Celebrities

‘എയര്‍പോര്‍ട്ടില്‍ വെച്ച് ആര്‍ക്കെങ്കിലും ഇന്റര്‍വ്യൂ കൊടുത്തു കൂടായിരുന്നോ’; ടൊവിനോയെ ട്രോളി ബേസില്‍

പത്തിരുപത്തഞ്ച് ദിവസമായിട്ട് ഇവന്‍ ഓടിക്കൊണ്ടിരിക്കുകയാണ് ഇങ്ങനെ

ടൊവിനോയുടെ അജയന്റെ രണ്ടാം മോഷണം എന്ന സിനിമ ഇന്ന് തിയേറ്ററില്‍ റിലീസ് ആയിരുന്നു. വലിയ പ്രേക്ഷക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 2024ലെ അടുത്ത ഒരു ഹിറ്റ് അയേക്കും എന്നാണ് പ്രേക്ഷകര്‍ ഈ ചിത്രത്തെ വിലയിരുത്തുന്നത്. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ടൊവിനോ ഓടി നടന്ന കാര്യങ്ങള്‍ ഒക്കെ പറഞ്ഞ് ട്രോളുകയാണ് ബേസില്‍ ജോസഫ്.

‘ടൊവിനോ പ്രൊഡ്യൂസ് ചെയ്യുന്ന മരണമാസ് എന്ന സിനിമയില്‍ ഞാനിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. സെറ്റില്‍ ഇരിക്കുമ്പോള്‍ ടൊവിയുടെ ചേട്ടന്‍ ഉണ്ട് അവിടെ. അദ്ദേഹവും ആ സിനിമയുടെ പ്രൊഡ്യൂസര്‍ ആണ്. അപ്പോള്‍ ഞാന്‍ ചേട്ടനോട് ചോദിക്കും ഇന്ന് ടൊവി എവിടെ ആണെന്ന്. അപ്പോള്‍ ചേട്ടന്‍ പറയും യു കെ ആണെന്ന്. പ്രമോഷനുവേണ്ടിയിട്ട് പോയിരിക്കുകയാണ്. പിറ്റേദിവസം ചോദിക്കുമ്പോള്‍ താമരശ്ശേരി എന്നു പറയും. അപ്പോള്‍ ഞാന്‍ കരുതും യുകെയില്‍ നിന്നും ഇത്ര പെട്ടെന്ന് താമരശ്ശേരി! എന്താണിത്? ഇവന് ഉറക്കം ഒന്നും ഇല്ലേ എന്ന്.’

‘പത്തിരുപത്തഞ്ച് ദിവസമായിട്ട് ഇവന്‍ ഓടിക്കൊണ്ടിരിക്കുകയാണ് ഇങ്ങനെ പ്രമോട്ട് ചെയ്തുകൊണ്ട്. ഇവന്റെ ചേട്ടനും ഇവന്റെ മാനേജര്‍ക്കും ഇവന്റെ കൂടെ ഓടി ഒപ്പം എത്താന്‍ പറ്റുന്നില്ല. അതുകൊണ്ട് ഷിഫ്റ്റ് എടുത്തിട്ടാണ് അവര്‍ ഇവന്റെ കൂടെ നടക്കുന്നത്. അഞ്ചു ദിവസം ഒരാള്‍ പോകും, അയാള്‍ മടുക്കുമ്പോള്‍ മറ്റേയാള്‍.. അങ്ങനെയാണ്. പക്ഷേ ഇവന്‍ മാത്രം ഒറ്റയ്ക്ക് ഇങ്ങനെ കരിങ്കല്ല് പോലെ നില്‍ക്കുകയാണ്. അത്രയും എഫേര്‍ട്ട് എടുക്കുന്നുണ്ട്. എനിക്കിത്രയും എഫേര്‍ട്ട് എടുക്കാന്‍ ഒന്നും പറ്റില്ല. ഇവന്റെ മരണമാസ് പടത്തിന്റെ പ്രമോഷന്‍ ഇങ്ങനൊക്കെ പറഞ്ഞാല്‍ ഞാന്‍ ഇറങ്ങത്തില്ല. ഉറക്കമില്ലാതെ ഒന്നും പ്രമോട്ട് ചെയ്യാന്‍ എനിക്ക് പറ്റില്ല.’

‘ആദ്യം മുതലേ ഈ സിനിമയുടെ പ്രമോഷന് വേണ്ടി അവന്‍ ഇത്രയും എഫേര്‍ട്ട് എടുക്കുന്നുണ്ട്. റിലീസിന്റെ തലേദിവസംവരെയും അവന്‍ ഓട്ടമാണ്. ഇന്ന് അവന്‍ ബോംബെയില്‍ നിന്ന് രാവിലെ എത്തിയതേയുള്ളൂ. എങ്കില്‍ പിന്നെ അവന് എയര്‍പോര്‍ട്ടില്‍ വച്ച് രണ്ട് ഇന്റര്‍വ്യൂ സെറ്റ് ചെയ്തു കൂടായിരുന്നോ.’, ബേസില്‍ പറഞ്ഞു.

STORY HIGHLIGHTS: Basil Joseph about Tovino Thomas