Celebrities

‘ഹേ ഗയ്‌സ് വിവാഹം ഉടനെ ഉണ്ട്’: ജീവിതത്തിലെ സന്തോഷ വാര്‍ത്ത പങ്കുവെച്ച് ആരതി സോജന്‍

ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് ആരതി

ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ആരതി സോജന്‍. നിലവില്‍ സൂര്യ ടിവിയില്‍ ഹൃദയം എന്ന സീരിയല്‍ ചെയ്തുകൊണ്ടിരിക്കുകയാണ് ആരതി. തന്റെ ജീവിതത്തിലെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോളിതാ വിവാഹം ഉടന്‍ ഉണ്ടെന്ന് പറയുകയാണ് ആരതി.

 പങ്കാളി ടോം രാജിനൊപ്പമുള്ള സെല്‍ഫി ചിത്രം ആരതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ആ പോസ്റ്റിന്റെ കമന്റിലാണ് വിവാഹം ഉടന്‍ ഉണ്ടെന്ന് ആരതി പറഞ്ഞത്. ഏവരും താരത്തിന് ആശംസയുമായി എത്തിയിട്ടുമുണ്ട്. പൂക്കാലം വരവായി, മനസിനക്കരെ, ഭാഗ്യദേവത തുടങ്ങി നിരവധി ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് ആരതി.

ഇരുപത്തിയൊന്നാം വയസ്സില്‍ തന്റെ വിവാഹം കഴിഞ്ഞതാണെന്നും ആ ബന്ധം വേര്‍പിരിഞ്ഞുവെന്നും ആരതി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 2017 ല്‍ വിവാഹം ചെയ്ത നടി 2018 ല്‍ ബന്ധം വേര്‍പെടുത്തുകയായിരുന്നു.

STORY HIGHLIGHTS: Actress Arathy Sojan marriage news