Movie News

എആര്‍എമ്മില്‍ മോഹന്‍ലാലും?;സര്‍പ്രൈസ് പുറത്തുവിട്ട് ടൊവിനോ തോമസ്-ARM new update

ഈ യാത്രയുടെ ഭാഗമായതിന് നന്ദി

ടൊവിനോ തോമസ് നായകനാകുന്ന അജയന്റെ രണ്ടാം മോഷണം[എആര്‍എം] എന്ന ചിത്രം നാളെയാണ് റിലീസ് ചെയ്യുന്നത്. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ പുതിയ ഒരു സര്‍പ്രൈസ് പുറത്തുവിട്ടിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. മോഹന്‍ലാലിന്റെ ഒരു പോസ്റ്ററോട് കൂടിയാണ് സസ്‌പെന്‍സ് പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ ശബ്ദ സാന്നിധ്യം എആര്‍എമ്മില്‍ ഉണ്ടെന്ന് പറയുകയാണ് ടൊവിനോ.

 കോസിമിക് ക്രിയേറ്റര്‍ എന്ന ശബ്ദ സാന്നിധ്യമായി മോഹന്‍ലാല്‍ എത്തും എന്നാണ് ടൊവിനോ പ്രഖ്യാപിച്ചത്. ‘എആര്‍എം സിനിമയില്‍ കോസ്മിക് ക്രിയേറ്റര്‍ എന്ന നിലയില്‍ പ്രിയപ്പെട്ട മോഹന്‍ലാല്‍ സര്‍ തന്റെ ഐക്കോണിക് ശബ്ദം നല്‍കുന്നുണ്ട്. നിങ്ങളുടെ ഐതിഹാസിക ശബ്ദം ഞങ്ങളുടെ സിനിമയ്ക്ക് ഒരു പുതിയ മാനം കൊണ്ടുവന്നു. ഈ യാത്രയുടെ ഭാഗമായതിന് നന്ദി’ എന്നാണ് ടൊവിനോ കുറിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ടൊവിനോ ഈക്കാര്യം അറിയിച്ചത്.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഞ്ചു ഭാഷകളിലാണ്  ഈ ത്രീ ഡി ചിത്രം റിലീസ് ചെയുന്നത്.  നവാഗതനായ  ജിതിൻ ലാൽ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്

STORY HIGHLIGHTS: ARM new update