവയെ അസ്വസ്ഥനാക്കിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സംഭവ സ്ഥലത്ത് നിന്നും പുതിയ കാര്‍ വിളിച്ചാണ് ജീവ ഭാര്യയ്‌ക്കൊപ്പം പോയത്.

STORY HIGHLIGHTS: Actor Jeeva’s car met with an accident