മലയാള സിനിമയിലേക്ക് ഒറ്റയ്ക്ക് വന്ന താരമാണ് നിവിന്‍ പോളി. വിനീത് ശ്രീനിവാസന് ചിത്രമായ മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. പിന്നീട് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാവുകയും യൂത്ത് ഐക്കണ്‍ നിലയിലേക്ക് വളര്‍ന്നുവരികയും ചെയ്തു. ഇപ്പോള്‍ ഇതാ നിവിന്‍ പോളി തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. തനിക്ക് വലിയ സപ്പോര്‍ട്ട് ആയിരുന്നു ഭാര്യ എന്നും കല്യാണം കഴിഞ്ഞ സമയത്ത് തന്റെ ആദ്യ സിനിമ മാത്രമാണ് റിലീസ് ആയതെന്നും പറയുകയാണ് നടന് നിവിന്‍ പോളി.
‘എന്റെ കാര്യത്തില്‍ അവള് ഭയങ്കര ഹാപ്പിയുമാണ് ഭയങ്കര സപ്പോര്‍ട്ടീവുമാണ്. ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്ന സമയത്ത് പോലും അവള് പറയുമായിരുന്നു, ഇത് ഇഷ്ടമല്ലെങ്കില്‍ എന്താണോ നിനക്ക് ഇഷ്ടം അത് ചെയ്താല്‍ മതിയെന്ന്. ഈ ജോലി ചെയ്യണം എന്ന് നിര്‍ബന്ധമൊന്നുമില്ല എന്ന്. കല്യാണം കഴിയുമ്പോള്‍ എന്റെ ആദ്യത്തെ സിനിമ റിലീസ് ചെയ്തതേയുള്ളൂ. മലര്‍വാടി റിലീസ് ചെയ്ത് അടുത്ത മാസം തന്നെ ആയിരുന്നു എന്റെ വിവാഹം. അപ്പോഴും ഒരു ഉറപ്പൊന്നും ആയിട്ടില്ല.’
‘സിനിമയല്ലേ പറയാന്‍ പറ്റില്ല. കാരണം എത്രയോ പേര് ഇതുപോലെ വന്ന് പൊയ്ക്കൊണ്ടിരിക്കുന്നു ഇന്‍ഡസ്ട്രിയില്‍. പക്ഷേ അപ്പോളും അവള് എന്നോട് പറഞ്ഞത്, ഒരു കുഴപ്പവുമില്ല.. സിനിമയാണ് ഇഷ്ടമെങ്കില്‍ സിനിമയില്‍ അഭിനയിക്കുക. വര്‍ക്കിംഗ് ആണ് അപ്പോള്‍ പുള്ളിക്കാരി. ഭയങ്കര സപ്പോര്‍ട്ട് ആണ്. നമ്മുടെ കൂടെനിന്നു. മനസ്സിലാക്കി കൂടെ നില്‍ക്കുന്നത് ആണ് കാര്യം. എന്റെ ഭാര്യ ഭയങ്കര പൊസസ്സീവ് അല്ല. അത്യാവശ്യം പൊസസ്സീവ് ആണ്, എല്ലാ ഭാര്യമാരെയും പോലെ പൊസസ്സീവ് ആണ്.’, നിവിന്‍ പോളി പറഞ്ഞു.
story highlights: Nivin Pauly about his wife