Celebrities

എന്തുകൊണ്ടാണ് ബോയ്ഫ്രണ്ടിനെ ഇത്രയും നാള്‍ ക്യാമറയുടെ മുന്‍പില്‍ കൊണ്ടുവരാഞ്ഞത്? വെളിപ്പെടുത്തലുമായി നോറ

2020 മുതല്‍ ആണ് ഞങ്ങള്‍ റിലേഷന്‍ഷിപ്പില്‍ ആയത്

മലയാളത്തില്‍ ഏറ്റവും ജനപ്രീതി നേടിയ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ് മലയാളത്തിന്റെ സീസണ്‍ 6. രണ്ട് കോമണര്‍ മത്സരാര്‍ഥികള്‍ ഉള്‍പ്പെടെ ആകെ 19 മത്സരാര്‍ഥികളാണ് ആദ്യ ദിനം ഹൗസിലേക്ക് കയറിയിരുന്നത്. ഹൗസിലെ കണ്ടസ്റ്റന്‍സില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ആളായിരുന്നു നോറ. ഇപ്പോള്‍ ഇതാ എന്തുകൊണ്ടാണ് താന്‍ ബോയ്ഫ്രണ്ടിനെ ഇത്രയും നാള്‍ ക്യാമറയുടെ മുന്‍പില്‍ കൊണ്ടുവരാഞ്ഞത് എന്ന് ചോദ്യത്തിന് മറുപടി നല്‍കുകയാണ് നോറ.

‘ആള്‍ക്ക് ഒരു കംഫര്‍ട്ട് വരണമായിരുന്നു വീഡിയോസിന് മുമ്പിലേക്ക് വരാന്‍ ആയിട്ട്. ചിലര്‍ എക്‌സ്‌ട്രോവേര്‍ട്ട് ആയിരിക്കും ചിലര്‍ ഇന്‍ട്രോവേര്‍ട്ട് ആയിരിക്കും. എല്ലാവര്‍ക്കും എല്ലാ സാഹചര്യത്തിലും കംഫര്‍ട്ട് ആയിരിക്കണം എന്നില്ലല്ലോ. ഇവിടെ ആളുടെ കംഫേര്‍ട്ടിന് വേണ്ടി ഞാന്‍ വെയിറ്റ് ചെയ്തു.. അത്രേ ഉള്ളൂ. ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് ആളുകള്‍ എല്ലാം കൂടുമ്പോള്‍ ആ സാഹചര്യം അഡാപ്റ്റ് ചെയ്യാന്‍ ഞങ്ങള്‍ക്ക് കുറച്ച് സമയം വേണ്ടിവന്നു, അത്രേയുള്ളൂ. എനിക്ക് പിന്നെ ഷൂട്ടൊക്കെ ചെയ്ത് ഇതുമായി പരിചയമുണ്ട്. ആള്‍ക്ക് അങ്ങനെ അല്ലായിരുന്നു.’, നോറ പറഞ്ഞു.

‘ആദ്യം നമുക്ക് ക്യാമറയെ ഫേസ് ചെയ്യാന്‍ ഒരു ബുദ്ധിമുട്ടുണ്ടായിരുന്നു. അതുകൊണ്ടായിരുന്നു. പിന്നെ ഇവള്‍ ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ സമയം തൊട്ട് എവിടെപ്പോയാലും മീഡിയക്കാരാണ്. സിനിമയ്ക്ക് പോകുമ്പോഴും മീഡിയാസ് ആണ്. അങ്ങനെ പിന്നെ അത് യൂസ്ഡ് ആയി. ഇപ്പോള്‍ കുഴപ്പമില്ല. ചില ചോദ്യങ്ങളും ഒരു കാരണമാണ്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ബുദ്ധിമുട്ട് വരുമ്പോള്‍ ഒരു കാരണമായിരുന്നു. കല്യാണവുമായി ബന്ധപ്പെട്ട കാര്യം തന്നെയാണ് ആളുകള്‍ എല്ലാവരും കൂടുതലായും ചോദിക്കാറ്. 2017 മുതല്‍ ഞാനും നോയും തമ്മില്‍ ഫ്രണ്ട്‌സ് ആണ്. 2020 മുതല്‍ ആണ് ഞങ്ങള്‍ റിലേഷന്‍ഷിപ്പില്‍ ആയത്.’, നോറയുടെ ബോയ്ഫ്രണ്ട് പറഞ്ഞു.

STORY HIGHLIGHTS: Norah about her boyfriend