സ്വന്തമായ നിലപാട് കൊണ്ടും വ്യക്തിത്വം കൊണ്ടും അഭിനയ രീതികള്‍ കൊണ്ടും മലയാള സിനിമയില്‍ വേറിട്ട് നില്‍ക്കുന്ന ഒരു താരമാണ് ആസിഫ് അലി. യുവ നടന്മാരുടെ ഇടയില്‍ പലരും മാതൃകയാക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ കൂടിയാണ് ആസിഫ്. ഇപ്പോള്‍ ഇതാ ആളുകള്‍ തന്നെ വന്നു കാണുന്നതും ഫോട്ടോ എടുക്കുന്നതും ഒക്കെ തനിക്ക് ഭയങ്കര ഇഷ്ടമാണെന്ന് പറയുകയാണ് താരം. മലയാളികള്‍ക്ക് എന്നും സിനിമ പേഴ്‌സണല്‍ സ്‌പേസിലുള്ള ഒരു കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എനിക്ക് ഭയങ്കര ഇഷ്ടമാണ് ആളുകള്‍ എന്നെ വന്നു കാണുന്നതും ഫോട്ടോ എടുക്കുന്നതും ഒക്കെ. ഞാന്‍ അതൊക്കെ നന്നായി ആസ്വദിക്കുന്നുണ്ട്. കാരണം ഞാന്‍ ഇതൊക്കെ ഒരുപാട് ആഗ്രഹിച്ച ഒരാളാണ്. ആക്ടേഴ്‌സിനെ പറ്റി ഒരു ചൊല്ലുണ്ട്. ഒരു ആക്ടര്‍ ആകുന്ന ആള്‍ ആദ്യത്തെ പകുതി എവിടെയെങ്കിലും മുഖം കാണിക്കാന്‍ വേണ്ടി സ്ട്രഗിള്‍ ചെയ്യും. രണ്ടാമത്തെ പകുതിയില്‍ എവിടെയും മുഖം കാണിക്കാതിരിക്കാന്‍ വേണ്ടി തൊപ്പിയും വെച്ച് കണ്ണാടിയും വെച്ച് നടക്കും. സിനിമയോട് തന്നെ ആളുകള്‍ക്ക് ഇഷ്ടം തോന്നാന്‍ കാരണം എപ്പോഴും കാണുമ്പോള്‍ ആ സിനിമയിലെ ക്യാരക്ടേഴ്‌സിനെ ആളുകള്‍ പേഴ്‌സണലി കണക്ട് ചെയ്യാന്‍ ശ്രമിക്കും.’
‘അയാളുടെ ഫൈറ്റ്, അയാളുടെ ഡാന്‍സ്, എല്ലാം സ്വന്തമായിട്ട് അല്ലെങ്കില്‍ ഞാന്‍ ചെയ്യുമ്പോള്‍ എന്നൊരു തോന്നല്‍ ആളുകളുടെ മനസ്സിലുണ്ട്. നമ്മളുടെ ആഘോഷത്തില്‍ ഒരു സിനിമയുണ്ട് അല്ലേ. ഓണത്തിന് നമ്മള്‍ വീട്ടില്‍ നിന്നും ഒരു സിനിമ കാണാന്‍ പോകും. നമ്മള്‍ ചെറുപ്പത്തിലെ ഇത് ശീലിച്ചതാണ്. അപ്പോള്‍ മലയാളികള്‍ക്ക് എന്നും സിനിമ പേഴ്‌സണല്‍ സ്‌പേസിലുള്ള ഒരു കാര്യമാണ്. അതുകൊണ്ടാണ് നമ്മള്‍ പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ ആളുകളെ പറ്റി കേള്‍ക്കുമ്പോള്‍ റിയാക്ട് ചെയ്യുന്നതും, ദേഷ്യം വരുന്നതും, സങ്കടം വരുന്നതും തളളി പറയുന്നതും ഒക്കെ ആ ഇഷ്ടം കൊണ്ടാണ്. അപ്പോള്‍ അതിനെ റെസ്‌പെക്ട് ചെയ്യുക എന്നുള്ളതാണ്.’, ആസിഫ് അലി പറഞ്ഞു.
STORY HIGHLIGHTS: Asif Ali about cinema audience