Celebrities

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ നായകനാകാന്‍ നസ്‌ലിന്‍; നായികയായി കല്യാണി പ്രിയദര്‍ശനും

എല്ലാ പുതിയ തുടക്കവും പോലെ ഈ ചിത്രവും വളരെ സ്‌പെഷ്യല്‍ ആണ്

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറര്‍ ഫിലിംസിന്റെ പുതിയ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും നസ്‌ലിനും ഒന്നിക്കുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും അരുണ്‍ ഡൊമിനിക് നിര്‍വഹിക്കുന്നു. വേഫെറര്‍ ഫിലിംസിന്റെ എഴാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ പൂജ നടന്നു.

‘എല്ലാ പുതിയ തുടക്കവും പോലെ ഈ ചിത്രവും വളരെ സ്‌പെഷ്യല്‍ ആണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ആവേശകരമായ ഒരു ചിത്രത്തിന്റെ നിര്‍മ്മാണമാണ് ഞങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.’, ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും ഒപ്പം ഉണ്ടാകണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഛായാഗ്രഹണം -നിമിഷ് രവി, എഡിറ്റര്‍ – ചമന്‍ ചാക്കോ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ- ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ബംഗ്ലാന്‍ കലാസംവിധായകന്‍- ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് – റൊണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍- മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍- യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആര്‍ഒ – ശബരി.

STORY HIGHLIGHTS: Dulquer Salmaan’s new project with naslen and kalyani priyadarshan